ഇരുചക്ര വാഹനങ്ങൾക്ക് എബിഎസും രണ്ട് ഹെൽമെറ്റും നിർബന്ധം; നിയമം 2026 ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ

ന്യൂഡൽഹി: കേന്ദ്ര ഗതാഗത മന്ത്രാലയം ഇരുചക്ര വാഹനങ്ങളുടെ സുരക്ഷ വർധിപ്പിക്കുന്നതിനായി പുതിയ നിയമങ്ങൾ പ്രഖ്യാപിച്ചു. 2026 ജനുവരി ഒന്ന് മുതൽ രാജ്യത്ത് വിൽപ്പന നടത്തുന്ന എല്ലാ ഇരുചക്ര വാഹനങ്ങളിലും ആന്റി-ലോക്ക് ബ്രേക്കിങ് സിസ്റ്റം (എബിഎസ്) നിർബന്ധമാക്കിയിട്ടുണ്ട്. റോഡപകടങ്ങൾ കുറയ്ക്കുകയും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് ഈ തീരുമാനത്തിൻ്റെ ലക്ഷ്യമെന്ന് മന്ത്രാലയം വ്യക്തമാക്കി.

നിലവിൽ, 125 സിസിക്ക് മുകളിലുള്ള എഞ്ചിൻ ശേഷിയുള്ള വാഹനങ്ങൾക്ക് മാത്രമാണ് എബിഎസ് നിർബന്ധമാക്കിയിരുന്നത്. എന്നാൽ, ഇന്ത്യയിലെ ഏകദേശം 40% ഇരുചക്ര വാഹനങ്ങളിൽ ഈ സുരക്ഷാ സംവിധാനം ഇല്ല. എബിഎസ് സംവിധാനം വാഹനം പെട്ടെന്ന് ബ്രേക്ക് ചെയ്യുമ്പോൾ ടയറുകൾ ലോക്ക് ആവുന്നത് തടയുകയും, ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ട‌പ്പെടാതെ സുരക്ഷിതമായി ഓടിക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഇത് തെന്നിമാറൽ, അപകടങ്ങൾ എന്നിവ കുറയ്ക്കാൻ സഹായകമാണ്.

പഠനങ്ങൾ പ്രകാരം, എബിഎസ് ഉപയോഗിക്കുന്ന വാഹനങ്ങളിൽ അപകടനിരക്ക് ഗണ്യമായി കുറയുന്നതായി കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, പുതിയ ഇരുചക്ര വാഹനങ്ങൾ വാങ്ങുമ്പോൾ ബിഐഎസ് (ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ്) സർട്ടിഫൈഡ് രണ്ട് ഹെൽമറ്റുകൾ നിർബന്ധമാക്കാനും തീരുമാനിച്ചിട്ടുണ്ട്. നിലവിൽ ഒരു ഹെൽമറ്റ് മാത്രമാണ് നിർബന്ധമായിട്ടുള്ളത്. എന്നാൽ, ഇനി മുതൽ, ഡ്രൈവർക്കും യാത്രക്കാരനും ഹെൽമറ്റ് ഉറപ്പാക്കി ഇരുവരുടെയും സുരക്ഷ വർധിപ്പിക്കാനാണ് ഈ നടപടി.

ഇന്ത്യയിലെ റോഡ് അപകടങ്ങളിൽ 44% മരണങ്ങളും ഇരുചക്ര വാഹന യാത്രക്കാർക്കാണ് സംഭവിക്കുന്നത്. ഇതിൽ ഭൂരിഭാഗം മരണങ്ങളും തലയ്ക്ക് ഏൽക്കുന്ന ആഘാതം മൂലമായതിനാൽ ഹെൽമറ്റ് ധരിക്കാത്ത് ഇതിൻ്റെ ഒരു പ്രധാന കാരണമായി കണക്കാക്കുന്നു. ഈ പുതിയ നിയമങ്ങൾ ഉടൻ പ്രാബല്യത്തിൽ വരും. ഇത് രാജ്യത്തെ ഇരുചക്ര വാഹന യാത്രക്കാരുടെ സുരക്ഷ ഗണ്യമായി വർധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

എക്സിറ്റ് പോളിൽ നിന്നും വ്യത്യസ്തമായ ഫലം ഉണ്ടാകുമെന്ന് എം എ ബേബി; ‘ഭരണ വിരുദ്ധ വികാരമില്ല’

