കൽപ്പറ്റ: മഹാരാഷ്ട്രയിൽ ഒന്നര കോടിയോളം രൂപ കവർച്ച നടത്തി കേരളത്തി
ലേക്ക് കടന്ന പാലക്കാട് സ്വദേശികളെ അതി സാഹസികമായി പിടികൂടി മഹാരാഷ്ട്ര പോലീസിന് കൈമാറി വയനാട് പോലീസ്. കുമ്മാട്ടർമേട്, ചിറക്കടവ്, ചിത്തിര വീട്ടിൽ നന്ദകുമാർ(32), കാണിക്കുളം, കഞ്ഞിക്കുളം അജിത്‌കുമാർ(27), പോൽപുള്ളി, പാലാനംകൂറിശ്ശി, സുരേഷ് (47), കാരെക്കാട്ട് പറമ്പ്, ഉഷ നിവാസ് വിഷ്‌ണു (29), മലമ്പുഴ, കാഞ്ഞിരക്കടവ് ജിനു(31), വാവുല്യപുരം, തോണിപാടം കലാധരൻ (33) എന്നിവരെയാണ് ഹൈവേ പോലീസും കൽപ്പറ്റ പോലീസും സ്ക‌്വാഡും ചേർന്ന് പിടികൂടിയത്. കെ.എൽ.10 എ. ജി 7200 സ്കോർപിയയിൽ രക്ഷപ്പെടാൻ ശ്രമി ക്കുകയായിരുന്ന ഇവരെ ഇന്നലെരാത്രിയിൽ കൈനാട്ടിയിൽ വെച്ച് പിടികൂടുക യായിരുന്നു. പിടിയിലായവരെല്ലാം കവർച്ച, വധശ്രമം, ലഹരിക്കടത്ത് എന്നിങ്ങനെ നിരവധി ക്രിമിനൽ കേസുകളിൽപ്പെട്ടവരാണ്. പിടികൂടിയ ഇവരെ വൈദ്യ പരിശോധനക്ക് ശേഷം മഹാരാഷ്ട്ര പോലീസിന് കൈമാറി.

ഡ്രൈവർ നിയമനം
എടവക കുടുംബാരോഗ്യ കേന്ദ്രത്തിൽ താത്കാലികാടിസ്ഥാനത്തിൽ ഡ്രൈവർ നിയമനം നടത്തുന്നു. 18നും 45നും ഇടയിൽ പ്രായമുള്ള ഏഴാം ക്ലാസ് യോഗ്യതയുള്ളവരും ഹെവി വാഹനങ്ങൾ ഓടിച്ച് രണ്ട് വർഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി