ജിവിഎച്ച്എസ്എസ് വെള്ളാർ മലയിൽ ബഷീർ ദിനം സമുചിതമായി ആചരിച്ചു. സ്കൂൾ പ്രധാന അധ്യാപകൻ അബ്ദുൽ മുനീറിന്റെ അധ്യക്ഷതയിൽ മേപ്പാടി ഗവൺമെന്റ് ഹൈസ്കൂൾ വിഭാഗം മലയാളം അധ്യാപകൻ വിപിൻ ബോസ് ദിനാചരണ പരിപാടികളുടെ ഉദ്ഘാടന നിർവഹിച്ചു. ചടങ്ങിന് സ്കൂൾ സീനിയർ അസിസ്റ്റന്റ് വിദ്യാരംഗം ജില്ലാ കൺവീനറുമായ ഉണ്ണികൃഷ്ണൻ വി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി അനീഷ് ശങ്കർ നന്ദിയും രേഖപ്പെടുത്തി. തുടർന്ന് എൽപി യുപി ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികളുടെ ബഷീർ കഥാപാത്രങ്ങളുടെ ദൃശ്യാവിഷ്കാരവും കുട്ടികളുടെയും അധ്യാപകരുടെയും ഗാനങ്ങളും പരിപാടിക്ക് മാറ്റുകൂട്ടി.

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ തരുവണ ടൗണ്‍ പ്രദേശത്ത് നാളെ (ജൂലൈ 10) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെവൈദ്യുതി മുടങ്ങും.