വനിതകള് ഗൃഹനാഥരായ കുടുംബങ്ങളിലെ കുട്ടികള്ക്കായി വനിതാ ശിശുവികസന വകുപ്പ് വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. ബി.പി.എല് കുടുംബങ്ങളിലെ വിവാഹമോചിതര്, ഭര്ത്താവ് ഉപേക്ഷിച്ച വനിതകള്, ഭര്ത്താവിന് നട്ടെല്ലിന് ക്ഷതമേറ്റ്/പക്ഷാഘാതം കാരണം ജോലി ചെയ്യാന് കഴയാതെ കിടപ്പിലായ കുടുംബങ്ങളിലെ വനിതകള്, വിവാഹത്തിലൂടെയല്ലാതെ അമ്മമാരായ വനിതകള് എന്നിവര്ക്ക് അപേക്ഷ നല്കാം. അപേക്ഷ 2025 ഡിസംബര് 15 വരെ www.schemes.wed.kerala.gov.in ല് നല്കാം. കൂടുതല് വിവരങ്ങള്ക്ക് തൊട്ടടുത്ത അങ്കണവാടി, ഐ.സി.ഡി.എസ് ഓഫീസ്, ജില്ലാ വനിതാ ശിശുവികസന ഓഫീസുമായി ബന്ധപ്പെടാം. ഫോണ്- 04936-296362.

ഗോൾഡ് പർച്ചേയ്സ് പ്ലാൻ മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കം
ബോബി ചെമ്മണൂർ ഇന്റർ നാഷണൽ ഗ്രൂപ്പ് ഗോൾഡ് പർച്ചേയ്സ് പ്ലാൻ മെമ്പർഷിപ്പ് ക്യാ മ്പയിനിന്റെ ഉദ്ഘാടനം ചെമ്മണൂർ ജ്വല്ലേഴ്സ് കൽപറ്റ ബ്രാഞ്ചിൽ വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ പ്രസിഡന്റ് ജോജിൻ ടി