മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അനുസ്മരണം മുട്ടിൽ മണ്ഡലം കോൺഗ്രസ് കമിറ്റി നടത്തി. മണ്ഡലം കോൺഗ്രസ് കമിറ്റി പ്രസിഡന്റ്‌ജോയ് ജോൺ തൊട്ടിത്തറ ആദ്യക്ഷധ വഹിച്ച യോഗത്തിൽ ഡി സി സി ജന:സെക്രട്ടറി ബിനുതോമസ്അനുസ്മരണയോഗം ഉദ്ഘാടനം നിനർവഹിച്ചു.ഉമ്മൻ ചാണ്ടി എപ്പോഴും ജനങ്ങൾക്കൊപ്പം പ്രവർത്തിച്ച നേതാവായിരുന്നു എന്നും. പകരക്കാരൻ ഇല്ലാത്ത അമരക്കാരൻ ആയിരുന്നു എന്നും. എല്ലാവർക്കും സഹായങ്ങൾ ചെയ്ത് അവരുടെ വേദന സ്വന്തം വേദനയായി കരുതി പ്രവർത്തിച്ച മഹാനായ വ്യക്തിതൊത്തിന്റെ ഉടമയായിരുന്നു എന്നും. അദ്ദേഹം ഏവർക്കും മാതൃക യാണെന്നും ബൈബിൾ നൽകുന്ന സന്ദേശം പൊതു ജീവിതത്തിൽ പകർത്തി സമൂഹത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച നേതാവ് ആയിരുന്നു ഉമ്മൻ ചാണ്ടി എന്നും ഉദ്ഘാടനവേളയിൽ അദ്ദേഹം പറഞ്ഞു. എം. ഒ. ദേവസ്യ, മോഹൻദാസ് കോട്ട കൊല്ലി, ഉഷാ തമ്പി, ചന്ദ്രിക കൃഷ്ണൻ, ഷിജു ഗോപാൽ, സുന്ദർരാജ് എടപ്പെട്ടി, കെ. പത്മനാഭൻ, നിഷീദ് കെ. വി, സുനിൽ മുട്ടിൽ, നന്ദീഷ് എം. കെ, സുകുമാരൻ, എന്നിവർ സംസാരിച്ചു.

ലേലം
അമ്പലവയൽ പോലീസ് സ്റ്റേഷൻ പരിസരത്ത് നിന്നും മുറിച്ചു മാറ്റിയ മരം ലേലം ചെയ്യുന്നു. താത്പര്യമുള്ളവർ ജൂലൈ 21 ന് ഉച്ച 12 ന് പോലീസ് സ്റ്റേഷൻ പരിസരത്ത് നടക്കുന്ന ലേലത്തിൽ പങ്കെടുക്കണം. ഫോൺ: 04936