ഒറ്റ ദിവസംകൊണ്ട് 63 ലക്ഷം പേർ കണ്ടു, ഹിറ്റായി ദിയ കൃഷ്ണയുടെ പ്രസവ വീഡിയോ; യൂട്യൂബിൽ നിന്നും വരുമാനം ലഭിക്കുന്നത് എങ്ങനെ?

യൂട്യൂബിൽ ട്രെൻഡിങിൽ ഒന്നാണ് ഇപ്പോൾ നടന്‍ കൃഷ്ണകുമാറിന്റെ മകളും സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ ദിയ കൃഷ്ണയുടെ പ്രസവ വീഡിയോ. ഒരു ദിവസത്തിനുള്ളിൽ 63 ലക്ഷം പേരാണ് ദിയയുടെ വ്ലോഗ് കണ്ടിരിക്കുന്നത്. ആശുപത്രിയില്‍ കുഞ്ഞിന് ജന്മം നല്‍കുന്നതിന്റെ ഓരോ ഘട്ടങ്ങളും വ്‌ളോഗായി പങ്കുവെച്ചട്ടുണ്ട്. അനുകൂലവും പ്രതികൂലവുമായ പ്രതികരണങ്ങളാണ് ഈ വീഡിയോയ്ക്ക് വന്നുകൊണ്ടിരിക്കുന്നത്. എന്നാൽ ഇത് കണ്ട് നെറ്റിസൺസ് ചർച്ച ചെയ്യുന്നത് വീഡിയോയുടെ കണ്ടൻ്റിനെ കുറിച്ച മാത്രമല്ല, അതിൽ നിന്നും ലഭിക്കുന്ന വരുമാനത്തെ കുറിച്ചും കൂടിയാണ്. ഇങ്ങനെ മില്യൺ കണക്കിന് കാഴ്ചക്കാരെ കണ്ട് കണ്ണുംപൂട്ടി യൂട്യൂബ് ചാനൽ തുടങ്ങാൻ ആഗ്രഹിക്കുന്നവരാണെങ്കിൽ ആ ചിന്ത മാറ്റി വെച്ച് ആദ്യം എങ്ങനെയാണ് യൂട്യൂബ്ിൽ നിന്നും വരുമാനം ലഭിക്കുമന്നത് എന്നത് മനസ്സിലാക്കണം. . കാരണം, യൂട്യൂബിൽ നിന്ന് പൈസയുണ്ടാക്കൽ ചില്ലറക്കളിയല്ല. വെറുതെ ഒരു ചാനൽ തുടങ്ങി എന്തെങ്കിലും വീഡിയോ ഇട്ടാൽ പണം കിട്ടുകയുമില്ല.

63 ലക്ഷം പേർ കണ്ട ഒരു യൂട്യൂബ് വീഡിയോയ്ക്ക് എത്ര വരുമാനം ലഭിക്കും

ഇന്ത്യയിൽ പരസ്യ വരുമാനം അനുസരിച്ച് 1,000 തവണ വീഡിയോ കണ്ടിട്ടുണ്ടെങ്കിൽ 50 മുതൽ 200 വരെയാണ് ലഭിക്കുക. അങ്ങനെ വരുമ്പോൾ 63,000,00 പേർ കണ്ട വീഡിയോയ്ക്ക് ഏകദേശം 3.15 ലക്ഷം മുതൽ 12.6 ലക്ഷം വരെ ലഭിച്ചേക്കാം.

യൂട്യൂബ് ചാനൽ തുടങ്ങുന്നവർ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം

യൂട്യൂബിൽ നിന്ന് നേരിട്ട് പണം കിട്ടുന്ന യൂട്യൂബ് പാർട്ണർ പദ്ധതിയുടെ ഭാഗമാകണമെങ്കിൽ ചാനലിന് കുറഞ്ഞത് ആയിരം സബ്സ്ക്രൈബർമാരെങ്കിലും വേണം. അതിനൊപ്പം പന്ത്രണ്ട് മാസത്തിനുള്ളിൽ നാലായിരം വാച്ച് അവറും വേണം. വീഡിയോകൾ കഴിഞ്ഞ ഒരു വർഷത്തിനിടെ ചെയ്ത വീഡിയോകൾ ആകെ നാലായിരം മണിക്കൂറെങ്കിലും ആളുകൾ കണ്ടിട്ടുണ്ടാവണം. പന്ത്രണ്ട് മിനുട്ടുള്ള ഒരു വീഡിയോ ആണെങ്കിൽ നാലായിരം വാച്ച് അവർ തികയാൻ കുറഞ്ഞ 20,000 പേരെങ്കിലും ആ വീഡിയോ 12 മാസത്തിനിടെ കണ്ടിരിക്കണം. നിങ്ങൾ ചെയ്യുന്നത് ചെറു വീഡിയോകൾ അഥവാ ഷോർട്സ് ആണെങ്കിൽ അതിന് 90 ദിവസത്തിനിടെ കുറഞ്ഞത് പത്ത് മില്യൺ കാഴ്ചകൾ വേണമെന്നാണ് ചട്ടം.

