വയനാടിന്റെ സാധ്യതകള്‍: സംരംഭകര്‍ക്ക് ദിശാബോധം പകര്‍ന്ന് ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നിക്ഷേപ സംഗമം

വയനാടെന്ന പേര്‌ കൊണ്ട് ഉത്പാദന, വിപണന രംഗത്ത് മികച്ച സാധ്യതകളുണ്ടെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍. ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ മുട്ടില്‍ എം.എ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ജില്ലാതല നിക്ഷേപക സംഗമം ഉദ്ഘാടനം ചെയത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിക്ഷേപങ്ങള്‍ക്ക് കൂടുതല്‍ സാധ്യതയുള്ള സ്ഥലമാണ് വയനാട്. അത് പൂര്‍ണാര്‍ത്ഥത്തില്‍ ഉപയോഗപ്പെടുത്താന്‍ സാധിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണം. വയനാടിന്റെ പേരിന് നല്ല വിപണിമൂല്യമുണ്ട്. എന്നാല്‍ എത്ര പേര്‍ക്ക് ഈ മൂല്യം ഉപയോഗപ്പെടുത്താന്‍ കഴിയുന്നുണ്ടെന്ന് ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു. നല്ല കാലാവസ്ഥയും കുറഞ്ഞ മലിനീകരണ നിരക്കും ഉപയോഗപ്പെടുത്തുന്ന വ്യവസായങ്ങള്‍ക്ക് ജില്ലയിലുള്ള മികച്ച സാധ്യതകള്‍ ഇപ്പോഴും ഉപയോഗപ്പെടുത്താതെ അവശേഷിക്കുന്നു. വയനാടെന്ന ബ്രാന്റ് ഉപയോഗപ്പെടുത്തി പൊതു വിപണിയില്‍ കാപ്പിയ്ക്കും മഞ്ഞളിനും വിജയമുണ്ടാക്കാന്‍ സാധിച്ചു. കാലത്തിനനുസരിച്ച് വ്യവസായ സംരംഭങ്ങളിലും മാര്‍ക്കറ്റിങ് മേഖലകളിലും മാറ്റം വരുത്താന്‍ സംരംഭകര്‍ തയ്യാറാവണം.

യുവതലമുറ മെച്ചപ്പെട്ട അവസരങ്ങള്‍ തേടി വിദേശത്തേക്ക് പോകുന്നതിലൂടെ മനുഷ്യവിഭവശേഷി മറ്റ് രാജ്യങ്ങള്‍ ഉപയോഗിക്കുന്ന അവസ്ഥയില്‍ നിന്ന് മാറി, യുവതയെ നാടിന് തന്നെ പ്രയോജനപ്പെടുത്താന്‍ കഴിയുന്ന സ്ഥിതിയുണ്ടാവും. ഉരുള്‍പൊട്ടല്‍ ദുരന്ത മേഖലയില്‍ നിന്നും ആരംഭിച്ച് വിജയിക്കുന്ന ബിസിനസ് സംരംഭങ്ങള്‍ മികച്ച മാതൃകകളാണ്. ആവശ്യകത തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ നിക്ഷേപകര്‍ക്ക് സാധിക്കണം.

മുട്ടില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ബാബു അധ്യക്ഷയായ പരിപാടിയില്‍ ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ബി ഗോപകുമാര്‍, മുട്ടില്‍ ഗ്രാമപഞ്ചായത്ത് അംഗം ബി മുഹമ്മദ് ബഷീര്‍, ജില്ലാ ലീഡ് ബാങ്ക് മാനേജര്‍ ടി. എം മുരളീധരന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി. റഷീദ് ബാബു, ജില്ലാ വ്യവസായ കേന്ദ്രം ഡെപ്യൂട്ടി രജിസ്ട്രാര്‍ പി.എസ് കലാവതി, ഉപജില്ലാ വ്യവസായ ഓഫീസര്‍ എന്‍ അയ്യപ്പന്‍ എന്നിവര്‍ സംസാരിച്ചു.

