രാജ്യത്ത് ജി.എസ്.ടി നിരക്ക് പരിഷ്ക്കരിച്ചതോടെ കാറുകള്‍ക്ക് വൻ വിലക്കുറവ്. കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ കാർ നിർമാതാക്കള്‍ വിവിധ മോഡലുകളുടെ ഓഫർ പ്രഖ്യാപിച്ചു.മഹീന്ദ്ര & മഹീന്ദ്ര, ടാറ്റ മോട്ടോഴ്സ്, റെനോ, ടൊയോട്ട, ഹ്യുണ്ടായ് ഇന്ത്യ, കിയ തുടങ്ങി രാജ്യത്തെ പ്രമുഖ വാഹന നിർമ്മാതാക്കളാണ് തങ്ങളുടെ വിവിധ മോഡലുകള്‍ക്ക് വിലക്കിഴിവ് പ്രഖ്യാപിച്ചത്. സെപ്റ്റംബർ 22 മുതല്‍ പുതിയ വിലക്കുറവ് പ്രാബല്യത്തില്‍ വരും.
പുതിയ ജിഎസ്ടി നിരക്കുകള്‍ ഇങ്ങനെയാണ്:
1200cc വരെ എഞ്ചിൻ ശേഷിയും 4000 mm വരെ നീളവുമുള്ള പെട്രോള്‍, സിഎൻജി, എല്‍പിജി കാറുകള്‍ക്ക് ഇനി മുതല്‍ 18% ജിഎസ്ടി ആയിരിക്കും. നേരത്തെ ഇത് 28% ആയിരുന്നു.
1500cc വരെ എഞ്ചിൻ ശേഷിയും 4000 mm വരെ നീളവുമുള്ള ഡീസല്‍ കാറുകള്‍ക്കും 18% എന്ന കുറഞ്ഞ ജിഎസ്ടി നിരക്ക് ബാധകമാകും.
1200cc-ക്ക് മുകളില്‍ (പെട്രോള്‍/സിഎൻജി/എല്‍പിജി) അല്ലെങ്കില്‍ 1500cc-ക്ക് മുകളില്‍ (ഡീസല്‍) എഞ്ചിൻ ശേഷിയുള്ളതോ, 4000 mm-ല്‍ കൂടുതല്‍ നീളമുള്ളതോ ആയ വലിയ കാറുകള്‍ക്ക് ഇനി 40% ജിഎസ്ടി നല്‍കണം. നേരത്തെ ഇത് ഏകദേശം 50% (28% ജിഎസ്ടിയും 17% മുതല്‍ 22% വരെ കോമ്ബൻസേഷൻ സെസ്സും ഉള്‍പ്പെടെ) ആയിരുന്നു.
വിവിധ കമ്ബനികള്‍ പ്രഖ്യാപിച്ച വിലക്കുറവ് പരിശോധിക്കാം:
മഹീന്ദ്ര & മഹീന്ദ്ര
XUV3XO (ഡീസല്‍): ₹1.56 ലക്ഷം കുറവ് (ഏറ്റവും ഉയർന്നത്)
സ്കോർപിയോ-N: ₹1.45 ലക്ഷം കുറവ്
XUV700: ₹1.43 ലക്ഷം കുറവ്
ബൊലേറോ/നിയോ: ₹1.27 ലക്ഷം കുറവ്
XUV3XO (പെട്രോള്‍): ₹1.40 ലക്ഷം കുറവ്
ഥാർ 2WD (ഡീസല്‍): ₹1.35 ലക്ഷം കുറവ്ഥാ
ഥാർ 4WD (ഡീസല്‍): ₹1.01 ലക്ഷം കുറവ്സ്കോ
സ്കൊർപിയോ ക്ലാസിക്: ₹1.01 ലക്ഷം കുറവ്
ഥാർ റോക്സ്: ₹1.33 ലക്ഷം കുറവ്
ഹ്യുണ്ടായ്
ഓറ: ₹78,465 കുറവ്
നിയോസ്: ₹73,808 കുറവ്
