സ്ത്രീകൾക്കിടയിലെ പുതിയ ട്രെൻഡ് പൊക്കം കുറയ്ക്കൽ ശസ്ത്രക്രിയയോ? നീളം കുറയ്ക്കാൻ കൂട്ടത്തോടെ പറക്കുന്നത് തുർക്കിയിലേക്ക്: വിചിത്ര വാർത്തയുടെ വിശദാംശങ്ങൾ

പൊക്കമില്ലായ്മയാണ് എന്റെ പൊക്കമെന്ന് പറഞ്ഞത് കുഞ്ഞുണ്ണി മാഷാണ്. എന്നാല്‍ പൊക്കം അല്പം കൂടിയാലോ അതും ബുദ്ധിമുട്ടാണ്.പൊക്കം കൂടിപ്പോയതിനാല്‍ പറ്റിയ പങ്കാളികളെ കിട്ടാതെ ബുദ്ധിമുട്ടുകയാണ് ചില യുവതികള്‍.

അങ്ങനെ പൊക്കം കൂടിയ സങ്കടത്തില്‍ ഇരിക്കുന്ന യുവതികള്‍ക്കെല്ലാം ആശ്വാസമാകുന്ന ഒരു റിപ്പോര്‍ട്ടാണ് തുര്‍ക്കിയില്‍ നിന്ന് കുറച്ചുനാളുകള്‍ക്ക് മുന്‍പ് പുറത്തുവന്നത്. പൊക്കക്കാരുടെ ജീവിതം തന്നെ മാറ്റി മറിക്കുന്ന,അഞ്ചുസെന്റീമീറ്ററോളം നീളം കുറയ്ക്കുന്ന, ഒരു കോസ്‌മെറ്റിക് സര്‍ജറി തുര്‍ക്കിയെ ശസ്ത്രക്രിയ വിദഗ്ധര്‍ വാഗ്ദാനം ചെയ്യുന്നു എന്നുള്ളതായിരുന്നു അത്. ശസ്ത്രക്രിയ ചെയ്തു എന്ന് അവകാശപ്പെട്ട് ഏതാനും സ്ത്രീകളും രംഗത്തെത്തി.

തുടയെല്ലിന്റെ ഒരു ഭാഗം നീക്കം ചെയ്യുന്നതിനായി കാലിന്റെ എല്ല് മുറിക്കുന്ന പ്രൊസീജര്‍ ഇതിന്റെ ഭാഗമാണ്. ഇത്തരത്തില്‍ മുറിച്ച എല്ലുകള്‍ പിന്നീട് ഒരു ലോഹ ദണ്ഡിന്റെ സഹായത്തോടെ കൂട്ടിച്ചേര്‍ക്കും. എല്ലുകള്‍ പഴയപടിയാകുന്നതോടെ ഇത് നീക്കം ചെയ്യും. മുറിപ്പാടുകള്‍ ഉണ്ടാകില്ലെന്നും ക്ലിനിക്കുകള്‍ വാഗ്ദാനം ചെയ്യുന്നു. എന്നാല്‍ ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള കുറച്ചുനാളുകള്‍ അല്പം വേദന നിറഞ്ഞതായിരിക്കും. വീല്‍ചെയറില്‍ ദിവസങ്ങള്‍ തള്ളിനീക്കേണ്ടി വന്നേക്കാം. ഫിസിയോതെറാപ്പിയും ആവശ്യമാണ്.

എന്നാല്‍ ഇതൊന്നും പൊക്കം കുറയ്ക്കാനുള്ള ആഗ്രഹത്തില്‍ നിന്ന് യുവതികളെ പിന്തിരിപ്പിക്കുന്നില്ല. ശസ്ത്രക്രിയ പോപ്പുലറായതോടെ സിറ്റി ടൂര്‍,റെസ്റ്ററന്റ് മീല്‍, ബോട്ട് ട്രിപ്പ് ഉള്‍പ്പെടെയുള്ള പാക്കേജുകള്‍ ക്ലിനിക്കുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

2023 മുതല്‍ കാല്‍ നീളം കുറയ്ക്കുന്നതിനുള്ള 10 സര്‍ജറികള്‍ ചെയ്തതായി ഇസ്താംബൂളിലെ ഒരു ക്ലിനിക് ഡെയ്‌ലിമെയിലിനോട് അവകാശപ്പെടുന്നുണ്ട്. അപ്പര്‍ ലെഗ് 5.5 സെന്റീമീറ്ററും, ലോവര്‍ ലെഗ് 3 സെന്റീമീറ്ററും കുറയ്ക്കാനാകുമെന്നാണ് ഇവരുടെ അവകാശവാദം. ശസ്ത്രക്രിയയ്ക്ക് ശേഷം മൂന്ന് മുതല്‍ അഞ്ചുദിവസം വരെ ആശുപത്രിയില്‍ കഴിയേണ്ടി വരും. ഡിസ്ചാര്‍ജ് ചെയ്താലും ആദ്യത്തെ ഒരു മാസം വീല്‍ചെയറിന്റെയും വാക്കറിന്റെയും സഹായവും വേണ്ടി വരും.ശസ്ത്രക്രിയയെ തുടര്‍ന്ന് പേശികള്‍ക്ക് ബലക്കുറവ് സംഭവിച്ചേക്കാം. ശസ്ത്രക്രിയയ്ക്ക് ഭാരവും നിര്‍ണായകമാണ്. 70-75 കിലോ ഭാരം മാക്‌സിമം ഉള്ളവര്‍ക്ക് മാത്രമാണ് ശസ്ത്രക്രിയ നടത്താനാവുക.

