അടിമുടി മാറുന്നു; സംസ്ഥാനത്തെ സ്കൂളുകളിലെ ഉച്ച ഭക്ഷണത്തിനുള്ള മെനു പുറത്തിറക്കി വിദ്യാഭ്യാസ മന്ത്രി

സംസ്ഥാനത്തെ സ്കൂൾ ഉച്ച ഭക്ഷണ മെനു വിപുലപ്പെടുത്താൻ വിദ്യാഭ്യാസ വകുപ്പ്. സംസ്ഥാനത്തെ സ്‌കൂൾ ഉച്ചഭക്ഷണ മെനു ശാസ്ത്രീയമായി പരിശോധിക്കുന്നതിനും പരിഷ്‌കരിക്കുന്നതിനും നിയോഗിച്ച വിദഗ്ധ സമിതി തയ്യാറാക്കിയ റിപ്പോർട്ട് പ്രകാരം, മെനു പരിഷ്‌കരണത്തിന്റെ ഭാഗമായി മെനു പ്ലാനിംഗ് നടത്തുമ്പോൾ ഒരു ദിവസത്തെ കറികളിൽ ഉപയോഗിക്കുന്ന പച്ചക്കറിയ്ക്ക് ബദലായി അനുചിതമായ മറ്റ് പച്ചക്കറികൾ നൽകേണ്ടതാണെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.
ഇലക്കറി വർഗ്ഗങ്ങൾ കറികളായി ഉപയോഗിക്കുമ്പോൾ അവയിൽ പയർ അല്ലെങ്കിൽ പരിപ്പ് വർഗ്ഗമോ ചേർക്കണം. ആഴ്ചയിൽ ഒരു ദിവസം ഫോർട്ടിഫൈഡ് അരി വച്ച് വിവിധയിനം ചോറിന്റെ (വെജിറ്റബിൾ ഫ്രൈഡ്‌റൈസ്, ലെമൺ റൈസ്, വെജ് ബിരിയാണി) വിഭവങ്ങൾ തയ്യാറാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി. ഇവയോടൊപ്പം എന്തെങ്കിലും വെജിറ്റബിൾ കറികൾ (കൂട്ടുകറി, കുറുമ) നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

വിദഗ്ധ സമിതിയുടെ അഭിപ്രായത്തിൽ പച്ചക്കറിക്ക് ബദലായി മാസത്തിൽ ഒന്നോ രണ്ടോ ദിവസങ്ങളിൽ മൈക്രോ ഗ്രീൻസ് മെനുവിൽ ഉൾപ്പെടുത്താവുന്നതാണ്. പുതിന, ഇഞ്ചി, നെല്ലിക്ക, പച്ചമാങ്ങ എന്നിവ ചേർത്ത് തയ്യാറാക്കുന്ന ചമ്മന്തി കൊടുക്കുന്ന കാര്യം പരിഗണിച്ചിട്ടുണ്ട്. വ്യത്യസ്തതയ്ക്കായി ഇവ വെജ് റൈസ്, ബിരിയാണി, ലെമൺ റൈസ് എന്നിവയുടെ കൂടെ തൊടുകറിയായി വിളമ്പാവുന്നതാണെന്നും മന്ത്രി സ്കൂളുകൾക്ക് നി‍ർദേശം നൽകി.

ചെറുധാന്യങ്ങളുടെ പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ട് കുട്ടികൾക്ക് ആഴ്ചയിൽ റാഗി ഉപയോഗിച്ചു റാഗി ബാൾസ്, മിതമായ അളവിൽ ശർക്കരയും തേങ്ങയും ചേർത്ത റാഗി കൊഴുക്കട്ട, ഇലയട, അവിൽ കുതിർത്തത് (വിളയിച്ചത്), പാൽ ഉപയോഗിച്ച് ക്യാരറ്റ് പായസം, റാഗിയോ മറ്റ് മില്ലറ്റുകളോ ഉപയോഗിച്ചുള്ള പായസം എന്നീ വ്യത്യസ്ത വിഭവങ്ങൾ മെനുവിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

*സ്‌കൂളിൽ നൽകേണ്ട ദിവസ ഇനങ്ങൾ സംബന്ധിച്ചുണ്ടാക്കിയ ലിസ്റ്റ്:*

▪️ഒന്നാം ദിവസം : ചോറ്, കാബേജ് തോരൻ, സാമ്പാർ

▪️രണ്ടാം ദിവസം : ചോറ്, പരിപ്പ് കറി, ചീരത്തോരൻ

▪️മൂന്നാം ദിവസം : ചോറ്, കടല മസാല, കോവയ്ക്ക തോരൻ

▪️നാലാം ദിവസം : ചോറ്, ഓലൻ, ഏത്തയ്ക്ക തോരൻ

▪️അഞ്ചാം ദിവസം : ചോറ്, സോയ കറി, കാരറ്റ് തോരൻ

▪️ആറാം ദിവസം : ചോറ്, വെജിറ്റബിൾ കുറുമ, ബീറ്റ്‌റൂട്ട് തോരൻ

▪️ഏഴാം ദിവസം : ചോറ്, തീയൽ, ചെറുപയർ തോരൻ

▪️എട്ടാം ദിവസം : ചോറ്, എരിശ്ശേരി, മുതിര തോരൻ

▪️ഒമ്പതാം ദിവസം : ചോറ്, പരിപ്പ് കറി, മുരിങ്ങയില തോരൻ

▪️പത്താം ദിവസം : ചോറ്, സാമ്പാർ, മുട്ട അവിയൽ

▪️പതിനൊന്നാം ദിവസം : ചോറ്, പൈനാപ്പിൾ പുളിശ്ശേരി, കൂട്ടുക്കൂറി

▪️പന്ത്രണ്ടാം ദിവസം : ചോറ്, പനീർ കറി, ബീൻസ് തോരൻ
മലബാർ ലൈവ് ന്യൂസ്‌.
▪️പതിമൂന്നാം ദിവസം : ചോറ്, ചക്കക്കുരു പുഴുക്ക്, അമരയ്ക്ക തോരൻ

