ആലപ്പുഴ: ഗെയിം കളിക്കാന്‍ ഫോണ്‍ കൊടുക്കാത്തതില്‍ മനംനൊന്ത് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കി. ആലപ്പുഴയിലെ തലവടിയിലാണ് സംഭവം. തലവടി സ്വദേശികളായ മോഹന്‍ലാലിന്റെയും അനിതയുടെയും മകന്‍ ആദിത്യന്‍ (13) ആണ് മരിച്ചത്. രാവിലെ ഗെയിം കളിക്കാനായി കുട്ടി മൊബൈല്‍ ഫോണ്‍ ആവശ്യപ്പെട്ടിരുന്നു. ഇത് നല്‍കാതിരുന്നതോടെ ആത്മഹത്യ ചെയ്യുകയായിരുന്നു. എടത്വ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.

ഉറക്കത്തിൽ മരണപ്പെടാനുള്ള കാരണങ്ങൾ ഇതാണ്
ലോകത്ത് മനുഷ്യരുടെ മരണത്തിന് പല പല കാരണങ്ങളുണ്ട്. രോഗം മൂലം, അപകടത്തിലൂടെ, ആത്മഹത്യയിലൂടെ അങ്ങനെ മരണത്തിന് വ്യത്യസാത കാരണങ്ങളാണ്. എന്നാൽ ചില മരണങ്ങൾ സമാന കാരണങ്ങൾക്കൊണ്ട് സംഭവിക്കാം. എന്നാൽ ഉറക്കത്തിൽ മരണപ്പെട്ടു പോവുന്നവരെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ.