ടൗണ്‍ഷിപ്പ് നിര്‍മ്മാണം പുരോഗമിക്കുന്നു.

മുണ്ടക്കൈ-ചൂരല്‍മല ദുരന്തം അതിജീവിതര്‍ക്കായി കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ നിര്‍മ്മിക്കുന്ന ടൗണ്‍ഷിപ്പ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. മാര്‍ച്ച് 27 ന് തറക്കല്ലിട്ട ടൗണ്‍ഷിപ്പ് നിര്‍മ്മാണം നാല് മാസം പിന്നിടുമ്പോള്‍ അഞ്ച് സോണുകളിലായി നിര്‍മ്മിക്കുന്ന 410 വീടുകളുടെ നിര്‍മാണം വിവിധ ഘട്ടങ്ങളിലായി പുരോഗമിക്കുകയാണ്. ആദ്യ സോണില്‍ ഉള്‍പ്പെട്ട 140 വീടുകള്‍ക്കുള്ള സ്ഥലമൊരുക്കല്‍ പ്രവര്‍ത്തി പൂര്‍ത്തിയായി. ഇതില്‍ 107 വീടുകള്‍ക്ക് ഏഴ് സെന്റ് വീതമുള്ള അതിര്‍ത്തി രേഖപ്പെടുത്തി. 51 വീടിന്റെ ബില്‍ഡിങ് സെറ്റ് ഔട്ടും തറയൊരുക്കലിന്റെ ഭാഗമായുള്ള ഖനനവും പൂര്‍ത്തിയായി. 41 വീടുകള്‍ക്കുള്ള സിമന്റ് കോണ്‍ക്രീറ്റ്, സ്റ്റം കോളം, 9 വീടുകള്‍ക്കുള്ള അടിത്തറ നിര്‍മാണം, ബീം പ്രവര്‍ത്തി എന്നിവ ഇതിനോടകം പൂര്‍ത്തിയായിട്ടുണ്ട്. 27 വീടുകള്‍ക്കുള്ള ഫൗണ്ടേഷന്‍ പുരോഗമിക്കുകയാണ്. രണ്ടാം സോണില്‍ 26, മൂന്നാം സോണില്‍ 7, നാലാം സോണില്‍ 51 വീടുകള്‍ക്കായുള്ള സ്ഥലമൊരുക്കല്‍ പൂര്‍ത്തിയായി. മൂന്നാം സോണിലെ ഏഴ്, നാലാം സോണിലെ 8 വീടുകള്‍ക്ക് ഏഴ് സെന്റ് വീതമുള്ള ഭൂമിയുടെ അതിര്‍ത്തി രേഖപ്പെടുത്തി. നിര്‍മ്മാണ മേഖലയിലെ വസ്തുകളുടെ ഗുണമേന്മ പരിശോധിക്കാന്‍ എല്‍സ്റ്റണിലെ ഫാക്ടറിയോട് ചേര്‍ന്ന് ലാബ് പ്രവര്‍ത്തനം ആരംഭിച്ചു. ടൗണ്‍ഷിപ്പില്‍ വീടുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങളും ആരംഭിച്ചു. ടൗണ്‍ഷിപ്പിലെ റോഡ് നിര്‍മാണത്തിനുള്ള മണ്ണ് പരിശോധന ലാബില്‍ ആരംഭിച്ചു. എല്‍സ്റ്റണില്‍ കെ.എസ്.ഇ.ബി നിര്‍മ്മിക്കുന്ന 110 കെ.വി സബ്സ്റ്റേഷന്റെ ടെന്‍ഡര്‍ നടപടികളും ആരംഭിച്ചു.

കാസർകോട് 13 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പിതാവ് അറസ്റ്റിൽ

കാസര്‍കോട്: പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ കുടക് സ്വദേശിയായ പിതാവ് അറസ്റ്റില്‍. പെണ്‍കുട്ടിക്ക് നടുവേദന അനുഭവപ്പെട്ടതോടെ ആശുപത്രിയില്‍ എത്തിച്ച് നടത്തിയ പരിശോധനയിലാണ് കുട്ടി ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞത്. മാസങ്ങള്‍ക്ക് മുമ്പ് തന്നെ പിതാവ് വീട്ടില്‍

വോട്ടു ചോരിക്കെതിരെ ഒപ്പ് ശേഖരണം

വോട്ടു ചോരിക്കെതിരെ വൈത്തിരി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ഒപ്പ് ശേഖരണം നടത്തി. തരിയോട് മണ്ഡലം കാവുമന്ദം ടൗണിലായിരുന്നു ഒപ്പ് ശേഖരണ പരിപാടി സംഘടിപ്പിച്ചത്. സാധാരണക്കാരൻറെ സമ്മതിദാനാവകാശം കള്ളത്തരത്തിലൂടെ തട്ടിയെടുത്ത് ജനാധിപത്യത്തെ അട്ടിമറിക്കുകയാണെന്ന് പരിപാടി ഉദ്ഘാടനം

എം.ടി. ബി കേരള ട്രാക്ക് പരിശോദന നടത്തി

മാനന്തവാടി: എട്ടാമത് എം.ടി. ബി കേരള ഇൻ്റർനാഷണൽ സൈക്ലിംഗ് ടൂർണമെൻ്റിൻ്റെ ട്രാക്ക് പരിശോദന മാനന്തവാടി പ്രിയദർശിനി എസ്റ്റേറ്റിൽ വെച്ച് നടന്നു. തുടർന്ന് ട്രാക്കുമായി ബന്ധപ്പെട്ട പ്രാഥമിക ചർച്ച പട്ടിക ജാതി – പട്ടിക വർഗ

സുൽത്താൻ ബത്തേരിയിൽ വാഹനാപകടം; വയോധികൻ മരിച്ചു

സുൽത്താൻ ബത്തേരിയിൽ കെഎസ്ആർടിസി ബസിടിച്ച് വയോധികൻ മരിച്ചു. കരടിപ്പാറ പാമ്പള സ്വദേശി കുഞ്ഞപ്പൻ (87)ആണ് മരിച്ചത്. ഗാന്ധിജംഗ്ഷനിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ ബസ്സിടിക്കുകയായിരുന്നു. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. Facebook Twitter WhatsApp

മലയാളത്തിന്റെ മോഹൻലാലിന് സർക്കാർ ആദരവ്, ലാൽ സലാമിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യം

ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം കരസ്ഥമാക്കിയ മോഹന്‍ലാലിന് സ്വീകരണമൊരുന്ന സർക്കാർ പരിപാടിയിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യം. ‘മലയാളം വാനോളം, ലാല്‍സലാം’ എന്ന് പേരിട്ടിരിക്കുന്ന പരിപാടി ശനിയാഴ്ച അഞ്ചിന് സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് നടക്കുക. മുഖ്യമന്ത്രി പിണറായി വിജയന്‍

റിവേഴ്‌സ് ഗിയറില്‍; ഇന്നും സ്വര്‍ണവിലയില്‍ കുറവ്

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കുറഞ്ഞു. ഇന്ന് ഒരു പവന് 86,560 രൂപയാണ് വില. ഒരു ഗ്രാം സ്വര്‍ണം ലഭിക്കാന്‍ 10,820 രൂപ നല്‍കണം. ഇന്നലത്തെ വിലയേക്കാള്‍ 440 രൂപയുടെ കുറവാണ് സ്വര്‍ണവിലയില്‍ ഉണ്ടായിരിക്കുന്നത്. പവന്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.