മാനന്തവാടി: സർക്കാർ പ്രഖ്യാപിച്ച കൂലിവർധനവ് നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ച് എൻഎഫ്എസ്എ കയറ്റിറക്ക് തൊഴിലാളികൾ അനിശ്ചിതകാല സമരം ആരംഭിച്ചു. മെയ് 19 മുതൽ സർക്കാർ നിശ്ചയിച്ച 13% കൂലി വർദ്ധനവ് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് എൻഎഫ്എസ്എ തൊഴിലാളികൾ സമരം ആരംഭിച്ചത്. നീണ്ട അഞ്ചു വർഷത്തെ നിയമ പോരാട്ടത്തിന് ഒടുവിൽ 15% എന്നുള്ളത് 13% ആയി അംഗീകരിക്കുകയും ചെയ്‌തു. എന്നാൽ 13% നൽകുവാൻ കരാറുകാർ തയ്യാറാകുന്നില്ലെന്നും ഇതിൽ പ്രതിഷേധിച്ചാണ് തൊഴിലാളികൾ സമരവുമായി മുൻപോട്ട് പോകുന്നത്. സമരത്തെ തുടർന്ന് റേഷൻ വിതരണം പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്.സലാം.ടി, സജീർ, വി.യു മുഹമ്മദലി, രവി, അനസ്.ടി തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.

എസ്‌എഫ്‌ഐ മാർച്ച് നടത്തി
സർവകലാശാലകളിൽ ആർഎസ്‌എസ് അജൻഡ നടപ്പാക്കാനുള്ള ഗവർണറുടെ നീക്കം അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് എസ്‌എഫ്‌ഐ നേതൃത്വത്തിൽ കേന്ദ്രസർക്കാർ ഓഫീസുകളിലേക്ക് വിദ്യാർഥി മാർച്ച്. വിവിധ ഏരിയാ കേന്ദ്രങ്ങളിലും കൽപ്പറ്റ ഹെഡ്‌പോസ്‌റ്റ് ഓഫീസിലേക്കും നടത്തിയ മാർച്ച് സർവകലാശാലകളെ കാവിവൽക്കരിക്കാനും ഉന്നതവിദ്യാഭ്യാസ