9 ആർസിസി ഫൗണ്ടേഷനുകൾ, ഭൂകമ്പം പ്രതിരോധിക്കുന്ന ഷിയർ ഭിത്തികൾ, ബ്രാൻഡഡ് കമ്പനികളുടെ സാമഗ്രികൾ

അനവധി സവിശേഷത കളോടെ, ഉറപ്പും ബലവും ഗുണമേന്മയും ഈടും ഉറപ്പാക്കിയാണ് പുനരധിവാസ ടൗൺഷിപ്പിലെ ഓരോ വീടും നിർമ്മിക്കുന്നത്. ബ്രാൻഡഡ് കമ്പനികളുടെ, വാറന്റിയുള്ള സാധന സാമഗ്രികളാണ് ഉപയോഗിക്കുന്നത്.
നിർമാണം പൂർത്തിയായ മാതൃക വീടിന്റെ സവിശേഷതകളിൽ പ്രധാനം
ബലവത്തും ഈടുനിൽക്കുന്നതുമായ ആർസിസി (റീഇൻഫോഴ്‌സ്ഡ് സിമന്റ്‌ കോൺക്രീറ്റ്) ഫ്രെയിം ചെയ്ത ഘടനയാണ്. 9 ആർസിസി ഫൗണ്ടേഷനുകൾ, ഭൂകമ്പ പ്രതിരോധത്തിനുള്ള ഷിയർ ഭിത്തികൾ, പ്ലീത്ത് ബിം, റൂഫ് ബിം, ലിന്റലുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. സോളിഡ് ബ്ലോക്ക് പ്രവൃത്തിയാണ് ചുവരുകൾക്ക്. 12 മില്ലീമീറ്റർ കട്ടിയുള്ള സിമൻ്റ് മോർട്ടാറിൽ 1:4 അളവിൽ മതിൽ പ്ലാസ്റ്ററിംഗും 9 മില്ലീമീറ്റർ കട്ടിയുള്ള സിമൻ്റ് മോർട്ടറിൽ 1:3 അളവിൽ സീലിംഗ് പ്ലാസ്റ്ററിംഗുമാണ് ചെയ്തിട്ടുള്ളത്.

അടുക്കളയുടെ മേൽഭാഗത്തുള്ള സ്റ്റോറേജ് ചെയ്തിട്ടുള്ളത് ലാമിനേറ്റഡ് മറൈൻ പ്ലൈവുഡിലും കബോർഡുകൾക്ക് പിയു പെയിന്റ് ചെയ്ത ഹൈ ഡെൻസിറ്റി മൾട്ടിവുഡുമാണ് ഉപയോഗിച്ചിട്ടുള്ളത്.

ജനലുകൾ 20 വർഷം വാറന്റിയുള്ള പ്ലാസ്റ്റിക് ചെയ്യാത്ത പോളിവിനൈൽ ക്ലോറൈഡ് (യുപിവിസി) ഉപയോഗിച്ചിട്ടുള്ളതാണ്. അടുക്കളയിലും വർക്ക് ഏരിയയിലും കറുത്ത പോളിഷ് ചെയ്ത ഗ്രാനൈറ്റ്, സിറ്റ്ഔട്ടിലും പടികളിലും തറ ഗ്രാനൈറ്റ് പാകിയതുമാണ്.

ശുചിമുറിയ്ക്ക് ഘടിപ്പിച്ച, തീയും ചൂടും പ്രതിരോധിക്കുന്ന എഫ്ആർപി (ഫൈബർഗ്ലാസ്‌ റീഇൻഫോഴ്‌സ്ഡ് പ്ലാസ്റ്റിക്) വാതിലിന് 10 വർഷത്തെ വാറന്റിയുണ്ട്.

ശുചിമുറിയിലെ ടൈലിംഗിന് കജാരിയ കമ്പനിയുടെ ടൈലുകൾ, ട്രസ് (താങ്ങുപണി) പ്രവൃത്തിയ്ക്ക് ടാറ്റയുടെ സ്റ്റീൽ ട്യൂബുകൾ, ഏഷ്യൻ പെയിന്റ്സിന്റെ പെയിന്റ് (7 വർഷം വാറന്റി), കിറ്റ്പ്ലൈയുടെ മറൈൻ ഗ്രേഡ് വുഡ് ഫിനിഷ് ഫ്ലഷ് ഡോർ (5 വർഷം വാറന്റി), ഗോദ്റെജിന്റെ പൂട്ട്, ടാറ്റ പ്രവേശിന്റെ സ്റ്റീൽ വാതിൽ (5 വർഷം വാറന്റി), സെറയുടെ ശുചിമുറി ഉൽപ്പന്നങ്ങൾ (10 വർഷം വാറന്റി), കിറ്റ്പ്ലൈയുടെ കിടപ്പുമുറി കബോർഡുകൾ, അടുക്കളയ്ക്കും വാഷ്ബേസിനും സെറയുടെ സിങ്ക് (10 വർഷം വാറന്റി), വി-ഗാർഡ് വയറിംഗ് കേബിളുകൾ, എംകെ സ്വിച്ചുകൾ, ഹാവൽസിന്റെ ഫാനുകൾ, എൽ & ടി യുടെ സർക്യൂട്ട് ബ്രേക്കറുകൾ, ഫിലിപ്പ്സിന്റെ ലൈറ്റുകൾ, ഹെൻസലിന്റെ മീറ്റർ ബോർഡ് എന്നിങ്ങനെ മുഴുവനും ബ്രാൻഡഡ് ഉൽപ്പന്നങ്ങളാണ് ഉപയോഗിച്ചിട്ടുള്ളത്.

