കേന്ദ്ര സാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയം നടപ്പിലാക്കുന്ന നശാ മുക്ത് ഭാരത് അഭയാൻ പദ്ധതിയുടെ കീഴിൽ വയനാട് ജില്ലാ സാമൂഹ്യ നീതി ഓഫീസും, കമ്മ്യൂണിറ്റി റേഡിയോ മാറ്റൊലിയും ചേർന്ന് നടത്തിയ ലഹരി വിരുദ്ധ ഷോർട്ട് ഫിലിം മത്സരത്തിൽ അവതാരകനായ ധനേഷ് ദാമോദർ രചനയും, സംവിധാനവും നിർവഹിച്ച “രക്ഷ” മികച്ച ഷോർട്ട് ഫിലിമായി തിരഞ്ഞെടുക്കപ്പെട്ടു. അധ്യാപികയായ ഡോക്ടർ ഷിൻസി സേവ്യറുടെ നിർമ്മാണ നിയന്ത്രണത്തിൽ പുറത്തിറങ്ങിയ “രക്ഷ” നവകേരളം ലഹരി വിരുദ്ധ സന്ദേശ ഹ്രസ്വചിത്ര മത്സരത്തിലും, മൈ ഹോം സംസ്ഥാന ഷോർട്ട് ഫിലിം ഫെസ്റ്റിവലിലും മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. സഞ്ജയ് ശങ്കരനാരായണനാണ് “രക്ഷ”യുടെ എഡിറ്റിംഗ് നിർവഹിച്ചത്. ക്യാമറ അനീഷ് നിള,സംഗീതം ഷിജോ ബേബി, വെറും നാലു മിനിറ്റിൽ താഴെ ദൈർഘ്യമുള്ള രക്ഷ ചെറിയ സമയത്തിനുള്ളിലാണ് ലഹരിക്കെതിരെ ഒരു വലിയ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുന്നത്. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് സുൽത്താൻബത്തേരി ഡോൺ ബോസ്കോ കോളേജിൽ വച്ച് നടന്ന ചടങ്ങിൽ സംവിധായകൻ ധനേഷ് ദാമോദർ പുരസ്കാരം ഏറ്റുവാങ്ങി.

‘ഇനി ഈ യൂനിഫോമിടാൻ ആകില്ല’; സിദ്ധരാമയ്യ പൊതുവേദിയിൽ തല്ലാൻ കൈയോങ്ങിയ എഎസ്പി രാജിക്കത്ത് നൽകി
ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പരസ്യമായി മുഖത്തടിക്കാൻ ശ്രമിച്ച എഎസ്പി രാജിക്കത്ത് നൽകി. താൻ അപമാനിക്കപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് (എഎസ്പി) എൻവി ബരാമണി കഴിഞ്ഞ മാസം അദ്ദേഹം രാജി നൽകിയത്.