ഇനിമുതല്‍ വാട്‌സാപ്പിലും പരസ്യം; യൂസേഴ്‌സിന്റെ സ്വകാര്യത ലംഘിക്കപ്പെടുമോ?; മെറ്റ പറയുന്നതിങ്ങനെ?

ഫേസ്ബുക്കിനും ഇൻസ്റ്റാഗ്രാമിനും പിന്നാലെ വാട്‌സാപ്പിലും പരസ്യ വരുമാനത്തിനൊരുങ്ങി മാതൃകമ്പനിയായ മെറ്റ. ഇനി മുതൽ വാട്‌സാപ്പിലും പരസ്യങ്ങൾ പ്രദര്‍ശിപ്പിക്കും. ആദ്യമായാണ് വാട്‌സാപ്പില്‍ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്.
വാട്‌സാപ്പിലെ അപ്‌ഡേറ്റ്‌സ് ടാബിലുള്ള സ്റ്റാറ്റസ് ഫീച്ചര്‍ വഴിയാണ് പരസ്യങ്ങൾ വരിക. ഇൻസ്റ്റ, എഫ്ബി പോലെ സ്‌പോണ്‍സേര്‍ഡ് കണ്ടന്റ് എന്ന പേരിലാണ് ഇവ ഉപയോക്താക്കൾക്ക് ലഭിക്കുക. തിങ്കളാഴ്ചയാണ് മെറ്റ ഈ അപ്‌ഡേറ്റ് അവതരിപ്പിച്ചത്. ചാനല്‍ സബ്‌സ്‌ക്രിപ്ഷന്‍, പ്രൊമോട്ടഡ് ചാനല്‍സ്, സ്റ്റാറ്റസിലെ പരസ്യങ്ങള്‍ എന്നിങ്ങനെ മൂന്ന് പുതിയ ഫീച്ചര്‍ അപ്‌ഡേറ്റുകൾ ഇതിൽ അടങ്ങിയിട്ടുണ്ട്. 150 കോടി ദൈനം ദിന ഉപയോക്താക്കളെയാണ് ഇതിലൂടെ മെറ്റ ലക്ഷ്യമിടുന്നത്.
അതേ സമയം ഉപയോക്താക്കളുടെ സ്വകാര്യത ലംഘിക്കപ്പെടില്ലെന്ന് അധികൃതർ വ്യക്തമാക്കി.

കോണ്ടാക്ട്‌ ലിസ്റ്റിലുള്ളവര്‍ പങ്കുവെക്കുന്ന സ്റ്റാറ്റസുകള്‍ക്കിടയിൽ മാത്രമാണ് പരസ്യങ്ങളും പ്രദര്‍ശിപ്പിക്കുകയെന്നും പേഴ്‌സണല്‍ ചാറ്റുകളിലും ഗ്രൂപ്പ് ചാറ്റുകളിലും മെസേജുകളിലും പരസ്യങ്ങൾ കാണിക്കില്ലെന്നും കമ്പനി വ്യക്തമാക്കി.

ഉപഭോക്താക്കളില്‍ നിന്നുള്ള പരിമിതമായ വിവരങ്ങള്‍ ഉപയോഗിച്ചായിരിക്കും പരസ്യവിതരണമെന്നും കമ്പനി കൂട്ടിച്ചേർത്തു. നഗരം അല്ലെങ്കില്‍ രാജ്യം, ഭാഷ, ഫോളോ ചെയ്യുന്ന ചാനലുകള്‍, പരസ്യങ്ങളോടുള്ള പ്രതികരണ രീതി തുടങ്ങിയവയാണ് അടിസ്ഥാനമാക്കുക. പരസ്യ ദാതാക്കളുമായി ഉപഭോക്താവിന്റെ ഫോണ്‍ നമ്പറുകള്‍ പങ്കുവെക്കില്ലെന്നും വ്യക്തിഗത സന്ദേശങ്ങള്‍, കോളുകള്‍, എന്നിവ പരസ്യങ്ങള്‍ വിതരണം ചെയ്യുന്നതിനായി ഉപയോഗിക്കില്ലെന്നും കമ്പനി ഉറപ്പുനല്‍കുന്നുണ്ട്.