എമര്‍ജൻസി നമ്പറായ 112 കളി തമാശ പറയാനുള്ളതല്ല! അസഭ്യവും അനാവശ്യവുമായ കോളുകൾക്കെതിരെ കര്‍ശന നടപടിയെന്ന് പോലീസ്

തിരുവനന്തപുരം: അടിയന്തിര സഹായത്തിനായി പോലീസ് ആസ്ഥാനത്ത് ആരംഭിച്ച 112 (എമർജൻസി റെസ്‌പോൺസ് സപ്പോർട്ട് സിസ്റ്റം) സംവിധാനം ദുരുപയോഗം ചെയ്യുന്ന പ്രവണത കൂടുന്നതായി പൊലീസ്. ഈ നമ്പറിലേക്ക് ദിനംപ്രതി നിരവധി അനാവശ്യ കോളുകൾ എത്തുന്നുണ്ട്. യഥാർത്ഥത്തിൽ

ഇത്തവണ 6 ലക്ഷം കുടുംബങ്ങള്‍ക്ക് ഓണക്കിറ്റ്, തുണി സഞ്ചി ഉള്‍പ്പെടെ 15 ഇനം സാധനങ്ങള്‍

തിരുവനന്തപുരം : സപ്ലൈകോ ഓണച്ചന്തകള്‍ക്ക് ഓഗസ്റ്റ് 25-ന് തുടക്കമാകുമെന്ന് മന്ത്രി ജി.ആർ. അനില്‍കുമാർ. ജില്ലാ കേന്ദ്രങ്ങളിലും നിയോജനകമണ്ഡലം ആസ്ഥാനത്തും ആരംഭിക്കുന്ന ഓണച്ചന്തകളുടെ ഉദ്ഘാടനം 25-ാം തീയതി വൈകിട്ട് തിരുവനന്തപുരത്തെ പുത്തരിക്കണ്ടം മൈതാനത്ത് മുഖ്യമന്ത്രി പിണറായി

കുടുംബകോടതി സിറ്റിങ്

കുടുംബ കോടതി ജഡ്ജ് കെ.ആര്‍ സുനില്‍ കുമാറിന്റെ അധ്യക്ഷതയില്‍ ഓഗസ്റ്റ് എട്ടിന് സുല്‍ത്താന്‍ ബത്തേരിയിലും ഓഗസ്റ്റ് 16 ന് മാനന്തവാടി കോടതിയിലും രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ച് വരെ സിറ്റിങ് നടത്തും.

ഓഫീസ് അസിസ്റ്റന്റ് നിയമനം

പി.കെ കാളന്‍ മെമ്മോറിയല്‍ കോളെജില്‍ ഓഫീസ് അസിസ്റ്റന്റ് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമാണ് യോഗ്യത. ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം അഭിലഷണീയം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി

പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു.

പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്‌കാരം 2025 ന് അപേക്ഷ ക്ഷണിച്ചു. ധീരത, കായികം, സാമൂഹ്യ സേവനം, ശാസ്ത്ര -സാങ്കേതികം, പാരിസ്ഥിതികം, കലാ-സാംസ്‌കാരികം, പുതിയ കണ്ടെത്തലുകള്‍ തുടങ്ങിയ മേഖലകളില്‍ അസാധാരണ പ്രാഗത്ഭ്യമുള്ള കുട്ടികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍

ജില്ലാതല സിവില്‍ സര്‍വ്വീസ് കായികമേളക്ക് എന്‍ട്രി ക്ഷണിച്ചു.

സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി ഓഗസ്റ്റ് 11, 12 തിയതികളിലായി സംഘടിപ്പിക്കുന്ന ജില്ലാതല സിവില്‍ സര്‍വ്വീസ് കായിക മേളയിലേക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. അത്ലറ്റിക്സ്, ബാഡ്മിന്റണ്‍, ടേബിള്‍ ടെന്നീസ്, നീന്തല്‍, ചെസ്സ്, യോഗ മത്സരങ്ങളില്‍ വനിതകള്‍ക്കും പുരുഷന്‍മാര്‍ക്കും പങ്കെടുക്കാം.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.