കൊവിഡ് വാക്‌സിന്‍ പ്രശ്‌നക്കാരനോ? ചെറുപ്പക്കാരിലെ ഹൃദയാഘാതത്തിന് പിന്നില്‍ ഇക്കാരണങ്ങള്‍

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ 60 വയസോ അതില്‍ കൂടുതലോ പ്രായമുള്ളവരിലെ ഹൃദയാഘാതം ഒരു സാധാരണ സംഭവമായിരുന്നു. എന്നാലിന്ന് കാര്യങ്ങള്‍ മാറി. ഹൃദയാഘാതം മൂലം മരിക്കുന്ന ചെറുപ്പക്കാരുടെ എണ്ണം കൂടുകയാണ്. 20 വയസിന് അവസാനമോ 30 വയസിന്റെ തുടക്കത്തിലോ യുവതീ യുവാക്കളില്‍ ഹൃദയാഘാതത്തിന് ഇരയാകുന്നവരുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.

അടുത്തിടെ യുഎസിലെ ഒരു പ്രമുഖ കാര്‍ഡിയോളജിസ്റ്റ് ഡോ. പീറ്റര്‍ മക്കല്ലോ ഈ ആശങ്കാജനകമായ പ്രവണതയിലേക്ക് വെളിച്ചം വീശുന്ന ചില അസ്വസ്ഥമായ കണ്ടെത്തല്‍ നടത്തിയിരുന്നു. 2024മെയ് 21 ന് നടന്ന ഒരു സെനറ്റ് ഹിയറിംഗിലാണ് ഡോ. മക്കല്ലോ ഹൃദ്‌രോഗത്തെക്കുറിച്ച് സംസാരിച്ചത്. എന്തുകൊണ്ടാണ് ചെറുപ്പക്കാര്‍ക്കിടയില്‍ ഹൃദ്രോഗം വര്‍ധിച്ചുവരുന്നത് എന്നതിനുള്ള കാരണങ്ങളെക്കുറിച്ച് അദ്ദേഹം പറയുന്നത് ഇക്കാര്യങ്ങളാണ്.

ജീവിതശൈലികള്‍
ജങ്ക് ഫുഡുകള്‍, വ്യായാമക്കുറവ്, പുകവലി, മദ്യം തുടങ്ങിയ മോശം ജീവിത ശൈലികളാണ് ചെറുപ്പക്കാരില്‍ ഹൃദയാഘാതം വര്‍ധിക്കുന്നതിന് പിന്നിലെന്നത് സാധാരാണയായി കേട്ടുവരുന്ന കാര്യമാണ്. ഇവ തീര്‍ച്ചയായും ഒരു പങ്ക് വഹിക്കുന്നുണ്ട്. മാത്രമല്ല കോവിഡ്-19 വാക്‌സിനുകള്‍ എടുത്തതും ചെറുപ്പക്കാരില്‍ ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുവെന്ന ആശങ്കയും വര്‍ധിച്ചുവരുന്നതായി ഡോ. മക്കല്ലോ പറഞ്ഞു.
ഹൃദയപേശികളിലെ വീക്കം(മയോകാര്‍ഡിറ്റിസ്)
ഹൃദയപേശികളിലെ വീക്കം എന്ന് വിളിക്കപ്പെടുന്ന മയോകാര്‍ഡിറ്റിസ് സാധാരണയായി നിശബ്ദമായ ലക്ഷണങ്ങളോടെ കാണപ്പെടുകയും ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്നതുമാണ്. ഇത് ഹൃദയാഘാത സാധ്യത വര്‍ധിപ്പിക്കുന്നു. വാക്‌സിനേഷന് ശേഷമുണ്ടാകുന്ന അപ്രതീക്ഷിതമായ മരണങ്ങളില്‍ 74 ശതമാനവും മയോകാര്‍ഡിറ്റിസ് മൂലമുള്ള സങ്കീര്‍ണതകളുമായി ബന്ധപ്പെട്ടിരിക്കുന്നു. പതിവ് ക്ലിനിക്കല്‍ പരിശോധനകളില്‍ ഇത്തരം കേസുകള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കൂടുതല്‍ ഞെട്ടിപ്പിക്കുന്ന വസ്തുത ഇത് ബാധിച്ചവരില്‍ പലരും ചെറുപ്പക്കാരും ആരോഗ്യമുള്ളവരുമാണെന്നതാണ്

കാരണങ്ങളില്‍ ഇവയും കൂടി
ചെറുപ്പക്കാരില്‍ പെട്ടെന്നുള്ള മരണങ്ങളോ പക്ഷാഘാതമോ ഉണ്ടാകാനുള്ള കാരണം നീണ്ടുനിന്ന കോവിഡ്, സമ്മര്‍ദ്ദം, ജിമ്മിലെ വ്യായാമങ്ങള്‍ എന്നിവയാണെന്ന് പറയുന്ന പ്രവണത ആളുകള്‍ക്കിടയിലുണ്ട്. ആരോഗ്യവിദഗ്ധര്‍ പറയുന്നതനുസരിച്ച് ഒരു MRNA വാക്‌സിന്‍ ഉപയോഗിച്ചതിന് ശേഷം കോവിഡ് 19 അണുബാധ ഉണ്ടാകുമ്പോള്‍ അത് ശരീരത്തില്‍ പ്രത്യേകിച്ച് ഹൃദയത്തിന് ചുറ്റുമുള്ള ഭാഗത്ത് വീക്കം വര്‍ധിപ്പിക്കും. ഇത് പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്ന കാര്യമാണ്. ഹൃദയ സങ്കീര്‍ണതകളായ ഹൃദയമിടിപ്പ് വര്‍ധിക്കല്‍, രക്തം കട്ടപിടിക്കല്‍ പോലെയുളളവയ്ക്കുളള സാധ്യത വര്‍ധിപ്പിക്കുന്നു

