പ്രവാസി ക്ഷേമ പെൻഷൻ സമയ ബന്ധിതമായി വിതരണം നടത്തണം;പ്രവാസി കോൺഗ്രസ്സ്

കൽപ്പറ്റ: മാസങ്ങളായി മുടങ്ങിക്കിടക്കുന്ന പ്രവാസി ക്ഷേമപെൻഷൻ സമയ ബന്ധിതമായി വിതരണം ചെയ്യണമെന്നും, പെൻഷൻ വിതരണത്തിലെ കാലതാമസം ഒഴിവാക്കണമെന്നും പ്രവാസി കോൺഗ്രസ്സ് വയനാട് ജില്ലാ കമ്മറ്റി കേരള മുഖ്യ മന്ത്രിയോടും,പ്രവാസി ക്ഷേമനിധി ബോർഡ് ചെയർമാൻ അഡ്വക്കേറ്റ് പി. പി.ലില്ലിസിനോടും നിവേദനത്തിൽ ആവശ്യപ്പെട്ടു.ജില്ല പ്രസിഡന്റ്‌ സജി മണ്ഡലത്തിൽ അധ്യക്ഷതവഹിച്ച യോഗത്തിൽ പി. ഇ ഷംസുദ്ധീൻ,മമ്മൂട്ടി കോമ്പി, പി, സി അസൈനാർ, ആയിഷ പള്ളിയാൽ,പി. വി. ആന്റണി, ടി. ടി. സുലൈമാൻ, റിയാസ് തൃകെപ്പറ്റ, അബ്‌ദുൾ റഷീദ്,ജലീൽ അമ്പലവയൽ,ഷമീർ മാണിക്യം, രാജേഷ് നമ്പിച്ചൻ കുടി, ഷമീർ മാളിക, ചന്ദ്രൻ വൈക്കത്ത്, അനിൽകുമാർ റ്റി. ബി. കെ പി. സാദത്ത് ,തുടങ്ങിയവർ സംസാരിച്ചു.

ലോകായുക്ത സിറ്റിങ്

കേരള ലോകായുക്ത കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ മാർച്ച് 24 മുതൽ 26 വരെ ക്യാമ്പ് സിറ്റിങ് നടത്തുന്നു. മാർച്ച് 24ന് കണ്ണൂര്‍ പി.ഡബ്ല്യൂ.ഡി റസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളിലും മാർച്ച് 25,26 തിയ്യതികളിൽ കോഴിക്കോട്

ട്രാക്ടർ ഡ്രൈവർ നിയമനം

കൽപ്പറ്റ നഗരസഭയിലേക്ക് താത്ക്കാലിക ട്രാക്‌ടർ ഡ്രൈവർ നിയമനം നടത്തുന്നു. എസ്.എസ്.എൽ.സി, ഹെവി ഡ്രൈവിങ് ലൈസെൻസ്, ട്രാക്ടർ ഡ്രൈവിങ് ലൈസെൻസ് എന്നിവയാണ് യോഗ്യത. മെക്കാനിക് (ട്രാക്ടർ/ മോട്ടോർ വാഹനം/ഡീസൽ) എന്നിവയിൽ ഐ.ടി.ഐ പൂർത്തിയാക്കിയവർക്ക് മുൻഗണ. ഉദ്യോഗാർത്ഥികൾ

ടിക്കറ്റ് ചാർജ് മാത്രമല്ല, ഇനി ഇന്ധന സർചാർജും നൽകണം; വിമാനക്കൂലി കൂട്ടി എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും

ന്യൂഡൽഹി: യുഎസ് – ഇസ്രയേൽ – ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഊർജപ്രതിസന്ധി രൂക്ഷമാകുന്നതിനാൽ ടിക്കറ്റ് തുകയ്‌ക്കൊപ്പം ഇന്ധന സർചാർജും ഈടാക്കാൻ എയർ ഇന്ത്യയും എയർ ഇന്ത്യ എക്‌സ്പ്രസും. ഇതോടെ വിമാനക്കൂലിക്കൊപ്പം ആഭ്യന്തര സർവീസുകളിലെ ടിക്കറ്റിനൊപ്പം

കുരുമുളക് മോഷണം: സംഘത്തിലെ മൂന്ന് യുവാക്കൾ പിടിയിൽ

പുൽപ്പള്ളി ശശിമലയിൽ വീടിനോട് ചേർന്ന സ്റ്റോർ റൂമിൽ നിന്നും മൂന്ന് ക്വിന്റലോളം കുരുമുളക് മോഷ്ടിച്ച് കടത്തിയ കേസിൽ മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. പുൽപ്പള്ളി വടാനക്കവല ചെമ്പക പുരയിൽ അനൂപ് (22), താന്നി

കൂളിവയൽ അപകടം: മരണം മൂന്നായി

കൂളിവയൽ: തിങ്കളാഴ്‌ച പനമരം കൂളിവയലിൽ വെച്ച് കെഎസ്ആർടിസി ബസ്സിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പരിക്കുപറ്റി കോഴിക്കോട് മെഡി ക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞു വന്നിരുന്ന അതിഥി തൊഴിലാളി മരിച്ചു. വെസ്റ്റ് ബംഗാൾ ഉത്തർദിനാജ്പുർ സ്വദേശി

എൽപിജി സ്റ്റോക്കിന്റെ ദൗർലഭ്യത്തിൽ സുപ്രധാന മുന്നറിയിപ്പുമായി മന്ത്രി, സിലിണ്ടറുകളുടെ പൂഴ്ത്തിവയ്പിനെതിരെ കർശന നടപടി

യുദ്ധത്തെ തുടർന്ന് മധ്യേഷ്യയിൽ നിന്നുള്ള എൽപിജി സ്റ്റോക്കിന്റെ ലഭ്യതയിൽ ദൗർലഭ്യം നേരിട്ട സാഹചര്യത്തിൽ എൽപിജി സിലിണ്ടറുകളുടെ വിതരണത്തിൽ കേന്ദ്ര സർക്കാർ നിയന്ത്രണങ്ങൾ കൊണ്ടു വന്നിരിക്കുന്നു. ഒരിക്കൽ ബുക്ക് ചെയ്തു 25 ദിവസം കഴിഞ്ഞു മാത്രമാണ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.