അമ്പലവയൽ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീപ്പ് ലേലം ചെയ്യുന്നു. ലേലം ചെയ്ത വാഹനം അഞ്ച് വർഷത്തേക്ക് എഫ്.എച്ച്.സിക്ക് വാടകയ്ക്ക് നൽകാൻ താത്പര്യമുള്ളവർക്ക് ലേലത്തിൽ പങ്കെടുക്കാം. താത്പര്യമുള്ളവർ ജൂലൈ 31 നകം മെഡിക്കൽ ഓഫീസർ, എഫ്.എച്ച്.സി അമ്പലവയൽ എന്ന വിലാസത്തിൽ ക്വട്ടേഷൻ നൽകണം. ഫോൺ- 04936 260130.

വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കാം
വൈത്തിരി താലൂക്കിൽ സ്ഥിര താമസമുള്ള വിവിധ പോസ്റ്റ്മെട്രിക് കോഴ്സുകളിൽ പ്രവേശനം നേടിയ പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് തുടർ പഠനത്തിനുള്ള പ്രാരംഭ ചെലവുകൾക്കായി ധനസഹായം ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 2025-26 വർഷം മെറിറ്റിൽ അഡ്മിഷൻ നേടിയവരായിരിക്കണം.