▪️പതിനാലാം ദിവസം : ചോറ്, വെള്ളരിക്ക പച്ചടി, വൻപയർ തോരൻ

▪️പതിനഞ്ചാം ദിവസം : ചോറ്, വെണ്ടയ്ക്ക മപ്പാസ്, കടല മസാല

▪️പതിനാറം ദിവസം : ചോറ്, തേങ്ങാചമ്മന്തി, വെജിറ്റബിൾ കുറുമ

▪️പതിനേഴാം ദിവസം : ചോറ് /എഗ്ഗ് ഫ്രൈഡ് റൈസ്, വെജിറ്റബിൾ മോളി

▪️പതിനെട്ടാം ദിവസം : ചോറ് / കാരറ്റ് റൈസ്, കുരുമുളക് മുട്ട റോസ്റ്റ്

▪️പത്തൊമ്പതാം ദിവസം : ചോറ്, പരിപ്പ് കുറുമ, അവിയൽ

▪️ഇരുപതാം ദിവസം : ചോറ് / ലെമൺ റൈസ്, കടല മസാല

ഇന്ത്യയ്ക്ക് മേൽ 25% തീരുവ പ്രഖ്യാപിച്ച് ട്രംപ്; റഷ്യൻ ആയുധങ്ങളും എണ്ണയും ഉപയോഗിച്ചാൽ പിഴയും നൽകണം

ഇന്ത്യയ്ക്ക് മേൽ 25% തീരുവ ചുമത്തി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. റഷ്യൻ ആയുധങ്ങളും എണ്ണയും ഉപയോഗിച്ചതിന് പിഴയും ചുമത്തിയിട്ടുണ്ട്. അമേരിക്കയുമായി പുതിയ വ്യാപാരക്കരാറുകള്‍ ഓഗസ്റ്റ് ഒന്നിന് മുന്‍പ് ഉണ്ടാക്കിയില്ലെങ്കില്‍ കൂടുതല്‍ തീരുവ ഏര്‍പ്പെടുത്തുമെന്ന്

സീറ്റൊഴിവുകൾ

കണിയാമ്പറ്റ കാലിക്കറ്റ് സർവകലാശാല ടീച്ചർ എജുക്കേഷൻ സെൻ്ററിൽ ബിഎഡ് മലയാളം വിഭാഗം ടീച്ചർ-1, ഫിസിക്കൽ സയൻസ് വിഭാഗം ധീവര-1, നാച്ചുറൽ സയൻസ് വിഭാഗം പിഎച്ച്-1,സോഷ്യൽ സയൻസ് ഭാഷ ന്യൂനപക്ഷം-1, സോഷ്യൽ സയൻസ് കുശവൻ-1 എന്നിങ്ങനെ

മരം ലേലം

പൊഴുതന ഗ്രാമപഞ്ചായത്തിലേ വലിയപാറ ഗവ. എൽപി സ്കൂൾ പരിസരത്ത് അപകട ഭീഷണിയായ ഏട്ട് പ്ലാവ് മുറിച്ചു നീക്കം ചെയ്തു കൊണ്ടുപോകുന്നതിനായി ലേലം നടത്തുന്നു. ഓഗസ്റ്റ് ഏഴിന് രാവിലെ 11 ന് പൊഴുതന ഗ്രാമ പഞ്ചായത്ത്‌

ക്വട്ടേഷൻ ക്ഷണിച്ചു.

എടവക കുടുംബാരോഗ്യകേന്ദ്രത്തിലേക്കും ഏട്ട് ഹെൽത്ത് & വെൽനെസ്സ് സെന്ററുകളിലേക്കും ആവശ്യമായ ലബോറട്ടറി റിയേജന്റുകൾ വിതരണം ചെയ്യാൻ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ഓഗസ്റ്റ് 10 ഉച്ച രണ്ട് വരെ സ്വീകരിക്കും. ഫോൺ:

സീറ്റൊഴിവ്

ലക്കിടി പിഎം ജവഹർ നവോദയ വിദ്യാലയത്തിലെ 11ാം ക്ലാസിൽ കൊമേഴ്‌സ് വിഭാഗത്തിൽ നിലവിലുള്ള ഒഴിവുകളിൽ പ്രവേശനം ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. നിലവിൽ വയനാട് ജില്ലയിലെ ഏതെങ്കിലും വിദ്യാലയത്തിൽ പത്താം തരം പഠിച്ച് 60 ശതമാനത്തിൽ

സ്പോട്ട് അഡ്മിഷൻ

സുൽത്താൻ ബത്തേരി ഗവ. ടെക്നിക്കൽ ഹൈസ്ക്കൂളിന് കീഴിൽ പ്രവർത്തിക്കുന്ന ജിഐഎഫ്ഡി സെൻററിലെ ഫാഷൻ ഡിസൈനിംഗ് & ഗാർമെൻ്റ്സ് ടെക്നോളജി കോഴ്സിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. വിദ്യാർത്ഥികൾ രേഖകളുടെ അസലുമായി ഓഗസ്റ്റ് നാലിന് രാവിലെ 10

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.