ആറ് ആഴ്ചയോടെ പരസഹായമില്ലാതെ നടക്കാനായി സാധിക്കും. എല്ലുകളിലെ മുറിവുണങ്ങാന്‍ മൂന്നുമുതല്‍ നാല് മാസങ്ങള്‍ വരെ വേണ്ടിവരും. ശസ്ത്രക്രിയയ്ക്ക് മുമ്ബായി സൈക്കോളജിക്കല്‍ കൗണ്‍സലിങ് നല്‍കും. 2024 ജൂലായില്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ പേരുവെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത അമേരിക്കന്‍ യുവതി 172 സെന്റീമീറ്ററില്‍ നിന്ന് 167.9 സെന്റീമീറ്റാണ് കുറച്ചത്.

ടെൻഡർ ക്ഷണിച്ചു

വാളാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ കീഴിലെ വെണ്‍മണി ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്ററിൽ ഐ.ഇ.സി ബോർഡ് സ്ഥാപിക്കുന്നതിനും ബോര്‍ഡിനുള്ള ഇൻഡസ്ട്രിയൽ വർക്ക് ചെയ്യാനും താത്പര്യമുള്ള താത്പര്യമുള്ള വ്യക്തികൾ, സ്ഥാപനങ്ങൾ, വിതരണക്കാര്‍ എന്നിവരിൽ നിന്ന് ടെൻഡർ ക്ഷണിച്ചു.

പടിഞ്ഞാറത്തറയിൽ തേനീച്ചയാക്രമണം; മൂന്ന് ഉദ്യോഗസ്ഥർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

പടിഞ്ഞാറത്തറ: ബാണാസുര സാഗർ ഡാമിന് സമീപം സർവേക്കെത്തിയ ഉദ്യോഗസ്ഥർക്ക് നേരെ തേനീച്ചയുടെ ആക്രമണം. മൂന്ന് പേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ബാണാസുര സാഗർ എക്സിക്യൂട്ടീവ് എഞ്ചിനീയർ സന്ദീപ്, തിരുവനന്തപുരം മെഡിക്കൽ

വിദ്യാർത്ഥിനി കുഴഞ്ഞ് വീണുമരിച്ചു.

പുൽപ്പള്ളി: പുൽപ്പള്ളി പഴശി രാജാ കോളേജിലെ എംഎസിമൈക്രോ ബയോളജി വിദ്യാർത്ഥിനി കുഴഞ്ഞു വീണ് മരിച്ചു. വണ്ടൂർ കുളിക്കാട്ടുപടി, നീലങ്കോടൻ വീട്ടിൽ ഹസ്‌നീന ഇല്യാസ് (23) അണ് മരിച്ചത്. ഇന്ന് വൈകിട്ട് കോളേജ് വിട്ട് ഹോസ്റ്റലിലേക്ക്

ലോട്ടറി കടയുടെ മറവിൽ ഹാൻസ് വിൽപ്പന;നിരോധിത പുകയില ഉൽപ്പന്നമായ ഹാൻസ് പാക്കറ്റുകളുമായി കടയുടമ പിടിയിൽ

മേപ്പാടി: മേപ്പാടി ചുളിക്ക തറയിൽമറ്റം വീട്ടിൽ പ്രദീപ്‌ ജോണി(41)യെയാണ് ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും മേപ്പാടി പോലീസും ചേർന്ന് പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് ഇയാൾ നടത്തുന്ന ലോട്ടറി കടയും പരിസരവും പരിശോധന നടത്തിയതിൽ 150

മഹിളാ കോൺഗ്രസ് ജില്ലാ കൺവെൻഷൻ ജെബി മേത്തർ ഉദ്ഘാടനം ചെയ്തു.

കൽപ്പറ്റ: മഹിളാ കോൺഗ്രസ് വയനാട് ജില്ലാ കമ്മിറ്റി “തെരഞ്ഞെടുപ്പിന് ഞങ്ങൾ തയ്യാർ” എന്ന പോഗ്രാം കൽപ്പറ്റ ഓഷ്യൻ ഹാളിൽ മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കൽപ്പറ്റ നിയോജക

മാനന്തവാടി ടൗണിൽ തെരുവുനായ ശല്യം രൂക്ഷം; ഭയത്തോടെ കാൽനടയാത്രക്കാർ

മാനന്തവാടി: മാനന്തവാടി ടൗണിലെ മൈസൂർ റോഡ് ഭാഗത്ത് തെരുവുനായ ശല്യം രൂക്ഷമായതോടെ ജനങ്ങൾ ഭീതിയിൽ. രാത്രി ഏഴ് മണി കഴിഞ്ഞാൽ എട്ടും പത്തും നായ്ക്കൾ അടങ്ങുന്ന സംഘങ്ങൾ റോഡ് കയ്യടക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. കാൽനടയാത്രക്കാർക്കും

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.