കുരുമുളക് മോഷണം: സംഘത്തിലെ മൂന്ന് യുവാക്കൾ പിടിയിൽ

പുൽപ്പള്ളി ശശിമലയിൽ വീടിനോട് ചേർന്ന സ്റ്റോർ റൂമിൽ നിന്നും മൂന്ന് ക്വിന്റലോളം കുരുമുളക് മോഷ്ടിച്ച് കടത്തിയ കേസിൽ മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. പുൽപ്പള്ളി വടാനക്കവല ചെമ്പക പുരയിൽ അനൂപ് (22), താന്നി തെരുവ് തെക്കേ പീടികയിൽ നൗഫൽ (22), താന്നി തെരുവ് ചെവിടക്കൽ പാറക്കൽ മുഹമ്മദ് സിനാൻ (18) എന്നിവരാണ് പിടിയിലായത്.

പുൽപ്പള്ളി ശശിമല കുഴുപ്പുമാലിയിൽ ബെന്നിയുടെ വീട്ടിലായിരുന്നു മോഷണം നടന്നത്. സ്റ്റോർ റൂമിൽ സൂക്ഷിച്ചിരുന്ന വിലപിടിപ്പുള്ള കുരുമുളക് അതിവിദഗ്ധമായി കടത്തിയ സംഘത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പോലീസ് വലയിലാക്കിയത്. മോഷണം നടത്തിയ കുരുമുളക് മീനങ്ങാടി, മേപ്പാടി, ബത്തേരി തുടങ്ങിയ സ്ഥലങ്ങളിലെ വിവിധ കടകളിലായാണ് ഇവർ വിറ്റഴിച്ചത്. ഇതിൽ നിന്നും ലഭിച്ച പണം പ്രതികൾ പരസ്പരം വീതിച്ചെടുക്കുകയായിരുന്നു.

കൊള്ളസംഘത്തിൽ ഉൾപ്പെട്ട ഒരാൾ കൂടി നിലവിൽ ഒളിവിലാണ്. ഇയാൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. ബത്തേരി ഡി.വൈ.എസ്.പിക്ക് കീഴിലെ സ്പെഷ്യൽ സ്ക്വാഡും പുൽപ്പള്ളി പോലീസും സംയുക്തമായാണ് അന്വേഷണം നടത്തിയത്. പുൽപ്പള്ളി എസ്.എച്ച്.ഒ മഹേഷ്, എസ്.ഐ ജിതിൻ കുമാർ, ആദർശ്, സബിൻ, വിപിൻ, ജോജി, ഷാഫി, മോഹൻദാസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കും.

ലോകായുക്ത സിറ്റിങ്

കേരള ലോകായുക്ത കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ മാർച്ച് 24 മുതൽ 26 വരെ ക്യാമ്പ് സിറ്റിങ് നടത്തുന്നു. മാർച്ച് 24ന് കണ്ണൂര്‍ പി.ഡബ്ല്യൂ.ഡി റസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളിലും മാർച്ച് 25,26 തിയ്യതികളിൽ കോഴിക്കോട്

ട്രാക്ടർ ഡ്രൈവർ നിയമനം

കൽപ്പറ്റ നഗരസഭയിലേക്ക് താത്ക്കാലിക ട്രാക്‌ടർ ഡ്രൈവർ നിയമനം നടത്തുന്നു. എസ്.എസ്.എൽ.സി, ഹെവി ഡ്രൈവിങ് ലൈസെൻസ്, ട്രാക്ടർ ഡ്രൈവിങ് ലൈസെൻസ് എന്നിവയാണ് യോഗ്യത. മെക്കാനിക് (ട്രാക്ടർ/ മോട്ടോർ വാഹനം/ഡീസൽ) എന്നിവയിൽ ഐ.ടി.ഐ പൂർത്തിയാക്കിയവർക്ക് മുൻഗണ. ഉദ്യോഗാർത്ഥികൾ

ടിക്കറ്റ് ചാർജ് മാത്രമല്ല, ഇനി ഇന്ധന സർചാർജും നൽകണം; വിമാനക്കൂലി കൂട്ടി എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും

ന്യൂഡൽഹി: യുഎസ് – ഇസ്രയേൽ – ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഊർജപ്രതിസന്ധി രൂക്ഷമാകുന്നതിനാൽ ടിക്കറ്റ് തുകയ്‌ക്കൊപ്പം ഇന്ധന സർചാർജും ഈടാക്കാൻ എയർ ഇന്ത്യയും എയർ ഇന്ത്യ എക്‌സ്പ്രസും. ഇതോടെ വിമാനക്കൂലിക്കൊപ്പം ആഭ്യന്തര സർവീസുകളിലെ ടിക്കറ്റിനൊപ്പം

കുരുമുളക് മോഷണം: സംഘത്തിലെ മൂന്ന് യുവാക്കൾ പിടിയിൽ

പുൽപ്പള്ളി ശശിമലയിൽ വീടിനോട് ചേർന്ന സ്റ്റോർ റൂമിൽ നിന്നും മൂന്ന് ക്വിന്റലോളം കുരുമുളക് മോഷ്ടിച്ച് കടത്തിയ കേസിൽ മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. പുൽപ്പള്ളി വടാനക്കവല ചെമ്പക പുരയിൽ അനൂപ് (22), താന്നി

കൂളിവയൽ അപകടം: മരണം മൂന്നായി

കൂളിവയൽ: തിങ്കളാഴ്‌ച പനമരം കൂളിവയലിൽ വെച്ച് കെഎസ്ആർടിസി ബസ്സിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പരിക്കുപറ്റി കോഴിക്കോട് മെഡി ക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞു വന്നിരുന്ന അതിഥി തൊഴിലാളി മരിച്ചു. വെസ്റ്റ് ബംഗാൾ ഉത്തർദിനാജ്പുർ സ്വദേശി

എൽപിജി സ്റ്റോക്കിന്റെ ദൗർലഭ്യത്തിൽ സുപ്രധാന മുന്നറിയിപ്പുമായി മന്ത്രി, സിലിണ്ടറുകളുടെ പൂഴ്ത്തിവയ്പിനെതിരെ കർശന നടപടി

യുദ്ധത്തെ തുടർന്ന് മധ്യേഷ്യയിൽ നിന്നുള്ള എൽപിജി സ്റ്റോക്കിന്റെ ലഭ്യതയിൽ ദൗർലഭ്യം നേരിട്ട സാഹചര്യത്തിൽ എൽപിജി സിലിണ്ടറുകളുടെ വിതരണത്തിൽ കേന്ദ്ര സർക്കാർ നിയന്ത്രണങ്ങൾ കൊണ്ടു വന്നിരിക്കുന്നു. ഒരിക്കൽ ബുക്ക് ചെയ്തു 25 ദിവസം കഴിഞ്ഞു മാത്രമാണ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.