വൈത്തിരി താലൂക്കിൽ സ്ഥിര താമസമുള്ള വിവിധ പോസ്റ്‌റ്മെട്രിക് കോഴ്‌സുകളിൽ പ്രവേശനം നേടിയ പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് തുടർ പഠനത്തിനുള്ള പ്രാരംഭ ചെലവുകൾക്കായി ധനസഹായം ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 2025-26 വർഷം മെറിറ്റിൽ അഡ്മിഷൻ നേടിയവരായിരിക്കണം. വാർഷിക വരുമാനം 50,000 രൂപയിൽ കവിയരുത്. ജില്ലയ്ക്ക് പുറത്ത് അഡ്മിഷൻ ലഭിച്ച വിദ്യാർത്ഥികൾക്കും, ജില്ലക്ക് അകത്ത് അഡ്മിഷൻ ലഭിച്ച വിദ്യാർത്ഥികളിൽ താമസ സ്ഥലത്തുനിന്നും ദൂരെയുള്ള സ്ഥാപനങ്ങളിൽ അഡ്മിഷൻ ലഭിച്ചവർക്കും മുൻഗണന. യോഗ്യരായവർ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന മാർക്ക് ലിസ്റ്റ്, ജാതി, വരുമാനം സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, അലോട്‌മെന്റ് പ്രകാരം അഡ്മിഷൻ ലഭിച്ച സ്ഥാപനത്തിൽ നിലവിൽ പഠിക്കുന്നു എന്നത് സംബന്ധിച്ച് സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം, ബാങ്ക് പാസ്സ് ബുക്കിൻറെ പകർപ്പ് എന്നിവ സഹിതമുള്ള അപേക്ഷ ഓഗസ്റ്റ് എട്ടിനകം കൽപ്പറ്റ ഐ.റ്റി.ഡി.പി ഓഫീസിലോ, കൽപ്പറ്റ, വൈത്തിരി, പിണങ്ങോട്, പടിഞ്ഞാറത്തറ, കണിയാമ്പറ്റ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലോ നൽകണം.ഫോൺ:04936 202232

ജനപ്രതിനിധികൾക്ക് സ്വീകരണമൊരുക്കി ശ്രേയസ് ചീരാൽ യൂണിറ്റ്
ചീരാൽ യൂണിറ്റ് സംഘടിപ്പിച്ച ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്കുള്ള സ്വീകരണവും,ക്രിസ്തുമസ് പുതുവത്സര ആഘോഷവും ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.തോമസ് ക്രിസ്തുമന്ദിരം അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ







