റേഷൻകടകളിലെ തൂക്കത്തിലെ വെട്ടിപ്പിന് അറുതിയാകുന്നു.

തിരുവനന്തപുരം:
റേഷൻകടകളുമായി ബന്ധപ്പെട്ട് പലപ്പോഴും ഉയരുന്ന ഒരു പരാതിയാണ് അളവില്‍ വെട്ടിപ്പ് നടത്തുന്നു എന്നത്. ചില റേഷൻ വ്യാപാരികളെങ്കിലും അളവില്‍ ചില കൃത്രിമം കാട്ടാറുണ്ടെന്ന പരാതികള്‍ ഉയരാറുണ്ട്. ഇപ്പോഴിതാ, ഇനിമുതല്‍ റേഷൻ കടകളില്‍ അളവിലും തൂക്കത്തിലുമൊന്നും വെട്ടിപ്പ് നടത്താനാകില്ലെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. റേഷൻകടകളിലെ ഇ-പോസ് യന്ത്രങ്ങളെ ഇ-ത്രാസുമായി ബന്ധിപ്പിക്കാനാണ് സിവില്‍ സപ്ലൈസ് വകുപ്പിന്റെ നീക്കം. 33.50 കോടിയുടെ പദ്ധതിയാണ് സംസ്ഥാന സിവില്‍ സപ്ലൈസ് വകുപ്പ് നടപ്പാക്കുന്നത്. ഈ സാമ്പത്തിക വർഷത്തേക്ക് 10 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. പദ്ധതി നടപ്പാക്കുന്നതോടെ റേഷൻകടയുടമ തൂക്കത്തില്‍ കൃത്രിമം കാട്ടിയാലും എത്ര അളവിലാണ് ഉപഭോക്താവിന് സാധനം ലഭിക്കുന്നത് അതിന്റെ പണം മാത്രം നല്‍കിയാല്‍ മതിയാകും. ഭക്ഷ്യസുരക്ഷാ നിയമപ്രകാരമാണ് റേഷൻകടകളിലെ ഇ-പോസ് യന്ത്രങ്ങളെ ഇ-ത്രാസുമായി ബന്ധിപ്പിക്കുന്നത്.

ഈ ക്രമീകരണം വരുന്നതോടെ തൂക്കിനല്‍കുന്ന ഭക്ഷ്യവസ്തുവിന്റെ അളവിന്റെ ബില്‍മാത്രമേ പ്രിന്റ് ചെയ്തുവരൂ. ഉപഭോക്താവിന് അനുവദിച്ചിട്ടുള്ള അളവ് ഉറപ്പാക്കുകയാണ് ലക്ഷ്യം. 15,000 റേഷൻകടകളാണ് സംസ്ഥാനത്തുള്ളത്. നിലവില്‍ ഇ-പോസ് യന്ത്രത്തില്‍ ഗുണഭോക്താവ് വിരല്‍ പതിപ്പിച്ചാലും തൂക്കത്തില്‍ കൃത്രിമം കാണിക്കാനാകുമെന്നാണ് റേഷനിങ് വിജിലൻസ് പറയുന്നത്. ഇ-ത്രാസുമായി ഇ-പോസ് വയർ മുഖേനയോ ബ്ലൂ ടൂത്ത് വഴിയോ ബന്ധിപ്പിക്കും. എല്ലാ താലൂക്കിലും അഞ്ചുവർഷത്തേക്ക്‌ കോള്‍ സെന്ററുമുണ്ടാകും. കടകളിലെ പ്രശ്നങ്ങള്‍ അപ്പപ്പോള്‍ പരിഹരിക്കാനാണിത്. റേഷൻ വിതരണ ചുമതലയുള്ള സപ്ലൈകോ, കടകളിലേക്ക് എത്തിക്കുന്ന ചരക്ക് തൂക്കി സ്വീകരിക്കാൻ ഈ സംവിധാനം പ്രയോജനപ്പെടുത്തുമോ എന്നതില്‍ വകുപ്പ് വ്യക്തത വരുത്തിയിട്ടില്ല. എഫ്സി‌ഐ ഗോഡൗണില്‍നിന്ന് 200 ചാക്ക് ധാന്യമാണ് തൂക്കിവിടുന്നത്. ഇതില്‍ ചാക്കിന്റെ തൂക്കം ക്രമീകരിക്കാൻവേണ്ട അധികധാന്യം വേറെ ചാക്കുകളില്‍ വെക്കും. ഈ ലോഡ് ഭക്ഷ്യസുരക്ഷാ ഗോഡൗണില്‍ എത്തിച്ച്‌ റേഷൻകടകളിലേക്ക് കൊണ്ടുവരുമ്പോള്‍ കൊഴിഞ്ഞുംമറ്റും നഷ്ടമാകുന്ന ധാന്യത്തിന്റെ തൂക്കക്കുറവ് പരിഹരിക്കാൻവേണ്ട അധികവിഹിതം ഉണ്ടാവാറില്ലെന്ന് വ്യാപാരികള്‍ പരാതിപറയാറുണ്ട്. അതേസമയം, ഇ-പോസ് യന്ത്രങ്ങളെ ഇ-ത്രാസുമായി ബന്ധിപ്പിക്കാനുള്ള നീക്കത്തില്‍ റേഷൻ വ്യാപാരികള്‍ ആശങ്ക ഉയർത്തുന്നുണ്ട്. പുതിയ ക്രമീകരണം സംബന്ധിച്ച്‌ വ്യാപാരികളുമായി ആലോചിച്ചിട്ടില്ലെന്ന് ഓള്‍ കേരള റീട്ടെയില്‍ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് ജോണ്‍സണ്‍ വിളവിനാല്‍ പറഞ്ഞു. മറ്റ്‌ സംസ്ഥാനങ്ങള്‍ ഈ പദ്ധതി നടപ്പാക്കിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

