ജില്ലയിൽ കഴിഞ്ഞ ദിവസവും കൂടുതൽ മഴ ലഭിച്ചത് വാളാംതോട്. ജൂൺ 16 ന് രാവിലെ 8 മുതൽ ജൂൺ 17 ന് രാവിലെ 8 വരെ ലഭിച്ച മഴയുടെ കണക്ക് പ്രകാരമാണ് തൊണ്ടർനാട് ഗ്രാമപഞ്ചായത്തിലെ വാളാംതോടിൽ കൂടുതൽ മഴ ലഭിച്ചതായി സ്‌ഥിരീകരിച്ചത്. 24 മണിക്കൂറിൽ 222 മില്ലിമീറ്റർ മഴയാണ് പ്രദേശത്ത് ലഭിച്ചത്. പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിലെ പടിഞ്ഞാറത്തറ എഡബ്ലിയുഎസിലാണ് ഏറ്റവും കുറവ് മഴ. 1 മില്ലിമീറ്റർ മഴ മാത്രമാണ് ഇവിടെ ലഭിച്ചത്.

വിവാഹിതനായ പുരുഷന്റെ പിറകെ നടന്ന് ശല്യം ചെയ്ത് യുവതി; സഞ്ചാര നിയന്ത്രണവും വിലക്കും ഏര്‍പ്പെടുത്തി കോടതി
വിവാഹിതനായ പുരുഷന്റെ പിറകെ നടന്ന് ശല്യം ചെയ്തതിന് യുവതിയ്‌ക്കെതിരെ സഞ്ചാരനിയന്ത്രണ ഉത്തരവുമായി കോടതി. പരാതിക്കാരന്റെ വസതിയുടെ 300 മീറ്റര്‍ ചുറ്റളവില്‍ യുവതി പ്രവേശിക്കരുതെന്നാണ് ഉത്തരവ്. ഡല്‍ഹി രോഹിണി കോടതിയിലെ സിവില്‍ ജഡ്ജി രേണുവാണ് ഉത്തരവ്