വൈത്തിരി താലൂക്ക് ആശുപത്രിയിൽ നഴ്‌സിങ് ഓഫീസർ, സെക്യൂരിറ്റി കം മൾട്ടി പർപ്പസ് വർക്കർ (പുരുഷൻ) തസ്തികകളിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ബിഎസ്സി നഴ്സിങ് /ജിഎൻഎം, കേരള നഴ്സിങ് കൗൺസിൽ രജിസ്‌ട്രേഷൻ എന്നിവയാണ് നഴ്സിങ് ഓഫീസർ തസ്തികയിലേക്കുള്ള യോഗ്യത. ഐസിയു/ഓപ്പറേഷൻ തിയേറ്റർ എന്നിവിടങ്ങളിൽ പ്രവർത്തിപരിചയമുള്ളവർക്ക് മുൻഗണന. പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് സെക്യൂരിറ്റി കം മൾട്ടി പർപസ് വർക്കർ തസ്തികയിലേക്ക് അപേക്ഷിക്കാം. വിമുക്തഭടന്മാർ, ഇലക്ട്രിക്കൽ പ്ലമ്പിങ് മേഖലയിൽ പ്രവർത്തി പരിചയമുള്ളവർ, കോവിഡ് ബ്രിഗേഡായി ജോലി ചെയ്തവർ എന്നിവർക്ക് മുൻഗണന. യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസൽ, പകർപ്പ്, തിരിച്ചറിയൽ രേഖ എന്നിവ സഹിതം ജൂൺ 25 ന് രാവിലെ 11 ന് വൈത്തിരി താലൂക്ക് ആസ്ഥാന ആശുപത്രി സൂപ്രണ്ടിന്റെ ചേമ്പറിൽ എത്തിചേരണം. ഫോൺ: 04936 256229

ലയണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും, പ്രധാനമന്ത്രിയെ കാണും; 4 നഗരങ്ങൾ സന്ദര്‍ശിക്കും
കൊല്‍ക്കത്ത: അര്‍ജന്‍റീന ഫുട്ബോള്‍ ടീം നായകന്‍ ലിയോണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും. ഇന്ത്യയിലേക്ക് വരാന്‍ അര്‍ജന്‍റീന ടീമിന്‍റെ അനുമതി ലഭിച്ചുവെന്ന് കൊൽക്കത്തയിലെ വ്യവസായി സതാദ്രു ദത്ത വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ഡിസംബര്‍ 12ന്