സ്പോട്ട് അഡ്മിഷന്‍

മാനന്തവാടി ഗവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് സെന്ററില്‍ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്സ് ടെക്നോളജിയിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. വിദ്യാര്‍ത്ഥികള്‍ ഓഗസ്റ്റ് ആറിന് രാവിലെ 9.30 മുതല്‍ 11 വരെ നടക്കുന്ന സ്പോട്ട്

സീറ്റൊഴിവ്

മീനങ്ങാടി മോഡല്‍ കോളേജില്‍ നാല് വര്‍ഷത്തെ ബി.കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്സുകളില്‍ സീറ്റൊഴിവ്. ഫോണ്‍ – 9747680868, 8547005077

ഖാദി ഓണം മേള

കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന് കീഴില്‍ കല്‍പ്പറ്റ, പനമരം, മാനന്തവാടി എന്നിവടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഖാദി ഗ്രാമ സൗഭാഗ്യകളിലും പുല്‍പള്ളി, പള്ളിക്കുന്ന് ഗ്രാമ സൗഭാഗ്യകളിലും ഖാദി ഓണം മേളകള്‍ ആരംഭിച്ചു. സെപ്റ്റംബര്‍ നാല് വരെ

പച്ചത്തേയില വില നിശ്ചയിച്ചു.

ജില്ലയില്‍ ജൂലൈ മാസത്തെ പച്ചത്തേയിലയുടെ വില 12.02 രൂപയായി നിശ്ചയിച്ചു. പച്ച തേയിലയുടെ വില തീര്‍പ്പാക്കുമ്പോള്‍ ഫാക്ടറികള്‍ ശരാശരി വില പാലിച്ച് വിതരണക്കാര്‍ക്ക് നല്‍കണമെന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.

ക്വട്ടേഷന്‍ ക്ഷണിച്ചു.

പട്ടികവര്‍ഗ്ഗ വികസന വകുപ്പ് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ഓഗസ്റ്റ് ഒന്‍പതിന് സംഘടിപ്പിക്കുന്ന സുവര്‍ണ്ണ ജുബിലി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനത്തില്‍ പങ്കെടുക്കുന്നവരെ ജില്ലയില്‍ നിന്നും തിരുവനന്തപുരത്ത് എത്തിക്കാനും ഉദ്ഘാടനം കഴിഞ്ഞ് തിരികെ ജില്ലയിലെത്തിക്കാനും ടൂറിസ്റ്റ് ബസ്

തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് പ്രവേശനം

കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, വേഡ് പ്രോസസിങ് ആന്‍ഡ് ഡാറ്റ എന്‍ട്രി, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്‍ഡ നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.