ടിക്കറ്റ് ചാർജ് മാത്രമല്ല, ഇനി ഇന്ധന സർചാർജും നൽകണം; വിമാനക്കൂലി കൂട്ടി എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും

ന്യൂഡൽഹി: യുഎസ് – ഇസ്രയേൽ – ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഊർജപ്രതിസന്ധി രൂക്ഷമാകുന്നതിനാൽ ടിക്കറ്റ് തുകയ്‌ക്കൊപ്പം ഇന്ധന സർചാർജും ഈടാക്കാൻ എയർ ഇന്ത്യയും എയർ ഇന്ത്യ എക്‌സ്പ്രസും. ഇതോടെ വിമാനക്കൂലിക്കൊപ്പം ആഭ്യന്തര സർവീസുകളിലെ ടിക്കറ്റിനൊപ്പം 399 രൂപ അധികമായി ഈടാക്കും. വ്യാഴാഴ്ച പുലർച്ചെ ഒന്ന് മുതൽ ബുക്ക് ചെയ്യുന്നവർക്കാണ് ഈ മാറ്റം. മാലിദ്വീപ്, ശ്രീലങ്ക, ഭൂട്ടാൻ തുടങ്ങിയ സാർക്ക് രാജ്യങ്ങൾക്കും ഇത് ബാധകമാണ്.

ഗൾഫ് രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന ഫ്‌ളൈറ്റുകൾക്ക് അധികമായി ചുമത്തുന്നത് 10ഡോളറാണ്. മാർച്ച് 18 മുതൽ യൂറോപ്പ്, നോർത്ത് അമേരിക്ക, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലേക്കുള്ള സർവീസുകൾക്ക് സർചാർജ് ഈടാക്കും. യൂറോപ്പിലേക്ക് അധികചാർജ് 25 ഡോളറാണെങ്കിൽ നോർത്ത് അമേരിക്കൻ, ഓസ്‌ട്രേലിയൻ യാത്രയ്ക്ക് അധിക ചാർജ് 50 ഡോളറാണ്. ദക്ഷിണപൂർവേഷ്യൻ രാജ്യങ്ങളിലേക്ക് ഇന്ധന സർചാർജായി 20ഡോളറും ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്ക് 30 ഡോളറും അധികമായി നൽകണം. എന്നാൽ ഹോങ്കോങ്ങ്, ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവടങ്ങളിലേക്കുള്ള സർചാർജ് പ്രഖ്യാപിച്ചിട്ടില്ല.

ലോകായുക്ത സിറ്റിങ്

കേരള ലോകായുക്ത കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ മാർച്ച് 24 മുതൽ 26 വരെ ക്യാമ്പ് സിറ്റിങ് നടത്തുന്നു. മാർച്ച് 24ന് കണ്ണൂര്‍ പി.ഡബ്ല്യൂ.ഡി റസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളിലും മാർച്ച് 25,26 തിയ്യതികളിൽ കോഴിക്കോട്

ട്രാക്ടർ ഡ്രൈവർ നിയമനം

കൽപ്പറ്റ നഗരസഭയിലേക്ക് താത്ക്കാലിക ട്രാക്‌ടർ ഡ്രൈവർ നിയമനം നടത്തുന്നു. എസ്.എസ്.എൽ.സി, ഹെവി ഡ്രൈവിങ് ലൈസെൻസ്, ട്രാക്ടർ ഡ്രൈവിങ് ലൈസെൻസ് എന്നിവയാണ് യോഗ്യത. മെക്കാനിക് (ട്രാക്ടർ/ മോട്ടോർ വാഹനം/ഡീസൽ) എന്നിവയിൽ ഐ.ടി.ഐ പൂർത്തിയാക്കിയവർക്ക് മുൻഗണ. ഉദ്യോഗാർത്ഥികൾ

ടിക്കറ്റ് ചാർജ് മാത്രമല്ല, ഇനി ഇന്ധന സർചാർജും നൽകണം; വിമാനക്കൂലി കൂട്ടി എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും

ന്യൂഡൽഹി: യുഎസ് – ഇസ്രയേൽ – ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഊർജപ്രതിസന്ധി രൂക്ഷമാകുന്നതിനാൽ ടിക്കറ്റ് തുകയ്‌ക്കൊപ്പം ഇന്ധന സർചാർജും ഈടാക്കാൻ എയർ ഇന്ത്യയും എയർ ഇന്ത്യ എക്‌സ്പ്രസും. ഇതോടെ വിമാനക്കൂലിക്കൊപ്പം ആഭ്യന്തര സർവീസുകളിലെ ടിക്കറ്റിനൊപ്പം

കുരുമുളക് മോഷണം: സംഘത്തിലെ മൂന്ന് യുവാക്കൾ പിടിയിൽ

പുൽപ്പള്ളി ശശിമലയിൽ വീടിനോട് ചേർന്ന സ്റ്റോർ റൂമിൽ നിന്നും മൂന്ന് ക്വിന്റലോളം കുരുമുളക് മോഷ്ടിച്ച് കടത്തിയ കേസിൽ മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. പുൽപ്പള്ളി വടാനക്കവല ചെമ്പക പുരയിൽ അനൂപ് (22), താന്നി

കൂളിവയൽ അപകടം: മരണം മൂന്നായി

കൂളിവയൽ: തിങ്കളാഴ്‌ച പനമരം കൂളിവയലിൽ വെച്ച് കെഎസ്ആർടിസി ബസ്സിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പരിക്കുപറ്റി കോഴിക്കോട് മെഡി ക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞു വന്നിരുന്ന അതിഥി തൊഴിലാളി മരിച്ചു. വെസ്റ്റ് ബംഗാൾ ഉത്തർദിനാജ്പുർ സ്വദേശി

എൽപിജി സ്റ്റോക്കിന്റെ ദൗർലഭ്യത്തിൽ സുപ്രധാന മുന്നറിയിപ്പുമായി മന്ത്രി, സിലിണ്ടറുകളുടെ പൂഴ്ത്തിവയ്പിനെതിരെ കർശന നടപടി

യുദ്ധത്തെ തുടർന്ന് മധ്യേഷ്യയിൽ നിന്നുള്ള എൽപിജി സ്റ്റോക്കിന്റെ ലഭ്യതയിൽ ദൗർലഭ്യം നേരിട്ട സാഹചര്യത്തിൽ എൽപിജി സിലിണ്ടറുകളുടെ വിതരണത്തിൽ കേന്ദ്ര സർക്കാർ നിയന്ത്രണങ്ങൾ കൊണ്ടു വന്നിരിക്കുന്നു. ഒരിക്കൽ ബുക്ക് ചെയ്തു 25 ദിവസം കഴിഞ്ഞു മാത്രമാണ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.