തിരുനെല്ലി:
ജില്ലയിലെ മുഴുവൻ സ്കൂൾ വിദ്യാർത്ഥികൾക്കും ആധാർ സേവനങ്ങൾ ഉറപ്പാക്കുന്നു. ജില്ലാ ഭരണകൂടം ആവിഷ്‌കരിച്ച യൂണിഫോം പദ്ധതി മുഖേന ആധാറിൽ അഞ്ച് മുതൽ 15 വയസ് വരെ വരുത്തേണ്ട നിർബന്ധിത ബയോമെട്രിക് അപ്ഡേറ്റ് നൂറുശതമാനം പൂർത്തീകരിക്കുകയാണ് ലക്ഷ്യം.
പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം തിരുനെല്ലി എംആർഎസ് സ്കൂളിൽ ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ നിർവഹിച്ചു. പരിപാടിയിൽ 18 വിദ്യാർത്ഥികൾക്ക് ആധാർ സേവനം ലഭ്യമാക്കി. ഒരു മാസത്തിനകം ജില്ലയിലെ മുഴുവൻ എംആർഎസ് സ്കൂളുകളിലും അക്ഷയ കേന്ദ്രങ്ങൾ മുഖേന ക്യാമ്പ് സംഘടിപ്പിച്ച് ആധാറിൽ നിർബന്ധിത അപ്ഡേഷൻ പൂർത്തീകരിക്കുമെന്നും ജനന സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട മറ്റു സേവനങ്ങളും ലഭ്യമാക്കുമെന്നും കളക്ടർ അറിയിച്ചു.
മറ്റ് സർക്കാർ സ്കൂളുകളിൽ അക്ഷയ കേന്ദ്രങ്ങളുടെ സഹായത്തോടെ ക്യാമ്പുകൾ സംഘടിപ്പിക്കും. തിരുനെല്ലി എംആർഎസ് സ്കൂളിൽ നടന്ന പരിപാടിയിൽ ഐടി മിഷൻ ജില്ലാ പ്രോജക്ട് മാനേജർ എസ് നിവേദ്, അക്ഷയ ബ്ലോക്ക് കോർഡിനേറ്റർ ശരണ്യ, അപ്പപ്പാറ അക്ഷയ പ്രതിനിധി പി എസ് സുധീഷ് എന്നിവർ പങ്കെടുത്തു.

ലയണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും, പ്രധാനമന്ത്രിയെ കാണും; 4 നഗരങ്ങൾ സന്ദര്‍ശിക്കും
കൊല്‍ക്കത്ത: അര്‍ജന്റീന ഫുട്ബോള്‍ ടീം നായകന് ലിയോണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും. ഇന്ത്യയിലേക്ക് വരാന്‍ അര്‍ജന്റീന ടീമിന്റെ അനുമതി ലഭിച്ചുവെന്ന് കൊൽക്കത്തയിലെ വ്യവസായി സതാദ്രു ദത്ത വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ഡിസംബര്‍ 12ന്