കൽപ്പറ്റ: സ്വാതന്ത്ര്യ സമര സേനാനിയും, കേരള മുഖ്യമന്ത്രിയും, ദീർഘകാലം പ്രതിപക്ഷ നേതാവും, ഭരണ പരിഷ്കാര കമ്മീഷൻ ചെയർമാനുമായിരുന്ന വി.എസ്. അച്യുതാനന്ദന്റെ വിയോഗത്തിൽ വൈത്തിരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ഭരണസമിതി അനുശോചിച്ചു. പാരിസ്ഥിതിക വിഷയങ്ങളിലും, അഴിമതിക്കെതിരെയും ശക്തമായ നിലപാടുകൾ എടുത്തും, ലാളിത്യവും, ദൃഢനിശ്ചയവും വ്യക്തിമുദ്രകളാക്കിയ ജനകീയ നേതാവിനെയാണ് നഷ്ടപ്പെട്ടതെന്നു അനുശോചന പ്രമേയത്തിൽ ബാങ്ക് പ്രസിഡന്റ് കെ.സുഗതൻ അനുസ്മരിച്ചു. വൈസ് പ്രസിഡന്റ് വി.യൂസഫ്, ഡയറക്ടർമാരായ വി.ജെ.ജോസ്, പി.അശോക് കുമാർ, ഒ.ഇ.കാസിം, വി. ബാവ, ജെയിൻ ആന്റണി, എസ്.രവി, കെ.വിശാലാക്ഷി, ജാഫർ പി.എ, ഇന്ദിര.എ, വി.വിനോദ്, സെക്രട്ടറി എ.നൗഷാദ്, അസിസ്റ്റന്റ് സെക്രട്ടറി ശ്യാംജിത് എ.എച് എന്നിവർ സംസാരിച്ചു.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്