ഡോ. മക്കല്ലോ പ്രത്യേകം എടുത്തുപറയുന്ന ഒരു കാര്യം ഇതാണ്. ‘വാക്‌സിനുകള്‍ നിരസിക്കാനോ വൈദ്യോപദേശം അവഗണിക്കാനോ ഉള്ള ആഹ്വാനമല്ല ഇത്. പ്രതിരോധത്തിലും അറിവോടെയുള്ള തീരുമാനമെടുക്കലിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയമാണ്’ . ഹൃദയാഘാതത്തിന്റെ പ്രാരംഭ ലക്ഷണങ്ങളായ (നെഞ്ചുവേദന, ഹൃദയമിടിപ്പ്, ശ്വാസതടസം)പോലെയുള്ളവ നിരീക്ഷിക്കല്‍, വിശദീകരിക്കാനാവാത്ത ക്ഷീണമുള്ള യുവാക്കളില്‍ ഹൃദയ പരിശോധനകള്‍ക്ക് മുന്‍ഗണന നല്‍കുക, നന്നായി ഭക്ഷണം കഴിക്കുക. ഇവയൊക്കെ ചെയ്യുന്നതോടൊപ്പം ഹൃദയത്തെ സംരക്ഷിക്കേണ്ടത് ആവശ്യമാണെന്ന സ്വയം തോന്നലും ഉണ്ടാവേണ്ടതാണ്.
( ആരോഗ്യ സംബന്ധമായ സംശയങ്ങള്‍ക്ക് എപ്പോഴും ഒരു വിദഗ്ധ ഡോക്ടറുടെ സേവനം ആവശ്യമാണ്.)

ജല വിതരണം മുടങ്ങും

ജല അതോറിറ്റിയുടെ കൽപ്പറ്റ എസ്‍.പി ഓഫീസ് പരിസരത്തെ ടാങ്ക് ക്ലീൻ ചെയ്യുന്നതിന്റെ ഭാഗമായി വിവിധ പ്രദേശങ്ങളിൽ സെപ്റ്റംബര്‍ 9 ചൊവ്വാഴ്ച രാവിലെ 8 മണി മുതൽ വൈകുന്നേരം 5.30 വരെ ജലവിതരണം മുടങ്ങുമെന്ന് അസിസ്റ്റന്റ്

ജൂനിയര്‍ കൺസൾട്ടന്റ് നിയമനം

ജില്ലയിൽ ആരോഗ്യകേരളം മുഖേന കരാറടിസ്ഥാനത്തിൽ ജൂനിയര്‍ കൺസൾട്ടന്റ് (മോണിട്ടറിങ് ആന്റ് ഇവാല്യുവേഷൻ) തസ്തികയിലേക്ക് നിയമനം നടത്തുന്നു. എം.പി.എച്ച് ഉള്ള മെഡിക്കൽ ബിരുദമാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 20 വൈകിട്ട് അഞ്ചിനകം അപേക്ഷ നൽകണം. കൂടതൽ

സൈറ്റ് എൻജിനീയർ നിയമനം

ജില്ലാ നിർമ്മിതി കേന്ദ്രത്തിൽ കരാറടിസ്ഥാനത്തിൽ സൈറ്റ് എൻജിനീയർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ബിടെക് സിവിൽ എൻജിനീയറിങ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 25നകം മെമ്പർ സെക്രട്ടറി, ജില്ലാ നിർമ്മിതി കേന്ദ്രം, ആർ.ഡി.ഒ ഓഫീസ്

സൗഹൃദസന്ദേശവുമായി ഓണം-സുഹൃദ് സംഗമം

ഡയലോഗ് സെന്റർ പിണങ്ങോടിന്റെ നേതൃത്വത്തിൽ ഓണം സുഹൃത്-സംഗമം നടത്തി. മനുഷ്യരെ തമ്മിൽ അകറ്റാൻ ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്ന കാലത്ത് എല്ലാ തരത്തിലുമുള്ള സൗഹൃദകൂട്ടായ്മകളും പ്രോത്സാഹിപ്പിക്കപ്പെടണമെന്ന് സംഗമം ആഹ്വാനം ചെയ്തു. കൺവീനർ ഇ.വി അബ്ദുൽ ജലാൽ

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അറ്റകുറ്റ പ്രവൃത്തി നടക്കുന്നതിനാൽ വെള്ളമുണ്ട – മംഗലശ്ശേരി മല റോഡ് ഭാഗങ്ങളിൽ നാളെ (സെപ്റ്റംബർ 9) രാവിലെ 8.30 മുതൽ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം പൂർണമായോ

ബാർബറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

പുൽപള്ളി പാതിരി പുത്തൻപുരയ്ക്കൽ പി.ജെ.ഷാജു(56) വിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.പാതിരി വെള്ളുപാടി കോളനിക്ക് സമീപം ആൾതാമസമില്ലാതെ കിടന്നിരുന്ന വീട്ടിനുള്ളിലാണ് ഷാജുവിൻ്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ഒരാഴ്‌ചത്തോളം പഴക്കമുണ്ട്.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.