ഇന്ന് അന്താരാഷ്ട്ര യോഗാ ദിനം. യോഗ ഭൂമിക്കും ആരോഗ്യത്തിനും എന്നതാണ് ഈ വർഷത്തെ അന്താരാഷ്ട്ര യോഗാ ദിനത്തിന്റെ പ്രമേയം. യോഗ ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികളാണ് രാജ്യവ്യാപകമായി സര്‍ക്കാര്‍ സംഘടിപ്പിക്കുന്നത്. യോഗാ സംഗമം പരിപാടിയുടെ ഭാഗമായി ഒരേസമയം രാജ്യത്തെ 10 ലക്ഷത്തില്‍ അധികം സ്ഥലങ്ങളില്‍ ഇന്ന് യോഗ സംഘടിപ്പിക്കുന്നു പുരാതന ഇന്ത്യൻ പാരമ്പര്യത്തില്‍ നിന്നും ലഭിച്ച അമൂല്യ നിധിയായാണ് യോഗയെ കണക്കാക്കുന്നത്. മാനസികവും ശാരീരികവുമായ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള വിശ്വസനീയമായ ഉപാധിയായിട്ടാണ് യോഗയെ കാണുന്നത്. സംസ്‌കൃത പദമായ ‘യുജ്’ എന്ന വാക്കില്‍ നിന്നാണ് ‘യോഗ’ എന്ന വാക്ക് ഉണ്ടായത്. ചേരുക, സംബന്ധിക്കുക, യോജിക്കുക എന്നൊക്കെയാണ് ഈ വാക്കിന്റെ അര്‍ത്ഥം. ചിന്തയിലൂടെയും പ്രവൃത്തിയിലൂടെയും ആത്മനിയന്ത്രണത്തിലൂടെയും നിര്‍വ്വഹണത്തിലൂടെയും മനുഷ്യനും പ്രകൃതിയുമായുള്ള ഒത്തൊരുമയിലൂടെയും ആരോഗ്യത്തിലും ക്ഷേമത്തിലും അധിഷ്ടിതമായ സമഗ്രമായ സമീപനത്തിലൂടെയും മനസ്സിനെയും ശരീരത്തെയും യോജിപ്പിച്ചു നിര്‍ത്തുന്നതിനെയാണ് ഈ വാക്കിലൂടെ പ്രതീകവൽകരിക്കുന്നത്.

ലയണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും, പ്രധാനമന്ത്രിയെ കാണും; 4 നഗരങ്ങൾ സന്ദര്‍ശിക്കും
കൊല്‍ക്കത്ത: അര്‍ജന്റീന ഫുട്ബോള്‍ ടീം നായകന് ലിയോണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും. ഇന്ത്യയിലേക്ക് വരാന്‍ അര്‍ജന്റീന ടീമിന്റെ അനുമതി ലഭിച്ചുവെന്ന് കൊൽക്കത്തയിലെ വ്യവസായി സതാദ്രു ദത്ത വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ഡിസംബര്‍ 12ന്