തുടർച്ചയായി ലഹരി കടത്ത് കേസുകളിൽ ഉൾപ്പെട്ടു; കണ്ണൂരിലെ ബുള്ളറ്റ് ലേഡിയെ ബംഗലൂരിലെത്തി കരുതൽ തടങ്കലിലാക്കി എക്സൈസ്: പയ്യന്നൂർ സ്വദേശിനി നിഖില അകത്തായത് ഇങ്ങനെ…

ബുള്ളറ്റ് ലേഡി’ എന്നറിയപ്പെടുന്ന പയ്യന്നൂർ സ്വദേശിനി നിഖിലയെ കരുതല്‍ തടങ്കലിലെടുത്ത് എക്സൈസ്. ബംഗളൂരുവില്‍ നിന്നാണ് തളിപ്പറമ്ബ് എക്സൈസ് നിഖിലയെ അറസ്റ്റ് ചെയ്തത്.എൻഡിപിഎസ് അഥവാ നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ്‌ സൈക്കോട്രോപിക് സബ്‌സ്റ്റന്‍സസ്‌ ആക്‌ട്(ഇന്ത്യ) കേസുകളില്‍ തുടർച്ചയായി ഉള്‍പ്പെട്ട സാഹചര്യത്തിലാണ് എക്സൈസിൻ്റെ നടപടി.

മുല്ലക്കോട് സ്വദേശിയായ നിഖിലയെ കഴിഞ്ഞ ഫെബ്രുവരിയില്‍ എക്സൈസ് സംഘം അറസ്റ്റ് ചെയ്തിരുന്നു. നാല് ഗ്രാം മെത്താഫിറ്റമിനാണ് എക്സൈസ് സംഘം നിഖിലയെ പിടികൂടിയത്. ‘ബുള്ളറ്റ് ലേഡി’ എന്നറിയപ്പെടുന്ന നിഖില നേരത്തെ കഞ്ചാവ് കേസിലും പിടിയിലായിട്ടുണ്ട്. നിഖിലയുടെ വീട്ടില്‍ നിന്നാണ് കഞ്ചാവും മെത്താഫിറ്റമിനും പിടികൂടിയത്. 2023 ഡിസംബറിലാണ് രണ്ട് കിലോ കഞ്ചാവ് ഇവരുടെ വീട്ടില്‍ നിന്ന് പിടികൂടിയത്. പാക്കറ്റുകളിലാക്കിയ കഞ്ചാവുകളാണ് അന്ന് പിടിച്ചെടുത്തത്. ഇതിനുപിന്നാലെയാണിപ്പോള്‍ വീണ്ടും മറ്റൊരു ലഹരിക്കേസില്‍ അറസ്റ്റിലായത്.
ബുള്ളറ്റില്‍ പല സംസ്ഥാനങ്ങളിലും യാത്ര ചെയ്ത് ആളുകള്‍ക്കിടയില്‍ അറിയപ്പെട്ടിരുന്ന യുവതിയാണ് നിഖില. തുടര്‍ന്നാണ് ഇവര്‍ ബുള്ളറ്റ് ലേഡിയെന്ന് അറിയപ്പെട്ട് തുടങ്ങിയത്. ബുള്ളറ്റ് യാത്രയിലൂടെ ലഭിച്ച സൗഹൃദങ്ങള്‍ വഴിയാണ് മയക്കുമരുന്ന് വില്‍പനയിലേക്ക് ഉള്‍പ്പെടെ ഇവര്‍ തിരിഞ്ഞതെന്നാണ് എക്സൈസ് പറയുന്നത്.

അധ്യാപക നിയമനം

കണിയാമ്പറ്റ ഗവ. യുപി സ്കൂളിൽ നിലവിൽ ഒഴിവുള്ള യുപിഎസ് ടി ഹിന്ദി തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിനുള്ള അഭിമുഖം ഒക്ടോബർ 31 വെള്ളി രാവിലെ 10.30ന് സ്കൂൾ ഓഫീസിൽ നടക്കുന്നു. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി

‘അർജന്റീന ടീമും മെസിയും കേരളത്തിലേക്ക് വരില്ല’; സ്ഥിരീകരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: മെസിയും അർജന്റീന ടീമും കേരളത്തിലേക്ക് വരില്ലെന്ന് സ്ഥിരീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മെസി എത്തില്ലെന്ന കാര്യം ഇപ്പോഴാണ് മനസിലായതെന്നും അദ്ദേഹം വ്യക്തമാക്കി.കലൂർ സ്റ്റേഡിയം മുഴുവൻ സ്പോൺസർക്ക് വിട്ടുകൊടുക്കില്ലെന്നും, സ്പോൺസർ എത്തിയതത് നവീകരണ പ്രവർത്തനങ്ങൾക്കായാണെന്നും

എസ്എസ്എല്‍സി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു; മാര്‍ച്ച് 5ന് തുടങ്ങും, ഫലപ്രഖ്യാപനം മെയ് 8 ന്

തിരുവനന്തപുരം: 2026 ലെ എസ്എസ് എല്‍ സി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. മാര്‍ച്ച് 5 ന് എസ്എസ്എല്‍സി പരീക്ഷ ആരംഭിക്കും. മാര്‍ച്ച് 30 ന് പരീക്ഷ അവസാനിക്കുമെന്നും വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. പരീക്ഷകള്‍

അഭിഭാഷകനെ മരിച്ച നിലയിൽ കണ്ടെത്തി

പുൽപ്പള്ളി കാപ്പിക്കുന്ന് കാരക്കാട്ട് ഇലഞ്ഞിക്കൽ അഡ്വ. മനോജി (52) നെയാണ് കാപ്പിക്കുന്നിലെ വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.ഭാര്യ ഷിമ. മക്കൾ നിരഞ്ജനൻ , നന്ദു. Facebook Twitter WhatsApp

ശ്രദ്ധിക്കുക ഈ ലക്ഷണങ്ങള്‍ കണ്ടില്ലെന്ന് നടിക്കരുത്; സ്‌ട്രോക്കിന്റെ സൂചനയാവാം

തലച്ചോറിലേക്ക് ആവശ്യമായ രക്തയോട്ടം തടസ്സപ്പെടുമ്പോഴാണ് സ്‌ട്രോക്ക് അല്ലെങ്കില്‍ പക്ഷാഘാതം ഉണ്ടാകുന്നത്. രക്തക്കുഴലുകളിലെ തടസ്സമോ തലച്ചോറിലുണ്ടാകുന്ന രക്തസ്രാവമോ സ്‌ട്രോക്കിന് കാരണമാകാം. ലോകമെമ്പാടും സംഭവിക്കുന്ന മരണങ്ങളില്‍ രണ്ടാമത്തെ പ്രധാനകാരണങ്ങളിലൊന്നാണ് ഇത്. സ്‌ട്രോക്ക് ഏത് പ്രായത്തിലുള്ളവരെയും ബാധിക്കാം. തലച്ചോറിന്റെ

ശ്രേയസ് “ജ്യോതിസ്” സ്വാശ്രയ സംഘം വാർഷികവും,കുടുംബ സംഗമവും സംഘടിപ്പിച്ചു.

ചീരാൽ യൂണിറ്റിലെ ജ്യോതിസ് സ്വാശ്രയ സംഘത്തിന്റെ വാർഷികവും,കുടുംബ സംഗമവും നെന്മേനി ഗ്രാമ പഞ്ചായത്ത്‌ മെമ്പർ വിനോദിനി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്. മുഖ്യ സന്ദേശം നൽകി.സംഘം പ്രസിഡന്റ്‌ സീനുഭായി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.