മാനന്തവാടിയിലെ സംസ്ഥാന ഭവന നിർമ്മാണ ബോർഡിന്റെ വർക്കിംഗ് വിമൻസ് ഹോസ്റ്റലിലേക്ക് വാർഡനെ നിയമിക്കുന്നു. എസ്എസ്എൽസിയും കമ്പ്യൂട്ടർ പരിജ്ഞാനവുമാണ് യോഗ്യത. 20 നും 50 നും ഇടയിൽ പ്രായമുള്ള വനിത ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. അപേക്ഷ ജൂലൈ 24 വൈകിട്ട് അഞ്ചിനകം നൽകണം. അപേക്ഷ ഫോം മീനങ്ങാടി ഹൗസിംഗ് ബോർഡ് വയനാട് ഡിവിഷൻ ഓഫീസിൽ ലഭ്യമാണ്.
ഫോൺ: 04936 247442, ഇ-മെയിൽ kshbwayanad@gmail.com.

മുണ്ടക്കൈ-ചൂരൽമലയിൽ രക്ഷാപ്രവർത്തനം നടത്തിയ 228 ചുമട്ടുതൊഴിലാളികളെ ആദരിച്ചു.
മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനം നടത്തിയ 228 ചുമട്ടുതൊഴി തൊഴിലാളികളെ കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡ് ആദരിച്ചു. ഏത് പ്രതിസന്ധി ഘട്ടങ്ങളിലും നന്മക്കായി പ്രവർത്തിക്കുന്നവരാണ് ചുമട്ടു തൊഴിലാളികളെന്ന് ബോർഡ് ചെയർമാൻ ആർ രാമചന്ദ്രൻ പറഞ്ഞു. ജില്ലയിലെ ചുമട്ടുതൊഴിലാളികൾ