ഇത്രയുമായാൽ പദ്ധതിയിൽ അപേക്ഷിക്കാം. പക്ഷേ പണം കിട്ടണമെങ്കിൽ ഇനിയുമുണ്ട് കടമ്പ. ചാനലും ഉള്ളടക്കവും യൂട്യൂബിന്റെ നയങ്ങളുമായി യോജിക്കുമെങ്കിൽ മാത്രം അംഗത്വം കിട്ടും, പിന്നെ ആ വീഡിയോക്കൊപ്പം യൂട്യൂബ് നൽകുന്ന പരസ്യത്തിൽ നിന്നാണ് നിങ്ങൾക്കുള്ള വരുമാനം. നൂറ് രൂപയുടെ പരസ്യത്തിൽ നിന്ന് 55 രൂപ വീഡിയോ ഉടമയ്ക്കും 45 രൂപ യൂട്യൂബിനും എന്നതാണ് കണക്ക് എന്നാണ് സൂചന.

ആ പരസ്യം എല്ലാ വീഡിയോകൾക്കും ഒരുപോലെയല്ല കിട്ടുക. കൂടുതൽ കാഴ്ചക്കാരുള്ള വീഡിയോകൾക്ക് കൂടുതൽ മൂല്യമുള്ള പരസ്യങ്ങളും അത് വഴി കൂടുതൽ പണവും കിട്ടും. പുത്തൻ ഗാഡ്ജറ്റുകളും, കുട്ടികളുടെ കളിപ്പാട്ടവും, ഫാഷൻ ഉത്പന്നങ്ങളുമൊക്കെയാണ് പ്രധാന പരസ്യക്കാർ. അവരുടെ ഉത്പന്നം വാങ്ങാൻ സാധ്യതയുള്ള കാഴ്ചക്കാർ ഏത് തരം വീഡിയോ ആണ് കാണുന്നത് എന്ന് കൂടി നോക്കിയാണ് പരസ്യം നൽകുന്നത്.

എന്തായാലും നിലവിൽ എറ്റവും മാന്യമായി പരസ്യവരുമാനം വീഡിയോ നിർമ്മാതാക്കളുമായി പങ്കുവയ്ക്കുന്ന കന്പനിയാണ് യൂട്യൂബ്. പക്ഷേ ഈ പരസ്യം വഴി അല്ലാതെയും യൂട്യൂബിൽ വരുമാനം ഉണ്ടാക്കാം. ചാനലിൽ പ്രീമിയം മെമ്പര്‍ഷിപ്പ് പദ്ധതി തുടങ്ങലാണ് അടുത്ത വഴി. ചില വീഡിയോകൾ ഇങ്ങനെ പണം നൽകി മെമ്പര്‍മാരായവര്‍ക്ക് മാത്രമായി അപ്ലോഡ് ചെയ്യുകയും ചെയ്യാം. ആയിരം സബ്സ്ക്രൈബർമാരെങ്കിലുമുണ്ടെങ്കിലേ ഈ വഴിയും തുറക്കുകയുള്ളൂ. കുട്ടികൾക്കായുള്ള വീഡിയോയാണ് ചെയ്യുന്നതെങ്കിൽ ഇത് പറ്റുകയുമില്ല.

യൂട്യൂബ് തന്നെ നൽകുന്ന മറ്റൊരു ഓപ്ഷനാണ് സൂപ്പർ ചാറ്റും സൂപ്പർ സ്റ്റിക്കറും. നിങ്ങളുടെ കാഴ്ചകാർക്ക് പ്രത്യേക ഇമോജികളും സ്റ്റിക്കറും ഒക്കെ വിൽക്കലാണ് പരിപാടി. വീഡിയോക്ക് കീഴിൽ കമന്റ് ചെയ്യുന്പോൾ ഈ പ്രത്യേക ഇമോജികളും സ്റ്റിക്കറുമൊക്കെ ഉപയോഗിക്കാം. അവരുടെ സന്ദേശങ്ങൾക്ക് കൂടുതൽ പ്രാധാന്യം കിട്ടുകയും ചെയ്യും. അങ്ങനെ വരുന്ന പണത്തിന്റെ സിംഹഭാഗവും യൂട്യൂബർക്ക് തന്നെ കിട്ടും.

