സെന്റ് ആന്റണീസ് യുപി സ്കൂൾ കോട്ടത്തറയിൽ ‘വായനയുടെ ചിറകിലേറി’ എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. മാനന്തവാടി രൂപത കോർപ്പറേറ്റ് എജുക്കേഷൻ ഏജൻസി നടപ്പിലാക്കുന്ന ‘എല്ലാവരും എഴുതുന്നു എല്ലാവരും വായിക്കുന്നു’ എന്ന പദ്ധതിയുടെ ഭാഗമായി കുട്ടികളിൽ വായനാശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ഈ പദ്ധതി വാർഡ് മെമ്പർ എ. കെ തോമസ് ദീപിക, മാതൃഭൂമി പത്രങ്ങൾ വിദ്യാർത്ഥികളുടെ പ്രതിനിധികൾക്ക് നൽകി ഉദ്ഘാടന കർമ്മം നിർവഹിച്ചു. ഡെയിലി പത്ര ക്വിസ്സും ഇതിനോടൊപ്പം നടത്തിവരുന്നു.

ഓഗസ്റ്റ് മാസത്തെ റേഷൻ, കിറ്റ് വിതരണം
ഓണത്തോടനുബന്ധിച്ച് ഓഗസ്റ്റ് മാസത്തിൽ പിഎച്ച്എച്ച് (പിങ്ക് കാർഡ്) കാർഡിന് 5 കിഗ്രാം (10.90 രൂപ നിരക്കിൽ) അരിയും എൻപിഎസ് ( നീല കാർഡ്) കാർഡിന് 10 കിഗ്രാം (10.90 രൂപ നിരക്കിൽ) അരിയും അധിക