എക്സ്റ്റർ: ₹89,209 കുറവ്
i20: ₹98,053 കുറവ്
i20 N ലൈൻ: ₹1.08 ലക്ഷം കുറവ്
വെന്യു: ₹1.23 ലക്ഷം കുറവ്
വെന്യു N ലൈൻ: ₹1.19 ലക്ഷം കുറവ്
വെർണ: ₹60,640 കുറവ്
ക്രെറ്റ: ₹72,145 കുറവ്
ക്രെറ്റ N ലൈൻ: ₹71,762 കുറവ്
അല്‍കാസർ: ₹75,376 കുറവ്
ട്യൂസോൺ: ₹2.4 ലക്ഷം കുറവ് (ഏറ്റവും ഉയർന്നത്)
ടാറ്റ മോട്ടോഴ്സ്
ടിയാഗോ: ₹75,000 കുറവ്
ടിഗോർ: ₹80,000 കുറവ്
അള്‍ട്രോസ്: ₹1.10 ലക്ഷം കുറവ്
പഞ്ച്: ₹85,000 കുറവ്
നെക്സോണ്‍: ₹1.55 ലക്ഷം കുറവ് (ഏറ്റവും ഉയർന്നത്)
കർവ്: ₹65,000 കുറവ്
ഹാരിയർ: ₹1.40 ലക്ഷം കുറവ്
സഫാരി: ₹1.45 ലക്ഷം കുറവ്
ടൊയോട്ട
ഫോർച്യൂണർ: ₹3.49 ലക്ഷം കുറവ്
ലെജൻഡർ: ₹3.34 ലക്ഷം കുറവ്ഹൈ
ഹൈലക്സ്: ₹2.52 ലക്ഷം കുറവ്വെല്‍
വെൽഫയർ: ₹2.78 ലക്ഷം കുറവ്ക
കാംറി: ₹1.01 ലക്ഷം കുറവ്
ഇന്നോവ ക്രിസ്റ്റ: ₹1.80 ലക്ഷം കുറവ്
ഇന്നോവ ഹൈക്രോസ്: ₹1.15 ലക്ഷം കുറവ്
സ്കോഡ
കോഡിയാക്: ₹5.8 ലക്ഷം വരെ ലാഭം (₹3.3 ലക്ഷം ജിഎസ്ടി ഇളവും ₹2.5 ലക്ഷം ഫെസ്റ്റിവല്‍ ഓഫറും)
കുഷാക്ക്: ₹66,000 വിലക്കുറവും ₹2.5 ലക്ഷം ഓഫറും
സ്ലാവിയ: ആകെ ₹1.8 ലക്ഷം (ജിഎസ്ടി ഇളവും ഫെസ്റ്റിവല്‍ ഡിസ്കൗണ്ടും ഉള്‍പ്പെടെ)
മാരുതി സുസുക്കി (പ്രതീക്ഷിക്കുന്ന വിലക്കുറവ്) (ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല,
എന്നാല്‍ ഉടൻ പ്രതീക്ഷിക്കുന്നു)
ആള്‍ട്ടോ K10: ₹40,000 കുറവ്
വിഗണ്‍ആർ: ₹57,000 കുറവ്
സ്വിഫ്റ്റ്: ₹58,000 കുറവ്
ഡിസയർ: ₹61,000 കുറവ്
ബലേനോ: ₹60,000 കുറവ്
ഫ്രോങ്ക്സ്: ₹68,000 കുറവ്
ബ്രെസ്സ: ₹78,000 കുറവ്
ഈക്കോ: ₹51,000 കുറവ്
എർട്ടിഗ: ₹41,000 കുറവ്
സെലേറിയോ: ₹50,000 കുറവ്
എസ്-പ്രസ്സോ: ₹38,000 കുറവ്
ഇഗ്നിസ്: ₹52,000 കുറവ്
ജിംനി: ₹1.14 ലക്ഷം കുറവ്
XL6: ₹35,000 കുറവ്
ഇൻവിക്റ്റോ: ₹2.25 ലക്ഷം കുറവ്
റെനോ:
കൈഗർ ₹96,395 കുറവ് (നിരയിലെ ഏറ്റവും ഉയർന്നത്)