കെഎസ്‌ആര്‍ടിസി ട്രാവല്‍ കാര്‍ഡ് ഏറ്റെടുത്ത് ജനം

കെഎസ്‌ആര്‍ടിസിയുടെ ട്രാവല്‍ കാര്‍ഡ് ആരംഭിച്ച്‌ ദിവസങ്ങള്‍ക്കുള്ളില്‍ സ്വന്തമാക്കിയത് 100961 പേര്‍. കാര്‍ഡിന് അപേക്ഷിച്ചിരിക്കുന്നവരുടെ എണ്ണം അധികരിച്ചതിനാല്‍ അഞ്ച് ലക്ഷത്തോളം ട്രാവല്‍ കാര്‍ഡുകള്‍ ഉടന്‍എത്തിക്കും. 73281 വിദ്യാര്‍ത്ഥികളും സ്മാര്‍ട്ട് ഓണ്‍ലൈന്‍ കണ്‍സഷന്‍ കാര്‍ഡിന് അപേക്ഷിച്ചിട്ടുണ്ട്. ഇത് ട്രാവല്‍ കാര്‍ഡ് പോലെ സ്മാര്‍ട്ട് കാര്‍ഡു രൂപത്തില്‍ വിദ്യാര്‍ത്ഥികളുടെ കൈകളില്‍ ലഭ്യമാക്കുന്നതിന്റെ അവസാനഘട്ട തയ്യാറെടുപ്പിലാണ് അധികൃതര്‍. യാത്രാ ലൊക്കേഷന്‍ അറിയാന്‍ സഹായിക്കുന്ന ചലോ ആപ്പ് ഒരു ലക്ഷത്തി ഇരുപതിനായിരത്തിലധികം പേരാണ് ഇതിനകം ഡൗണ്‍ലോഡ് ചെയ്തത്.
പണം കൈവശമില്ലാത്തപ്പോഴും ട്രാവല്‍ കാര്‍ഡ് ഉപയോഗിച്ച്‌ യാത്ര ചെയ്യാനാകുമെന്നത് യാത്രികര്‍ക്ക് ആശ്വാസമാണ്. 100 രൂപയാണ് ചാര്‍ജ്. കാര്‍ഡ് ലഭിച്ച ശേഷം റീചാര്‍ജ് ചെയ്ത് ഉപയോഗിക്കാം. ഒരു വര്‍ഷമാണ് ഒരു കാര്‍ഡിന്റെ കാലാവധി. കാര്‍ഡ് മറ്റൊരാള്‍ക്ക് കൈമാറുന്നതിനും തടസമില്ല. വീട്ടിലുള്ള മറ്റുള്ളവര്‍ക്കും സുഹൃത്തുക്കള്‍ക്കും ഉപയോഗിക്കാം. കാര്‍ഡ് പ്രവര്‍ത്തിക്കാതെയായാല്‍ തൊട്ടടുത്ത കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലെത്തി അപേക്ഷ നല്‍കിയാല്‍ മതി. അഞ്ച് ദിവസത്തില്‍ പുതിയ കാര്‍ഡ് ലഭിക്കും. പഴയ കാര്‍ഡിലുണ്ടായിരുന്ന തുക പുതിയതില്‍ ലഭിക്കുകയും ചെയ്യും.
വിദ്യാര്‍ത്ഥികള്‍ക്കുള്ള കാര്‍ഡുകളില്‍ റൂട്ട് വിവരങ്ങളും യാത്രാ ദിവസങ്ങളുടെ എണ്ണവും രേഖപ്പെടുത്താന്‍ സാധിക്കും. കണ്ടക്ടര്‍മാര്‍ക്ക് ടിക്കറ്റിംഗ് മെഷീനില്‍ കാര്‍ഡ് സ്‌കാന്‍ ചെയ്ത് പരിശോധിക്കാം. ഒന്നാം ക്ലാസ് മുതല്‍ കോളേജ് തലം വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഈ സൗകര്യം ലഭ്യമാണ്.

ജല വിതരണം മുടങ്ങും

ജല അതോറിറ്റിയുടെ കൽപ്പറ്റ എസ്‍.പി ഓഫീസ് പരിസരത്തെ ടാങ്ക് ക്ലീൻ ചെയ്യുന്നതിന്റെ ഭാഗമായി വിവിധ പ്രദേശങ്ങളിൽ സെപ്റ്റംബര്‍ 9 ചൊവ്വാഴ്ച രാവിലെ 8 മണി മുതൽ വൈകുന്നേരം 5.30 വരെ ജലവിതരണം മുടങ്ങുമെന്ന് അസിസ്റ്റന്റ്

ജൂനിയര്‍ കൺസൾട്ടന്റ് നിയമനം

ജില്ലയിൽ ആരോഗ്യകേരളം മുഖേന കരാറടിസ്ഥാനത്തിൽ ജൂനിയര്‍ കൺസൾട്ടന്റ് (മോണിട്ടറിങ് ആന്റ് ഇവാല്യുവേഷൻ) തസ്തികയിലേക്ക് നിയമനം നടത്തുന്നു. എം.പി.എച്ച് ഉള്ള മെഡിക്കൽ ബിരുദമാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 20 വൈകിട്ട് അഞ്ചിനകം അപേക്ഷ നൽകണം. കൂടതൽ

സൈറ്റ് എൻജിനീയർ നിയമനം

ജില്ലാ നിർമ്മിതി കേന്ദ്രത്തിൽ കരാറടിസ്ഥാനത്തിൽ സൈറ്റ് എൻജിനീയർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ബിടെക് സിവിൽ എൻജിനീയറിങ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 25നകം മെമ്പർ സെക്രട്ടറി, ജില്ലാ നിർമ്മിതി കേന്ദ്രം, ആർ.ഡി.ഒ ഓഫീസ്

സൗഹൃദസന്ദേശവുമായി ഓണം-സുഹൃദ് സംഗമം

ഡയലോഗ് സെന്റർ പിണങ്ങോടിന്റെ നേതൃത്വത്തിൽ ഓണം സുഹൃത്-സംഗമം നടത്തി. മനുഷ്യരെ തമ്മിൽ അകറ്റാൻ ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്ന കാലത്ത് എല്ലാ തരത്തിലുമുള്ള സൗഹൃദകൂട്ടായ്മകളും പ്രോത്സാഹിപ്പിക്കപ്പെടണമെന്ന് സംഗമം ആഹ്വാനം ചെയ്തു. കൺവീനർ ഇ.വി അബ്ദുൽ ജലാൽ

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അറ്റകുറ്റ പ്രവൃത്തി നടക്കുന്നതിനാൽ വെള്ളമുണ്ട – മംഗലശ്ശേരി മല റോഡ് ഭാഗങ്ങളിൽ നാളെ (സെപ്റ്റംബർ 9) രാവിലെ 8.30 മുതൽ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം പൂർണമായോ

ബാർബറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

പുൽപള്ളി പാതിരി പുത്തൻപുരയ്ക്കൽ പി.ജെ.ഷാജു(56) വിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.പാതിരി വെള്ളുപാടി കോളനിക്ക് സമീപം ആൾതാമസമില്ലാതെ കിടന്നിരുന്ന വീട്ടിനുള്ളിലാണ് ഷാജുവിൻ്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ഒരാഴ്‌ചത്തോളം പഴക്കമുണ്ട്.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.