ജില്ലയിൽ എൽഎആർആർ ആക്ട് 2013 പ്രകാരമുള്ള ഭൂമി ഏറ്റെടുക്കലിന്റെ ഭാഗമായി നടത്തുന്ന സാമൂഹ്യാഘാത പഠന റിപ്പോർട്ടിനെകുറിച്ച് പരിശോധന നടത്തുന്ന പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു. എംഎസ്ഡബ്ല്യുയിൽ ഡോക്ടറേറ്റ് ഉള്ളവർക്കും പുനരധിവാസ പദ്ധതികളിൽ പ്രവർത്തിച്ച് പരിചയമുള്ളവർക്കും അപേക്ഷിക്കാം. ജൂൺ 25 നകം ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതമുള്ള അപേക്ഷ ജില്ല കളക്ടറേറ്റിൽ നേരിട്ടോ, തപാൽ മുഖേന ഡെപ്യൂട്ടി കളക്ടർ (എൽഎ) കളക്ടറേറ്റ് വയനാട്, പിൻ 673121 എന്ന വിലാസത്തിലോ ലഭ്യമാക്കണം. ഫോൺ: 04936 202251.

സ്നേഹസ്മിതം കുടുംബ സംഗമം നടത്തി
മുട്ടിൽ: കുടുംബം സ്വർഗ്ഗ കവാടം എന്ന സന്ദേശവുമായി കെ.എൻ.എം മർകസുദ്ദഅവ സംസ്ഥാന സമിതി നടത്തുന്ന കാമ്പയിൻ്റെ ഭാഗമായി മുട്ടിൽ എഡ്യു സെൻ്ററിൽ സ്നേഹസ്മിതം കുടുംബ സംഗമം നടത്തി. പ്രദേശത്തെ സീനിയർ അംഗങ്ങൾ ഒന്നിച്ച് സംഗമം







