ടൗണ്‍ഷിപ്പ് നിര്‍മ്മാണം പുരോഗമിക്കുന്നു.

മുണ്ടക്കൈ-ചൂരല്‍മല ദുരന്തം അതിജീവിതര്‍ക്കായി കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ നിര്‍മ്മിക്കുന്ന ടൗണ്‍ഷിപ്പ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. മാര്‍ച്ച് 27 ന് തറക്കല്ലിട്ട ടൗണ്‍ഷിപ്പ് നിര്‍മ്മാണം നാല് മാസം പിന്നിടുമ്പോള്‍ അഞ്ച് സോണുകളിലായി നിര്‍മ്മിക്കുന്ന 410 വീടുകളുടെ നിര്‍മാണം വിവിധ ഘട്ടങ്ങളിലായി പുരോഗമിക്കുകയാണ്. ആദ്യ സോണില്‍ ഉള്‍പ്പെട്ട 140 വീടുകള്‍ക്കുള്ള സ്ഥലമൊരുക്കല്‍ പ്രവര്‍ത്തി പൂര്‍ത്തിയായി. ഇതില്‍ 107 വീടുകള്‍ക്ക് ഏഴ് സെന്റ് വീതമുള്ള അതിര്‍ത്തി രേഖപ്പെടുത്തി. 51 വീടിന്റെ ബില്‍ഡിങ് സെറ്റ് ഔട്ടും തറയൊരുക്കലിന്റെ ഭാഗമായുള്ള ഖനനവും പൂര്‍ത്തിയായി. 41 വീടുകള്‍ക്കുള്ള സിമന്റ് കോണ്‍ക്രീറ്റ്, സ്റ്റം കോളം, 9 വീടുകള്‍ക്കുള്ള അടിത്തറ നിര്‍മാണം, ബീം പ്രവര്‍ത്തി എന്നിവ ഇതിനോടകം പൂര്‍ത്തിയായിട്ടുണ്ട്. 27 വീടുകള്‍ക്കുള്ള ഫൗണ്ടേഷന്‍ പുരോഗമിക്കുകയാണ്. രണ്ടാം സോണില്‍ 26, മൂന്നാം സോണില്‍ 7, നാലാം സോണില്‍ 51 വീടുകള്‍ക്കായുള്ള സ്ഥലമൊരുക്കല്‍ പൂര്‍ത്തിയായി. മൂന്നാം സോണിലെ ഏഴ്, നാലാം സോണിലെ 8 വീടുകള്‍ക്ക് ഏഴ് സെന്റ് വീതമുള്ള ഭൂമിയുടെ അതിര്‍ത്തി രേഖപ്പെടുത്തി. നിര്‍മ്മാണ മേഖലയിലെ വസ്തുകളുടെ ഗുണമേന്മ പരിശോധിക്കാന്‍ എല്‍സ്റ്റണിലെ ഫാക്ടറിയോട് ചേര്‍ന്ന് ലാബ് പ്രവര്‍ത്തനം ആരംഭിച്ചു. ടൗണ്‍ഷിപ്പില്‍ വീടുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങളും ആരംഭിച്ചു. ടൗണ്‍ഷിപ്പിലെ റോഡ് നിര്‍മാണത്തിനുള്ള മണ്ണ് പരിശോധന ലാബില്‍ ആരംഭിച്ചു. എല്‍സ്റ്റണില്‍ കെ.എസ്.ഇ.ബി നിര്‍മ്മിക്കുന്ന 110 കെ.വി സബ്സ്റ്റേഷന്റെ ടെന്‍ഡര്‍ നടപടികളും ആരംഭിച്ചു.

ഉറക്കത്തിൽ മരണപ്പെടാനുള്ള കാരണങ്ങൾ ഇതാണ്

ലോകത്ത് മനുഷ്യരുടെ മരണത്തിന് പല പല കാരണങ്ങളുണ്ട്. രോഗം മൂലം, അപകടത്തിലൂടെ, ആത്മഹത്യയിലൂടെ അങ്ങനെ മരണത്തിന് വ്യത്യസാത കാരണങ്ങളാണ്. എന്നാൽ ചില മരണങ്ങൾ സമാന കാരണങ്ങൾക്കൊണ്ട് സംഭവിക്കാം. എന്നാൽ ഉറക്കത്തിൽ മരണപ്പെട്ടു പോവുന്നവരെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ.

