കൽപ്പറ്റ: തിരുവസന്തം 15 നൂറ്റാണ്ട് എന്ന പ്രമേയത്തിൽ സുന്നി മഹല്ല് ഫെഡറേഷൻ മൂന്നുമാസകാലമായി ആചരിക്കുന്ന റബീഅ് ക്യാമ്പയിൻ വയനാട് ജില്ലാ സമാപനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ത്വൈബ കോൺഫ്രൻസ് പ്രചരണത്തിന്റെ ഭാഗമായി ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന സന്ദേശ യാത്ര നാളെ 10 മണിക്ക് സമസ്ത ജില്ലാ പ്രസിഡന്റ് ജാഥാ ക്യാപ്റ്റന്മാരായ മുജീബ് തങ്ങൾ കൽപ്പറ്റ,പിസി ഇബ്രാഹിം ഹാജി കമ്പളക്കാട് എന്നിവർക്ക് പതാക നൽകി നിർവഹിക്കും.
ജില്ലയിലെ ഉത്തര ദക്ഷിണ മേഖലകളെ രണ്ടു മേഖലയായി തിരിച്ച് നടക്കുന്ന സന്ദേശ യാത്ര ഉത്തര മേഖല ജാഥയ്ക്ക് സുന്നി മഹല്ല് ഫെഡറേഷൻ ജില്ലാ ജനറൽ സെക്രട്ടറി പിസി ഇബ്രാഹിം ഹാജി ക്യാപ്റ്റനും, അഷ്റഫ് ഫൈസി പനമരം വൈസ് ക്യാപ്റ്റനും, ടി മുഹമ്മദ് ഡയറക്ടറും പി പി കാസിം കോഡിനേറ്ററുമാണ്.
ഉത്തരമേഖല ജാഥ എസ്എംഎഫ് ജില്ലാ പ്രസിഡന്റ് സയ്യിദ് മുജീബ് തങ്ങൾ കൽപ്പറ്റ, ഉസ്മാൻ കാഞ്ഞായി വൈസ് ക്യാപ്റ്റനും, ഉമർ നിസാമി ഡയറക്ടറും, മുഹമ്മദ് ഷാ മാസ്റ്റർ കോഡിനേറ്ററുമാണ്.
ജില്ലാ പ്രവർത്തകസമിതി അംഗങ്ങൾ, മേഖല പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ എന്നിവർ അംഗങ്ങൾ ആയിരിക്കും.
ഓരോ പഞ്ചായത്തിലും പ്രത്യേകം നിശ്ചയിച്ച കേന്ദ്രങ്ങളിൽ പഞ്ചായത്ത് പരിധിയിലെ മഹല്ല് ഭാരവാഹികൾ സംഗമിക്കും.

കൂടികാഴ്ച്ച
ഫുട്ബോളിൽ ഡി ലൈസൻസ്, സ്വയം പ്രതിരോധ പരിശീലനത്തിൽ അംഗീകൃത പരിശീലനം എന്നിവയാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 15ന് രാവിലെ 11ന് ജില്ലാ സ്പോർട്സ് കൗൺസിൽ ഓഫീസിൽ നടക്കുന്ന കൂടികാഴ്ച്ചയിൽ പങ്കെടുക്കേണ്ടതാണ് ഫോൺ- 9778471869, 202658