വെള്ളമുണ്ട:
ഒഴുക്കൻമൂല സർഗ്ഗ ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ വിവിധ പൊതു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. വയനാട് ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. മാനന്തവാടി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.സുരേഷ് ബാബു മുഖ്യ പ്രഭാഷണം നടത്തി. പി.ടി ജോസ്,വി.ജെ ജോയി, ഡോ:ഷെറിൻ ചാക്കോ,പി.സി റെജി,നിതാര സാബു,അനീറ്റ ജോബി തുടങ്ങിയവർ പ്രസംഗിച്ചു

ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തിയെന്ന് തോന്നുന്നു, എങ്കിൽ നല്ല കാര്യം- ട്രംപ്
ദില്ലി: റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്തിയതായി റിപ്പോർട്ട് ഉണ്ടെന്നും സ്ഥിരീകരിച്ചാൽ അത് നല്ല നടപടി ആണെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. റഷ്യയിൽ നിന്ന് ക്രൂഡ് ഓയിലും സൈനിക ഉപകരണങ്ങളും വാങ്ങിയതിന്