എക്സിറ്റ് പോൾ യഥാർഥ ഫലത്തിൻ്റെ അടുത്തത്തിയിട്ടും ഉണ്ട്, എത്താതിരുന്നിട്ടും ഉണ്ടെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. എക്സിറ്റ് പോളിൽ നിന്നും വ്യത്യസ്തമായ ഫലം ഉണ്ടാകും. സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരമില്ല. മുഖ്യമന്ത്രിക്കെതിരെ

ബ്രേക്കിട്ട് സ്വര്‍ണം, വീണ്ടും താഴേക്ക്

ഒറ്റദിവസത്തെ വമ്പന്‍ കുതിപ്പിനു പിന്നാലെ സ്വര്‍ണവില വീണ്ടും താഴേക്ക്. വ്യാഴാഴ്ച മൂന്നുതവണയായി പവന് 1680 രൂപ വര്‍ധിച്ചിടത്തുനിന്ന് ഇന്നുരാവിലെ 280 രൂപയാണ് ഇടിഞ്ഞത്. 22 കാരറ്റ് (916) സ്വര്‍ണം ഗ്രാമിന് 35 രൂപ കുറഞ്ഞ്

തെരഞ്ഞെടുപ്പിന് പിന്നാലെ എല്‍പിജി വില കുത്തനെ കൂട്ടി; വാണിജ്യ സിലിണ്ടറിന് കൂടിയത് 993 രൂപ

തിരുവനന്തപുരം: കേരളമുള്‍പ്പെടെയുളള സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ എല്‍പിജി സിലിണ്ടര്‍ വില കുത്തനെ കൂട്ടി എണ്ണവിതരണ കമ്പനികള്‍. വാണിജ്യ സിലിണ്ടറിന്റെ വില 993 രൂപയാണ് കൂട്ടിയത്. ഒറ്റയടിക്ക് ഇത്രയധികം വില കൂട്ടുന്നത് അപൂര്‍വ്വങ്ങളില്‍

ഈ സീസണോടെ അഞ്ച് പേരുടെ ക്യാപ്റ്റൻസി തെറിക്കും!; കോളടിക്കുക സഞ്ജുവിനടക്കം ചിലർക്ക്

ഐ പി എൽ 2026 സീസൺ പകുതിയോളം പിന്നിട്ടിരിക്കുകയാണ്. ചില ടീമുകൾ അപ്രതീക്ഷിത മുന്നേറ്റമുണ്ടാക്കിയപ്പോൾ പ്രതീക്ഷിച്ച പ്രകടനമല്ല പുറത്തെടുക്കുന്നത്. വലിയ താരനിരയുള്ള പല ടീമുകൾക്കും അതിന്റെ നിലവാരം കാട്ടാൻ സാധിക്കുന്നില്ലെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം. അതുകൊണ്ടുതന്നെ

ഫലം വരുമ്പോൾ എക്‌സിറ്റ് പോൾ പ്രവചനങ്ങളേക്കാൾ സീറ്റ് യുഡിഎഫ് നേടും, ജനം പുതിയ സർക്കാർ ആഗ്രഹിക്കുന്നു’.

എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ വിശ്വസിക്കുന്ന ആളല്ല താനെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ലഭിച്ച കണക്കുകള്‍ അനുസരിച്ച് എക്‌സിറ്റ് പോളുകളില്‍ പ്രവചിച്ചതിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ യുഡിഎഫ് നേടുമെന്ന് രമേശ് ചെന്നിത്തല

മിൽമ പാലിന് വില കൂടും; ലിറ്ററിന് 4 രൂപ കൂട്ടാൻ ഡയറക്ടർ ബോർഡ് യോ​ഗത്തിൽ ശുപാർശ; പെരുമാറ്റച്ച‌ട്ടം അവസാനിച്ച ശേഷം തീയതി തീരുമാനിക്കും

മിൽമ പാലിന് വില കൂട്ടാൻ തീരുമാനം. ലിറ്ററിന് നാല് രൂപ കൂട്ടാനാണ് തീരുമാനം. ഡയറക്ടർ ബോർഡ് യോ​ഗത്തിലാണ് വില വർധിപ്പിക്കാനുള്ള ശുപാർശ. പെരുമാറ്റച്ചട്ടം അവസാനിച്ച ശേഷം തീയതി തീരുമാനിക്കും. ഇന്ന് ചേര്‍ന്ന മിൽമ ഡയറക്ടർ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.