1000 ചതുരശ്രയടിയില്‍ ഒറ്റ നിലയില്‍ പണി തീരുന്ന വീടിന് ഭാവിയില്‍ ഇരുനില നിര്‍മ്മിക്കാനുള്ള അടിത്തറയോടെയാണ് തയ്യാറാക്കിയത്.

കിടപ്പുമുറി, രണ്ട് മുറികള്‍, സിറ്റൗട്ട്, ലിവിങ്, സ്റ്റഡി റൂം, ഡൈനിങ്, അടുക്കള, സ്റ്റോര്‍ ഏരിയ എന്നിവയാണ് മാതൃക വീട്ടില്‍ പൂര്‍ത്തിയായത്.

ആധാര്‍ കാര്‍ഡ് ആവശ്യമായി വരുന്ന സാഹചര്യങ്ങളില്‍ ഇനി ഗൂഗിള്‍ വാലറ്റ് ഉപയോഗിക്കാം

ഗൂഗിള്‍ അക്കൗണ്ടുമായി ആധാര്‍ വിവരങ്ങള്‍ ബന്ധിപ്പിക്കാന്‍ കഴിയുന്ന പുതിയ സംവിധാനം ഇന്ത്യയില്‍ ആവതരിപ്പിച്ചു. ഗൂഗിളും UDAI യും സംയുക്തമായാണ് ഈ സേവനം അവതരിപ്പിക്കുന്നത്. അതുകൊണ്ട് ഇനി ആധാര്‍കാര്‍ഡ് ആവശ്യമായി വരുന്ന സാഹചര്യങ്ങളില്‍ ഗൂഗിള്‍ വാലറ്റ്

ട്രഷറി അക്കൗണ്ട് ഉടമകൾ ഫോം 121 നൽകണം

ട്രഷറികളിൽ സ്ഥിര നിക്ഷേപം, സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകൾ ഉള്ളവർ ആദായ നികുതി കുറവ് നേടുന്നതിന് ഫോം 121 പൂരിപ്പിച്ച് നൽകണമെന്ന് ജില്ലാ ട്രഷറി ഓഫിസർ അറിയിച്ചു. കേന്ദ്ര ആദായ നികുതി വകുപ്പിന്റെ പുതിയ ചട്ടപ്രകാരം

ചൂട് കൂടുന്നു, ജാഗ്രത വേണം; പകൽ 11 മുതൽ 3 വരെ നേരിട്ടുള്ള സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്ന് നിർദേശം

സംസ്ഥാനത്ത് ഉയർന്ന താപനില റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു. സൂര്യാഘാതം, സൂര്യാ താപം, നിർജലീകരണം തുടങ്ങി ഗുരുതരമായ

പരിയാരം പാറക്കൽ മഖാം ഉറൂസ് മെയ്‌ 1,2 തീയതികളിൽ

മുട്ടിൽ: പരിയാരം പാറക്കൽ മഖാം ഉറൂസ് മെയ് 1,2 ദിവസങ്ങളിലായി നടക്കും. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1:30ന് പരിയാരം മഹല്ല് മുസ്ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് സി നൂറുദ്ധീൻ ഹാജി പതാക ഉയർത്തി ഉദ്ഘാടനം ചെയ്യും.

മദ്‌റസാ ലീഡർ തെരഞ്ഞെടുപ്പ് വിദ്യാർഥികൾക്ക് നവ്യാനുഭവമായി

പറളിക്കുന്ന് : വിദ്യാർഥികളിൽ ജനാധി പത്യ ബോധം സൃഷ്‌ടിക്കലും മത പഠന മേഖലയിൽ ആവേശമുണ്ടാക്കലും ലക്ഷ്യം വെച്ച് പറളിക്കുന്ന് ഇസ്സത്തുൽ ഇസ് ലാം മദ്‌റസയിൽ നടന്ന ലീഡേഴ്സ് തെരഞ്ഞെടുപ്പ് വിദ്യാർഥികൾക്ക് നവ്യാനുഭവമായി. മദ്‌റസാ ലീഡർ

ശൈശവ വിവാഹ നിരോധന നിയമം;ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.

ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ചൈൽഡ് ഹെൽപ്പ് ലൈനിന്റെയും, ട്രൈബൽ വകുപ്പിന്റെയും നേതൃത്തിൽ കല്പറ്റ ഓണിവയൽ ഉന്നതിയിൽ ചൈൽഡ് മാരേജ് നിയമത്തെ കുറിച്ച് ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.ചൈൽഡ് ഹെൽപ്പ് ലൈൻ ജില്ലാ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.