സംസ്ഥാനത്തെ റേഷൻ മണ്ണെണ്ണ വിതരണം ഇന്ന് മുതല്‍; ലിറ്ററിന് 61 രൂപ

സംസ്ഥാനത്തെ മണ്ണെണ്ണ ‌വിതരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ അവസാനിച്ചെന്ന് ഭക്ഷ്യ-പൊതു വിതരണ വകുപ്പ് മന്ത്രി.മണ്ണെണ്ണ വിതരണവുമായി ബന്ധപ്പെട്ട ചില ആശങ്കകള്‍ നിലനിന്നിരുന്നുവെന്നും ഈ ആശങ്കകള്‍ തീർന്നതായും മന്ത്രി മാധ്യമങ്ങളോട് സംസാരിക്കവേ വ്യക്തമാക്കി.

ഇന്ന് മുതല്‍ മണ്ണെണ്ണ വിതരണം ആരംഭിക്കും. റേഷൻ പ്രതിനിധികളുമായി ചർച്ച നടത്തിയതായും മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ കുറെ വർഷങ്ങളായി സംസ്ഥാനത്തിനുള്ള മണ്ണെണ്ണയില്‍ കേന്ദ്രം കുറവു വരുത്തുകയാണെന്നും ജി ആർ അനില്‍ പറഞ്ഞു.

ഒരു ലിറ്റർ മണ്ണെണ്ണയ്ക്ക് 61 രൂപയാണ്. 5,676 കിലോ ലിറ്റർ മണ്ണെണ്ണ ഈ വർഷത്തെ ആദ്യപാദത്തിലേക്ക് അനുവദിച്ചിട്ടുണ്ട്. വൈദ്യുതി ഇല്ലാത്ത കുടുംബങ്ങള്‍ക്ക് ആറ് ലിറ്റർ മണ്ണെണ്ണയും എഎവൈ കാർഡുകാർക്ക് ഒരു ലിറ്ററും ലഭിക്കും.

മറ്റ് കാർഡുകാർക്ക് അര ലിറ്റർ വീതവുമാണ് മണ്ണെണ്ണ ലഭിക്കുക. മണ്ണെണ്ണ വിഹിതത്തിലെ കുറവുമൂലം മൊത്ത വ്യാപാര ഡിപ്പോകള്‍ പലതും ഒരു വർഷത്തിലധികമായി പ്രവർത്തനരഹിതമായിരുന്നു.

എക്സിറ്റ് പോളിൽ നിന്നും വ്യത്യസ്തമായ ഫലം ഉണ്ടാകുമെന്ന് എം എ ബേബി; ‘ഭരണ വിരുദ്ധ വികാരമില്ല’

എക്സിറ്റ് പോൾ യഥാർഥ ഫലത്തിൻ്റെ അടുത്തത്തിയിട്ടും ഉണ്ട്, എത്താതിരുന്നിട്ടും ഉണ്ടെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. എക്സിറ്റ് പോളിൽ നിന്നും വ്യത്യസ്തമായ ഫലം ഉണ്ടാകും. സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരമില്ല. മുഖ്യമന്ത്രിക്കെതിരെ

ബ്രേക്കിട്ട് സ്വര്‍ണം, വീണ്ടും താഴേക്ക്

ഒറ്റദിവസത്തെ വമ്പന്‍ കുതിപ്പിനു പിന്നാലെ സ്വര്‍ണവില വീണ്ടും താഴേക്ക്. വ്യാഴാഴ്ച മൂന്നുതവണയായി പവന് 1680 രൂപ വര്‍ധിച്ചിടത്തുനിന്ന് ഇന്നുരാവിലെ 280 രൂപയാണ് ഇടിഞ്ഞത്. 22 കാരറ്റ് (916) സ്വര്‍ണം ഗ്രാമിന് 35 രൂപ കുറഞ്ഞ്

തെരഞ്ഞെടുപ്പിന് പിന്നാലെ എല്‍പിജി വില കുത്തനെ കൂട്ടി; വാണിജ്യ സിലിണ്ടറിന് കൂടിയത് 993 രൂപ

തിരുവനന്തപുരം: കേരളമുള്‍പ്പെടെയുളള സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ എല്‍പിജി സിലിണ്ടര്‍ വില കുത്തനെ കൂട്ടി എണ്ണവിതരണ കമ്പനികള്‍. വാണിജ്യ സിലിണ്ടറിന്റെ വില 993 രൂപയാണ് കൂട്ടിയത്. ഒറ്റയടിക്ക് ഇത്രയധികം വില കൂട്ടുന്നത് അപൂര്‍വ്വങ്ങളില്‍

ഈ സീസണോടെ അഞ്ച് പേരുടെ ക്യാപ്റ്റൻസി തെറിക്കും!; കോളടിക്കുക സഞ്ജുവിനടക്കം ചിലർക്ക്

ഐ പി എൽ 2026 സീസൺ പകുതിയോളം പിന്നിട്ടിരിക്കുകയാണ്. ചില ടീമുകൾ അപ്രതീക്ഷിത മുന്നേറ്റമുണ്ടാക്കിയപ്പോൾ പ്രതീക്ഷിച്ച പ്രകടനമല്ല പുറത്തെടുക്കുന്നത്. വലിയ താരനിരയുള്ള പല ടീമുകൾക്കും അതിന്റെ നിലവാരം കാട്ടാൻ സാധിക്കുന്നില്ലെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം. അതുകൊണ്ടുതന്നെ

ഫലം വരുമ്പോൾ എക്‌സിറ്റ് പോൾ പ്രവചനങ്ങളേക്കാൾ സീറ്റ് യുഡിഎഫ് നേടും, ജനം പുതിയ സർക്കാർ ആഗ്രഹിക്കുന്നു’.

എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ വിശ്വസിക്കുന്ന ആളല്ല താനെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ലഭിച്ച കണക്കുകള്‍ അനുസരിച്ച് എക്‌സിറ്റ് പോളുകളില്‍ പ്രവചിച്ചതിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ യുഡിഎഫ് നേടുമെന്ന് രമേശ് ചെന്നിത്തല

മിൽമ പാലിന് വില കൂടും; ലിറ്ററിന് 4 രൂപ കൂട്ടാൻ ഡയറക്ടർ ബോർഡ് യോ​ഗത്തിൽ ശുപാർശ; പെരുമാറ്റച്ച‌ട്ടം അവസാനിച്ച ശേഷം തീയതി തീരുമാനിക്കും

മിൽമ പാലിന് വില കൂട്ടാൻ തീരുമാനം. ലിറ്ററിന് നാല് രൂപ കൂട്ടാനാണ് തീരുമാനം. ഡയറക്ടർ ബോർഡ് യോ​ഗത്തിലാണ് വില വർധിപ്പിക്കാനുള്ള ശുപാർശ. പെരുമാറ്റച്ചട്ടം അവസാനിച്ച ശേഷം തീയതി തീരുമാനിക്കും. ഇന്ന് ചേര്‍ന്ന മിൽമ ഡയറക്ടർ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.