ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് നമ്പിക്കൊല്ലി ടൗണിലെ ഹാങ്ഔട്ട് കഫേയില്‍ നിന്നും നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങള്‍ പിടിച്ചെടുത്തു. 10000 രൂപ പിഴ ഈടാക്കി.
ഇതിന് പുറമെ, നായ്ക്കട്ടിയില്‍ പ്രവര്‍ത്തിക്കുന്ന ഖാന്‍സ് മാര്‍ട്ട് സ്ഥാപനം പ്ലാസ്റ്റിക് കത്തിച്ചതിന് 5000 രൂപ പിഴ ഈടാക്കി. ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്ക്വാഡിന്റെ മിന്നല്‍ പരിശോധനയിലാണ് നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങള്‍ പിടികൂടിയത്. ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് ലീഡര്‍ ടി കെ സുരേഷ്, സ്ക്വാഡ് അംഗങ്ങളായ കെ എ തോമസ്, ടി ആര് രസിക, നൂല്‍പ്പുഴ ഗ്രാമപഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അനഘ ലക്ഷ്മി എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്കി.

വന്യമൃഗ സംഘര്‍ഷ പ്രതിരോധ പദ്ധതികൾ വിജയം കാണുന്നു; മാതൃകയായി മാനന്തവാടി
ജില്ലയിൽ മനുഷ്യ- വന്യമൃഗ സംഘര്‍ഷ പ്രതിരോധ പദ്ധതി വിജയം കാണുന്നു. ജനവാസ മേഖലകളിലിറങ്ങുന്ന വന്യജീവികളെ പ്രതിരോധിക്കാൻ മാനന്തവാടിയിലെ വിവിധ പ്രദേശങ്ങളിൽ 10 കോടിയിലധികം രൂപയുടെ വിവിധ പദ്ധതികളാണ് നടപ്പാക്കിയത്. നിയോജക മണ്ഡലം എംഎൽഎയും പട്ടികജാതി പട്ടികവർഗ