സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങളുടെ അവകാശമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓഫീസുകള്‍ കയറിയിറങ്ങാതെ ജനങ്ങള്‍ക്ക് സേവനങ്ങള്‍ ലഭ്യമാക്കാനാണ് കെ-സ്മാര്‍ട്ട് പോലുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചതെന്നും അതിന്റെ ലക്ഷ്യത്തെ പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍ ജീവനക്കാര്‍ തയാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സേവനങ്ങള്‍ ജനങ്ങളുടെ അവകാശവും ജീവനക്കാരും ഉദ്യോഗസ്ഥരുമെല്ലാം ജനങ്ങളുടെ സേവകരുമാണ് ഒരിക്കല്‍ കൂടി ഓർമ്മിപ്പിക്കുകയായിരുന്നു മുഖ്യമന്ത്രി. സത്യസന്ധതയോടെയും ആത്മാര്‍ഥതയോടെയും ജോലിചെയ്യുന്ന ജീവനക്കാരെ എല്ലാ നിലക്കും സംരക്ഷിക്കും. എന്നാല്‍, അഴിമതിക്കാരോട് വിട്ടുവീഴ്ചയുണ്ടാകില്ല. വ്യാവസായിക മുന്നേറ്റം, മാലിന്യ നിര്‍മാര്‍ജനം, പാലിയേറ്റീവ് കെയര്‍, ജൈവ വൈവിധ്യ സംരക്ഷണം തുടങ്ങിയ കാര്യങ്ങളില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വലിയ പങ്കുവഹിക്കാനുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. വരും കാലങ്ങളില്‍ കൂടുതല്‍ ജാഗ്രതയോടെ കൈകാര്യം ചെയ്യേണ്ടേ പദ്ധതികളാണ് പൂർത്തികരിക്കേണ്ടത് എന്നും നവംബർ ഒന്നോടെ അതിദാരിദ്രരില്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റണമെന്നും നാല് മാസം മാത്രമാണ് ബാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിങ്ങളുടെ ആധാര്‍ ലോക്ക് ചെയ്തിട്ടുണ്ടോ..?
ആധാർ നമ്പർ എന്നത് വളരെ പ്രധാനമാണ്. ബാങ്ക് അക്കൗണ്ടുകളിലേക്കടക്കം നമ്മുടെ സ്വകാര്യതയിലേക്ക് കയറാനുള്ള താക്കോല്‍ കൂടിയാണ് ആധാർ. ആധാർ സുരക്ഷിതമാക്കിയില്ലെങ്കില്‍ ജീവിതത്തിലെ മുഴുവൻ സാമ്പാദ്യവും നഷ്ടമാകാൻ കാരണമാകും. അതില്‍ നിന്നെല്ലാം സംരക്ഷിക്കാനുള്ള ഏക വഴി