സെന്റ് ആന്റണീസ് യുപി സ്കൂൾ കോട്ടത്തറയിൽ ‘വായനയുടെ ചിറകിലേറി’ എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. മാനന്തവാടി രൂപത കോർപ്പറേറ്റ് എജുക്കേഷൻ ഏജൻസി നടപ്പിലാക്കുന്ന ‘എല്ലാവരും എഴുതുന്നു എല്ലാവരും വായിക്കുന്നു’ എന്ന പദ്ധതിയുടെ ഭാഗമായി കുട്ടികളിൽ വായനാശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ഈ പദ്ധതി വാർഡ് മെമ്പർ എ. കെ തോമസ് ദീപിക, മാതൃഭൂമി പത്രങ്ങൾ വിദ്യാർത്ഥികളുടെ പ്രതിനിധികൾക്ക് നൽകി ഉദ്ഘാടന കർമ്മം നിർവഹിച്ചു. ഡെയിലി പത്ര ക്വിസ്സും ഇതിനോടൊപ്പം നടത്തിവരുന്നു.

പള്ളിക്കുന്ന് – വെണ്ണിയോട് റോഡിനോടുള്ള അവഗണന അവസാനിപ്പിക്കണം – ടി.സിദ്ധിഖ് എം.എൽ എ
കോട്ടത്തറ: പളളിക്കുന്ന് വെണ്ണിയോട് റോഡ് പൊതുമരാമത്ത് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നിയോജക മണ്ഡലം എംഎൽഎ എന്ന നിലയിൽ നൽകിയ നിവേദനങ്ങളും അപേക്ഷകളും സംസ്ഥാന സർക്കാർ അവഗണി ക്കുകയാണെന്ന് ടി.സിദ്ദീഖ് എം എൽ എ പറഞ്ഞു.ഇത് സംബന്ധിച്ച് റോഡ്