ലോകത്തെ ഏറ്റവും വലിയ 5 ജി നെറ്റ്‌വർക്ക് ഓപ്പറേറ്റർ; മികച്ച പാദഫലങ്ങൾ: റിലയൻസ് ജിയോയ്ക്ക് വമ്പൻ കുതിപ്പ് പ്രവചിച്ച് അന്താരാഷ്ട്ര ബ്രോക്കറേജ് ഹൗസുകൾ

ലോകത്തിലെ ഏറ്റവും വലിയ 5ജി ടെലികോം ഓപ്പറേറ്റാണ് റിലയൻസ് ജിയോയെന്നും വരുംകാലങ്ങളില്‍ മികച്ച വളർച്ചയാകും കമ്ബനി രേഖപ്പെടുത്തുകയെന്നും ആഗോള ബ്രോക്കറേജ് സ്ഥാപനങ്ങള്‍. പ്രതി ഉപഭോക്താവിന്മേലുള്ള ശരാശരി വരുമാന നിരക്കില്‍ (എ.ആർ.പി.യു) മിതമായ വർദ്ധനയാണുണ്ടായതെങ്കിലും ജിയോയുടെ ആദ്യപാദഫലത്തില്‍ വരിക്കാരുടെ എണ്ണവും 5ജി ഉപയോക്താക്കളുടെ എണ്ണവും കാര്യമായി വർദ്ധിച്ചെന്ന് പ്രമുഖ അനലിസ്റ്റുകള്‍ ചൂണ്ടിക്കാട്ടുന്നു.നേരത്തെ പ്രതീക്ഷിച്ച വരുമാന വളർച്ചയേക്കാള്‍ കൂടുതലാണ് ഏപ്രില്‍-ജൂണ്‍ മാസത്തിലെ വരുമാനം.

താരിഫ് നിരക്ക് വർദ്ധനയ്ക്ക് ശേഷവും ലക്ഷക്കണക്കിന് ആളുകള്‍ വരിക്കാരായി എത്തി. 5ജി ഉപയോക്താക്കളുടെ എണ്ണം 210 മില്യണ്‍ കവിഞ്ഞു. എ.ആർ.പി.യു വരുമാനത്തിലെ വളർച്ചയ്ക്കപ്പുറം മികച്ച സബ്‌സ്‌ക്രൈബർ നിരക്കും എബിറ്റ്ഡ വർദ്ധനയുമെല്ലാം വരും മാസങ്ങളില്‍ ജിയോയ്ക്ക് വലിയ നേട്ടം നല്‍കുമെന്ന് പ്രമുഖ അനലിസ്റ്റുകളായ യു.ബി.എസ് വിലയിരുത്തുന്നു.

ജിയോ ഉള്‍പ്പടെയുള്ള ടെലികോം, ഡിജിറ്റല്‍ ബിസിനസുകളുടെ മാതൃകമ്ബനിയായ ജിയോ പ്ലാറ്റ്‌ഫോംസ് ആദ്യപാദത്തില്‍ റിപ്പോർട്ട് ചെയ്തത് 7110 കോടി രൂപയുടെ അറ്റാദായമാണ്. മുൻവർഷം ഇതേ കാലയളവിനെ അപേക്ഷിച്ച്‌ 25 ശതമാനമാണ് വർധന.കമ്ബനിയുടെ ടെലികോം യൂണിറ്റായ റിലയൻസ് ജിയോ ഇൻഫോകോം 23.2 ശതമാനം വർദ്ധനയോടെ അറ്റാദായം 6711 കോടി രൂപയിലേക്ക് എത്തിച്ചു. പ്രവർത്തനങ്ങളില്‍ നിന്നുള്ള വരുമാനത്തില്‍ 16.6 ശതമാനം വർദ്ധനയാണുണ്ടായത്.

