സംസ്ഥാനത്തെ 104 സ്‌കൂളുകള്‍ ലഹരി മരുന്ന് ഹോട്ട് സ്പോട്ടെന്ന് എക്സൈസ്. വിദ്യാലയങ്ങളില്‍ ലഹരി ഉപഭോഗം തടയുന്നതിന്റെ ഭാഗമായി എക്സൈസ് സംസ്ഥാന വ്യാപകമായി നടത്തിയ അന്വേഷണത്തില്‍ വിദ്യാർഥികള്‍ക്കിടയില്‍ ലഹരി മരുന്ന് ലഹരി വസ്തുക്കളുടെ ഉപയോഗം വ്യാപകമാണെന്ന് കണ്ടെത്തിയ സ്‌കൂളുകളെയാണ് ഹോട്ട്‌സ്‌പോട്ടായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഹൈസ്‌കൂള്‍, ഹയർ സെക്കൻഡറി വിഭാഗങ്ങളില്‍പ്പെട്ട സർക്കാർ, എയ്ഡഡ്, സ്വകാര്യ സ്‌കൂളുകള്‍ പട്ടികയില്‍ ഉള്‍പ്പെടുമെന്ന് എക്സൈസ് വകുപ്പ് അറിയിച്ചു. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ഹോട്ട്‌സ്പോട്ടുകള്‍. 43 സ്‌കൂളുകള്‍. തൊട്ടുപിന്നാലെ എറണാകുളം, കോഴിക്കോട് ജില്ലകളും ഉള്‍പ്പെടുന്നു.
ഏറ്റവും കൂടുതല്‍ നിരീക്ഷണം ആവശ്യമായ വിഭാഗത്തില്‍ നിരവധി സ്‌കൂളുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അത്തരമൊരു പട്ടിക നിലവിലുണ്ടെന്ന് ഒന്നിലധികം കേന്ദ്രങ്ങള്‍ സ്ഥിരീകരിച്ചു. ലഹരിക്ക് അടിമകളായ വിദ്യാർഥികളെ ലഹരിമരുന്ന് റാക്കറ്റിന്റെ പിടിയില്‍ നിന്ന് മോചിപ്പിക്കുന്നതിന് നടപടികള്‍ സ്വീകരിക്കാൻ സംസ്ഥാന സർക്കാർ, എക്സൈസിന് നിർദേശം നല്‍കിയിട്ടുണ്ട്. സ്‌കൂള്‍ പരിസരത്ത് ലഹരി മരുന്ന് വില്പന നടത്തുന്നതിനെതിരെ നടപടിയെടുക്കുന്നതിന് പോലീസ്, വിദ്യാഭ്യാസ വകുപ്പുകളുമായി ഏകോപിപ്പിച്ച് പ്രവർത്തനം നടത്താനും തീരുമാനിച്ചു. നിരവധി സ്കൂളുകള്‍ക്ക് സമീപം പ്രവർത്തിക്കുന്ന കടകള്‍ വിദ്യാർഥികള്‍ക്ക് ലഹരി മരുന്ന് വിതരണം ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇവയുടെ ലൈസൻസ് റദ്ദാക്കാനും ഉടമകള്‍ക്കെതിരെ കേസെടുക്കാനും നടപടി സ്വീകരിക്കാനും നിർദേശം നല്‍കി.

ജീപ്പ് ലേലം
സുൽത്താൻ ബത്തേരി താലൂക്ക് ആസ്ഥാന ആശുപത്രിയിലെ മഹീന്ദ്ര ജീപ്പ് ലേലം ചെയ്യുന്നു. ലേല വില്പന നടത്തിയ വാഹനം അഞ്ച് വർഷത്തേക്ക് സുൽത്താൻ ബത്തേരി താലൂക്ക് ആസ്ഥാന ആശുപത്രിക്ക് വാടകയ്ക്ക് നൽകാൻ താത്പര്യമുള്ളവർക്ക് ലേലത്തിൽ പങ്കെടുക്കാം.