നിർമ്മാണ തൊഴിലാളി ക്ഷേമനിധി ആനുകൂല്യങ്ങൾ വിതരണം ചെയ്യണമെന്നും, പെൻഷൻ കുടിശ്ശിക വിതരണം,ക്ഷേമനിധി അംഗങ്ങളായ തൊഴിലാളികളുടെ വിവാഹ, ചികിത്സ ധനസഹായം മറ്റാനുകൂല്യങ്ങളും വിതരണം ചെയ്യണമെന്ന് കൺവെൻഷൻ ആവശ്യപ്പെട്ടു. കൺവെൻഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി കെ മുകുന്ദൻ ഉദ്ഘാടനം ചെയ്തു. സിഐടിയു ജനറൽ സെക്രട്ടറി വി.വി.ബേബി, യൂണിയൻ ജില്ലാ സെക്രട്ടറി എം മധു, കെ സി ജബ്ബാർ,എന്നിവർ സംസാരിച്ചു. ജില്ലാ പ്രസിഡണ്ട് എം എ സുരേഷ് അധ്യക്ഷത വഹിച്ചു. കെ വാസുദേവൻ സ്വാഗതവും, ഡി. ഷാജി നന്ദിയും പറഞ്ഞു.

വനം-വന്യജീവി നിയമത്തിൽ കാലോചിത ഭേദഗതി അനിവാര്യം
കൽപ്പറ്റ: മലയോര ജനതയുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്ന വിധം 1972 ലെ വനം – വന്യജീവി നിയമത്തിൽ കാലോചിതമായ ഭേദഗതി വരുത്താൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ തയ്യാറാവണമെന്ന് ജില്ലയിലെ വന്യമൃഗശല്യം സംബന്ധിച്ച് സംഘടിപ്പിച്ച സെമിനാർ