കൊച്ചി: ട്രാഫിക് പൊലീസ് സ്റ്റേഷനിലെ വിരമിക്കല്‍ പാര്‍ട്ടിയില്‍ തമ്മില്‍ തല്ലി ഹോം ഗാര്‍ഡുകള്‍. പള്ളുരുത്തി ട്രാഫിക് പൊലീസ് സ്റ്റേഷന് മുന്നിലായിരുന്നു സംഭവം. ബിരിയാണിയില്‍ ചിക്കന്‍ കുറഞ്ഞ് പോയെന്ന് പറഞ്ഞായിരുന്നു ഹോം ഗാര്‍ഡുകളായ ജോര്‍ജ്, രാധാകൃഷ്ണന്‍ എന്നിവര്‍ തമ്മില്‍ തല്ലിയത്.
പള്ളുരുത്തി ട്രാഫിക് പൊലീസ് സ്റ്റേഷനിലെ എസ്‌ഐയുടെ വിരമിക്കല്‍ ചടങ്ങിന്റെ ഭാഗമായി ജീവനക്കാര്‍ക്ക് ഉച്ചഭക്ഷണമായി ബിരിയാണി ഒരുക്കിയിരുന്നു. ജോര്‍ജും രാധാകൃഷ്ണനും ബിരിയാണി കഴിക്കാന്‍ എത്തിയപ്പോഴായിരുന്നു തര്‍ക്കവും തുടര്‍ന്ന് തമ്മില്‍ തല്ലും

ഭരണഭാഷ വാരാചരണം മൂലങ്കാവ് സ്കൂളിൽ സമാപനം
ഭരണഭാഷ മാതൃഭാഷ വാരാചരണം വയനാട് ജില്ലാതല സമാപനം മൂലങ്കാവ് ഗവ ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്നു. വയനാട് ജില്ലാ പഞ്ചായത്ത് അംഗം അമൽ ജോയ് സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു. മലയാള ഭാഷയുടെ