ആധാര്‍ കാര്‍ഡ് ആവശ്യമായി വരുന്ന സാഹചര്യങ്ങളില്‍ ഇനി ഗൂഗിള്‍ വാലറ്റ് ഉപയോഗിക്കാം

ഗൂഗിള്‍ അക്കൗണ്ടുമായി ആധാര്‍ വിവരങ്ങള്‍ ബന്ധിപ്പിക്കാന്‍ കഴിയുന്ന പുതിയ സംവിധാനം ഇന്ത്യയില്‍ ആവതരിപ്പിച്ചു. ഗൂഗിളും UDAI യും സംയുക്തമായാണ് ഈ സേവനം അവതരിപ്പിക്കുന്നത്. അതുകൊണ്ട് ഇനി ആധാര്‍കാര്‍ഡ് ആവശ്യമായി വരുന്ന സാഹചര്യങ്ങളില്‍ ഗൂഗിള്‍ വാലറ്റ്

ട്രഷറി അക്കൗണ്ട് ഉടമകൾ ഫോം 121 നൽകണം

ട്രഷറികളിൽ സ്ഥിര നിക്ഷേപം, സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകൾ ഉള്ളവർ ആദായ നികുതി കുറവ് നേടുന്നതിന് ഫോം 121 പൂരിപ്പിച്ച് നൽകണമെന്ന് ജില്ലാ ട്രഷറി ഓഫിസർ അറിയിച്ചു. കേന്ദ്ര ആദായ നികുതി വകുപ്പിന്റെ പുതിയ ചട്ടപ്രകാരം

ചൂട് കൂടുന്നു, ജാഗ്രത വേണം; പകൽ 11 മുതൽ 3 വരെ നേരിട്ടുള്ള സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്ന് നിർദേശം

സംസ്ഥാനത്ത് ഉയർന്ന താപനില റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു. സൂര്യാഘാതം, സൂര്യാ താപം, നിർജലീകരണം തുടങ്ങി ഗുരുതരമായ

പരിയാരം പാറക്കൽ മഖാം ഉറൂസ് മെയ്‌ 1,2 തീയതികളിൽ

മുട്ടിൽ: പരിയാരം പാറക്കൽ മഖാം ഉറൂസ് മെയ് 1,2 ദിവസങ്ങളിലായി നടക്കും. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1:30ന് പരിയാരം മഹല്ല് മുസ്ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് സി നൂറുദ്ധീൻ ഹാജി പതാക ഉയർത്തി ഉദ്ഘാടനം ചെയ്യും.

മദ്‌റസാ ലീഡർ തെരഞ്ഞെടുപ്പ് വിദ്യാർഥികൾക്ക് നവ്യാനുഭവമായി

പറളിക്കുന്ന് : വിദ്യാർഥികളിൽ ജനാധി പത്യ ബോധം സൃഷ്‌ടിക്കലും മത പഠന മേഖലയിൽ ആവേശമുണ്ടാക്കലും ലക്ഷ്യം വെച്ച് പറളിക്കുന്ന് ഇസ്സത്തുൽ ഇസ് ലാം മദ്‌റസയിൽ നടന്ന ലീഡേഴ്സ് തെരഞ്ഞെടുപ്പ് വിദ്യാർഥികൾക്ക് നവ്യാനുഭവമായി. മദ്‌റസാ ലീഡർ

ശൈശവ വിവാഹ നിരോധന നിയമം;ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.

ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ചൈൽഡ് ഹെൽപ്പ് ലൈനിന്റെയും, ട്രൈബൽ വകുപ്പിന്റെയും നേതൃത്തിൽ കല്പറ്റ ഓണിവയൽ ഉന്നതിയിൽ ചൈൽഡ് മാരേജ് നിയമത്തെ കുറിച്ച് ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.ചൈൽഡ് ഹെൽപ്പ് ലൈൻ ജില്ലാ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.