പൂഴിത്തോട് – പടിഞ്ഞാറത്തറ പാതയോട് അധികൃതർ കാണിക്കുന്നത് ക്രൂരമായ അവഗണന: കർമ്മസമിതി

പടിഞ്ഞാറത്തറ: കോഴിക്കോട് -വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്നതും ദേശീയപാത 766 ന്റെ ഭാഗവുമായ താമരശ്ശേരി ചുരത്തിൽ അനുദിനം ഗതാഗതകുരുക്ക് ഏറുമ്പോഴും, അപകടങ്ങൾ പെരുകുമ്പോഴും ഈ പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരമായേക്കാവുന്ന പൂഴിത്തോട് – പടിഞ്ഞാറത്തറ സ്റ്റേറ്റ് ഹൈവെ

ചെണ്ടുമല്ലി കൃഷി വിളവെടുത്തു.

നടവയൽ :സി എം കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് നടവയൽ എൻ. എസ്. എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ചെണ്ടുമല്ലി കൃഷി വിളവെടുത്തു.ജൂൺ 5 ന് പരിസ്ഥിതി ദിനാചാരണത്തിന്റെ ഭാഗമായി കോളേജ് പരിസരത്ത് നട്ടു

ചുരം ഗതാഗത തടസ്സം: മുഖ്യമന്ത്രിയും മന്ത്രിമാരും നോക്കുകുത്തികൾ

കൽപ്പറ്റ:ചുരത്തിലെ യാത്രാ തടസം രണ്ടു ദിവസം പിന്നിട്ടിട്ടും കോഴിക്കോട് കളക്ടറെ കൊണ്ടു പോലും ഫലപ്രദമായി ഇടപെടുവിക്കാൻ കഴിയാത്ത മുഖ്യമന്ത്രിയും വയനാട്ടിലെ മന്ത്രിയും വയനാടിന്റെ ചാർജുള്ള മന്ത്രിയും നോക്കുകുത്തികളായി മാറിയെന്ന് കെപിസിസി സംസ്ക്കാര സാഹിതി ജില്ലാ

താമരശ്ശേരി ചുരം ഉടൻ ഗതാഗത യോഗ്യമാക്കണം-അടിയന്തര നടപടി ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി എം.പി.

കൽപ്പറ്റ: വയനാട്ടുകാരുടെ ഏക ആശ്രയമായ താമരശ്ശേരി ചുരം ഉടൻ ഗതാഗത യോഗ്യമാക്കണമെന്നും, തുടർച്ചയായി താമരശ്ശേരി ചുരം പാതയിൽ ഉണ്ടാകുന്ന മണ്ണിടിച്ചിലുകൾ തടയുന്നതിന് വേണ്ട നടപടികൾ പഠിക്കുന്നതിന് വിദഗ്ധസമിതിയെ അടിയന്തരമായി അയക്കണമെന്നും കേന്ദ്ര ഉപരിതല ഗതാഗത

യോഗ ക്ലാസും വാക്ക് ആൻഡ് റണ്ണും സംഘടിപ്പിച്ചു.

ചീരാൽ: ചീരാൽ ജി.എം.എച്ച്.എസ്. സ്കൂളിൽ എസ്പിസി ഓണം ക്യാമ്പയിന്റെ ഭാഗമായി യോഗ ക്ലാസ് നടത്തി. നൂൽപ്പുഴ പോലീസ് സ്റ്റേഷൻ ASI ഗോപി പി യോഗ ക്ലാസിന് നേതൃത്വം നൽകി. തുടർന്ന് ചീരാൽ ടൗണിൽ കേഡറ്റുകളുടെ

ചുരം വ്യൂ പോയിന്റ് മണ്ണിടിച്ചിൽ: ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

ലക്കിടി: വയനാട് ചുരം വ്യൂ പോയിന്റിൽ വീണ്ടും മണ്ണിടിയാൻ സാധ്യതയുള്ളതിനാൽ ലക്കിടി കവാടം വഴി ജില്ലയിലേക്കും കോഴിക്കോടേക്കും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ ഡി.ആർ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.