ചിത അടങ്ങും മുൻപേ വിഎസിനെ ആക്രമിക്കുകയാണ്; ചില മാധ്യമങ്ങളാണ് അത് ചെയ്യുന്നത്: എം സ്വരാജ്

ആലപ്പുഴ: വിഎസ് ലോകത്തെ ഏറ്റവും തലമുതിർന്ന കമ്മ്യൂണിസ്റ്റാണെന്നും ജീവിതത്തിലുടനീളം കമ്മ്യൂണിസ്റ്റ്‌ രീതി അവലംബിച്ചുവെന്നും എം സ്വരാജ്. കക്ഷിരാഷ്ട്രീയത്തിന് അതീതമായി അദ്ദേഹം സ്നേഹം പിടിച്ചുപറ്റി. ചിത അടങ്ങും മുൻപേ വിഎസിനെ ആക്രമിക്കുകയാണെന്നും ചില മാധ്യമങ്ങളാണ് അത്

53.950 ഗ്രാം രാസ ലഹരിയുമായി രണ്ട് യുവതികളും യുവാവും പിടിയിൽ

മുണ്ടൂർ പൊരിയാനിയില്‍ 53.950 ഗ്രാം മെത്താഫെറ്റമിനുമായി കോഴിക്കോട്, മലപ്പുറം സ്വദേശികളായ രണ്ട് യുവതികളും യുവാവും കോങ്ങാട് പോലീസിന്റെ പിടിയിലായി. കോഴിക്കോട് ഒഞ്ചിയം മടപ്പള്ളി കോളേജ് നാദാപുരം റോഡ് സ്വദേശി കെ.വി. ആൻസി (30), മലപ്പുറം

ഗൂഗിൾ സ്ട്രീറ്റ് വ്യൂ കാർ നഗ്നചിത്രം പകർത്തി; മാനനഷ്ടക്കേസുമായി കോടതിയെ സമീപിച്ച വ്യക്തിക്ക് 11 ലക്ഷം നഷ്ടപരിഹാരം നൽകാൻ ടെക് ഭീമന് നിർദ്ദേശം

അർജൻ്റീന സ്വദേശിയുടെ നഗ്നചിത്രം പകർത്തിയ കേസില്‍ ഗൂഗിളിന് തിരിച്ചടി. ഇരയാക്കപ്പെട്ട വ്യക്തിക്ക് 10.8 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനാണ് കോടതി വിധിച്ചിരിക്കുന്നത്. 2017 -ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രസ്തുത വ്യക്തി തന്റെ വീട്ടുമുറ്റത്ത്

കളിക്കുന്നതിനിടെ തോർത്ത് കഴുത്തിൽ കുരുങ്ങി 14കാരന് ദാരുണാന്ത്യം; സംഭവം കോട്ടയം കാഞ്ഞിരപ്പള്ളിയിൽ

സഹോദരിയോടൊപ്പം കളിക്കുന്നതിനിടെ കഴുത്തില്‍ തോർത്തുകുരുങ്ങി ഒൻപതാം ക്ലാസ് വിദ്യാർഥി മരിച്ചു. കാഞ്ഞിരപ്പള്ളി മഞ്ഞപ്പള്ളി വേലിത്താനത്തുകുന്നേല്‍ സുനീഷിന്റെ മകൻ വി.എസ്. കിരണ്‍ (14) ആണ് മരിച്ചത്. തിടനാട് പഞ്ചായത്തിലെ അമ്ബാറനിരപ്പേല്‍ ഭാഗത്ത്, അമ്മ റോഷിനിയോടൊപ്പം വാടകയ്ക്ക്

ലോകത്തെ ഏറ്റവും വലിയ 5 ജി നെറ്റ്‌വർക്ക് ഓപ്പറേറ്റർ; മികച്ച പാദഫലങ്ങൾ: റിലയൻസ് ജിയോയ്ക്ക് വമ്പൻ കുതിപ്പ് പ്രവചിച്ച് അന്താരാഷ്ട്ര ബ്രോക്കറേജ് ഹൗസുകൾ

ലോകത്തിലെ ഏറ്റവും വലിയ 5ജി ടെലികോം ഓപ്പറേറ്റാണ് റിലയൻസ് ജിയോയെന്നും വരുംകാലങ്ങളില്‍ മികച്ച വളർച്ചയാകും കമ്ബനി രേഖപ്പെടുത്തുകയെന്നും ആഗോള ബ്രോക്കറേജ് സ്ഥാപനങ്ങള്‍. പ്രതി ഉപഭോക്താവിന്മേലുള്ള ശരാശരി വരുമാന നിരക്കില്‍ (എ.ആർ.പി.യു) മിതമായ വർദ്ധനയാണുണ്ടായതെങ്കിലും ജിയോയുടെ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *