വിവാഹിതയായ സ്ത്രീയ്ക്ക് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന ആരോപണം ഉന്നയിക്കാനാകില്ല; ഹൈക്കോടതി

കൊച്ചി: വിവാഹിതയായ സ്ത്രീയ്ക്ക് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന ആരോപണം ഉന്നയിക്കാനാകില്ലെന്ന് ഹൈക്കോടതി. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ പാലക്കാട് ആലത്തൂര്‍ സ്വദേശിയായ എസ് സായൂജിന് ജാമ്യം അനുവദിച്ച ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസാണ് ജാമ്യ ഹര്‍ജി പരിഗണിച്ചത്.
വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച ശേഷം ഫോട്ടോയും വീഡിയോയും പ്രസിദ്ധീകരിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി 2.5 ലക്ഷം രൂപ തട്ടിയെടുത്തെന്നായിരുന്നു സായൂജിനെതിരായ പരാതി. ഇതിനെ തുടര്‍ന്ന് ജൂണ്‍ 13ന് സായൂജിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് ഹൈക്കോടതിയില്‍ ജാമ്യഹര്‍ജി ഫയല്‍ ചെയ്തത്. സാമ്പത്തിക തര്‍ക്കമാണ് പരാതിക്ക് അടിസ്ഥാനമെന്നായിരുന്നു സായൂജിന്റെ വാദം

പരാതിക്കാരി വിവാഹിതയാണെന്ന് പ്രോസിക്യൂഷന്‍ തന്നെ പറയുന്ന സാഹചര്യത്തില്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന ആരോപണം നിലനില്‍ക്കില്ലെന്ന് കോടതി പറഞ്ഞു. 50,000 രൂപയുടെ സ്വന്തം ബോണ്ടിലും തുല്യതുകയുടെ രണ്ട് ആള്‍ജാമ്യത്തിലും ഹര്‍ജിക്കാരന് ജാമ്യം അനുവദിക്കാനും കോടതി നിര്‍ദേശിച്ചു.

അനധികൃത കുടിയേറ്റം; രണ്ട് ബംഗ്ലാദേശി യുവതികൾ പിടിയിൽ

തിരുവനന്തപുരം: അനധികൃത കുടിയേറ്റം മൂലം കേരളത്തിലെത്തിയ രണ്ട് ബംഗ്ലാദേശി യുവതികൾ കഴക്കൂട്ടത്ത് പിടിയിൽ. ബംഗ്ലാദേശികളായ സുമി, ഇദ്ഖാനൂൻ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. പൊലീസ് നടത്തിയ പരിശോധനയിൽ പെൺവാണിഭം എന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ ബംഗ്ലാദേശി യുവതികളുടെ കൂടെയുണ്ടായിരുന്ന

സീസൺ തിരക്ക് ഒഴിവാക്കാൻ മെയ് ഒന്ന് മുതൽ ഊട്ടിയിൽ ഗതാഗത നിയന്ത്രണം

ഊട്ടി: ഊട്ടിയിൽ സീസൺ തിരക്കിനോട് അനുബന്ധിച്ചുള്ള ഗതാഗത നിയന്ത്രണം മേയ് ഒന്നിന് നിലവിൽ വരും. പുഷ്പമേള അടക്കമുള്ളവ കാണാൻ ഊട്ടിയിൽ ലക്ഷക്കണക്കിനു സന്ദർശകർ എത്തുന്നത് പതിവാണ്. വൻ ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് ഗതാഗത നിയന്ത്രണം. മേയ്

ബന്ദിപ്പൂരിലും നാഗര്‍ഹോളെയിലും ഇനി നോ സെല്‍ഫി

കര്‍ണാടകത്തിലെ പ്രമുഖ ദേശീയോദ്യാനങ്ങളും ഒട്ടേറെ മലയാളി സന്ദര്‍ശകര്‍ എത്തുന്നതുമായ ബന്ദിപ്പുര്‍, നാഗര്‍ഹോളെ വനങ്ങളില്‍ സഞ്ചാരികള്‍ക്ക് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍. സഫാരിക്കിടെ വന്യമൃഗങ്ങള്‍ക്കൊപ്പം സെല്‍ഫിയും വീഡിയോയും എടുക്കുന്നതിനു കര്‍ണാടക വനംവകുപ്പ് നിരോധനമേര്‍പ്പെടുത്തി. കൂടാതെ സഫാരി ആരംഭിച്ചാല്‍ മൊബൈല്‍

ഹാൻഡ്‌ബോൾ സെലക്ഷൻ ട്രയൽസ്

ജില്ലാ ഹാൻഡ്‌ബോൾ അസോസിയേഷന്റെ നേതൃത്വത്തിൽ സബ് ജൂനിയർ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി സെലക്ഷൻ ട്രയൽസ് നടത്തുന്നു. മെയ് 2 രാവിലെ 8 മുതൽ വൈത്തിരി എച്ച്.ഐ.എം യു.പി സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന സെലക്ഷനിൽ 2013 ജനുവരി

ശുഭയാത്രാ സുരക്ഷിത യാത്ര; ജില്ലയിൽ ഡ്രൈവര്‍മാര്‍ക്കുള്ള ബോധവത്കരണം ഊര്‍ജിതമാക്കി

വാഹനാപകടങ്ങള്‍ കുറയ്ക്കാൻ ലക്ഷ്യമിട്ട് ശുഭയാത്രാ സുരക്ഷിത യാത്ര പദ്ധതിയുമായി ജില്ലാ ജനമൈത്രി പൊലീസ്. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഡ്രൈവര്‍മാര്‍ക്കായി പൊലീസ് നടത്തുന്ന ബോധവത്കരണ പരിപാടികൾ കൂടുതൽ ഊർജിതമാക്കി. മധ്യവേനലവധിക്കാലത്ത് നിരത്തുകളില്‍ തിരക്കേറുന്നതിനാൽ റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനായാണ്

നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ; ഉദ്യോഗസ്ഥർക്കുള്ള പരിശീലനം ആരംഭിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിനായി ഉദ്യോഗസ്ഥർക്കുള്ള പരിശീലനം ആരംഭിച്ചു. കളക്ടറേറ്റ് ആസൂത്രണഭവൻ എ.പി.ജെ ഹാളിൽ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ ഉദ്ഘാടനം ചെയ്തു. ജില്ലാതല മാസ്റ്റർ ട്രെയിനർമാർ, മണ്ഡലതല ട്രെയിനർമാർ, റിട്ടേണിങ് ഓഫീസർമാരുടെ സ്റ്റാഫ് എന്നിവർക്കായാണ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.