‘ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടു; ഹോർമൂസ് ഉപരോധം അംഗീകരിക്കാനാകില്ല’; മുന്നറിയിപ്പുമായി ഇറാൻ

ഹോർമൂസ് കടലിടുക്കിൽ അമേരിക്കൻ നാവികസേന തുടരുന്ന ഉപരോധത്തെ രൂക്ഷമായി വിമർശിച്ച് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാൻ. ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടെന്നും ഹോർമൂസിൽ ഉപരോധം തുടരുന്നത് അംഗീകരിക്കാനാകില്ലെന്നും മസൂദ് പെസഷ്കിയാൻ പറഞ്ഞു. ഇറാനെതിരെ

അന്തര്‍ സംസ്ഥാന കുപ്രസിദ്ധ മോഷ്ടാവും കൂട്ടാളിയും വയനാട് പോലീസിന്റെ വലയില്‍

സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി മോഷണകേസുകളിലുള്‍പ്പെട്ട കുപ്രസിദ്ധ മോഷ്ടാവിനെയും സഹായിയെയും വിദഗ്ധമായി വലയിലാക്കി വയനാട് പോലീസ്. 150-ലധികം മോഷണ കേസുകളിലെ പ്രതിയായ കണ്ണുര്‍, ആലക്കോട്, കൊല്ലപറമ്പില്‍ വീട്ടില്‍, കെ.യു. മുഹമ്മദ്(46), 50-ഓളം കേസുകളിൽ പ്രതിയായ പുല്‍പ്പള്ളി,

എക്സിറ്റ് പോളിൽ നിന്നും വ്യത്യസ്തമായ ഫലം ഉണ്ടാകുമെന്ന് എം എ ബേബി; ‘ഭരണ വിരുദ്ധ വികാരമില്ല’

എക്സിറ്റ് പോൾ യഥാർഥ ഫലത്തിൻ്റെ അടുത്തത്തിയിട്ടും ഉണ്ട്, എത്താതിരുന്നിട്ടും ഉണ്ടെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. എക്സിറ്റ് പോളിൽ നിന്നും വ്യത്യസ്തമായ ഫലം ഉണ്ടാകും. സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരമില്ല. മുഖ്യമന്ത്രിക്കെതിരെ

ബ്രേക്കിട്ട് സ്വര്‍ണം, വീണ്ടും താഴേക്ക്

ഒറ്റദിവസത്തെ വമ്പന്‍ കുതിപ്പിനു പിന്നാലെ സ്വര്‍ണവില വീണ്ടും താഴേക്ക്. വ്യാഴാഴ്ച മൂന്നുതവണയായി പവന് 1680 രൂപ വര്‍ധിച്ചിടത്തുനിന്ന് ഇന്നുരാവിലെ 280 രൂപയാണ് ഇടിഞ്ഞത്. 22 കാരറ്റ് (916) സ്വര്‍ണം ഗ്രാമിന് 35 രൂപ കുറഞ്ഞ്

തെരഞ്ഞെടുപ്പിന് പിന്നാലെ എല്‍പിജി വില കുത്തനെ കൂട്ടി; വാണിജ്യ സിലിണ്ടറിന് കൂടിയത് 993 രൂപ

തിരുവനന്തപുരം: കേരളമുള്‍പ്പെടെയുളള സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ എല്‍പിജി സിലിണ്ടര്‍ വില കുത്തനെ കൂട്ടി എണ്ണവിതരണ കമ്പനികള്‍. വാണിജ്യ സിലിണ്ടറിന്റെ വില 993 രൂപയാണ് കൂട്ടിയത്. ഒറ്റയടിക്ക് ഇത്രയധികം വില കൂട്ടുന്നത് അപൂര്‍വ്വങ്ങളില്‍

ഈ സീസണോടെ അഞ്ച് പേരുടെ ക്യാപ്റ്റൻസി തെറിക്കും!; കോളടിക്കുക സഞ്ജുവിനടക്കം ചിലർക്ക്

ഐ പി എൽ 2026 സീസൺ പകുതിയോളം പിന്നിട്ടിരിക്കുകയാണ്. ചില ടീമുകൾ അപ്രതീക്ഷിത മുന്നേറ്റമുണ്ടാക്കിയപ്പോൾ പ്രതീക്ഷിച്ച പ്രകടനമല്ല പുറത്തെടുക്കുന്നത്. വലിയ താരനിരയുള്ള പല ടീമുകൾക്കും അതിന്റെ നിലവാരം കാട്ടാൻ സാധിക്കുന്നില്ലെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം. അതുകൊണ്ടുതന്നെ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.