സാന്ത്വന അദാലത്ത്

നോര്‍ക്ക റൂട്ട്‌സിന്റെ ആഭിമുഖ്യത്തില്‍ പ്രവാസികള്‍ക്കായി സാന്ത്വന അദാലത്ത് സംഘടിപ്പിക്കുന്നു. പനമരം ബ്ലോക്ക്പഞ്ചായത്ത് ഹാളില്‍ (ഓഗസ്റ്റ് രണ്ട്) രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് മൂന്ന് വരെ അദാലത്ത് നടക്കും. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് പ്രവേശനം. പ്രവാസം അവസാനിപ്പിച്ചവര്‍ക്കാണ് പദ്ധതി മുഖേന ധനസഹായം ലഭിക്കുക. മരണാനന്തര സഹായമായി പരമാവധി ഒരു ലക്ഷം രൂപ, രോഗങ്ങളാല്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് പരമാവധി അമ്പതിനായിരം രൂപ, അംഗവൈകല്യ പരിഹാരത്തിന് കൃത്രിമ കാല്‍, ഊന്നുവടി, വീല്‍ചെയര്‍ എന്നിവ വാങ്ങുന്നതിന് പരമാവധി 10,000 രൂപ, പെണ്‍മക്കളുടെ വിവാഹത്തിന് പരമാവധി 15,000 രൂപ എന്നിങ്ങനെ പദ്ധതി ആനുകൂല്യങ്ങളായി ലഭിക്കും.

അപേക്ഷകര്‍ കുറഞ്ഞത് രണ്ട് വര്‍ഷമെങ്കിലും പ്രവാസിയായിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം 1.5 ലക്ഷത്തില്‍ കവിയരുത്. അപേക്ഷയോടൊപ്പം പാസ്‌പോര്‍ട്ട്, വരുമാന സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക്, ഫോട്ടോ എന്നിവ നല്‍കണം. ചികിത്സാ ആനുകൂല്യത്തിന് അപേക്ഷിക്കുന്നവര്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, ഡിസ്ചാര്‍ജ് സമ്മറി-മെഡിക്കല്‍ ബില്ല്, മരണാനന്തര ആനുകൂല്യത്തിന് മരണ സര്‍ട്ടിഫിക്കറ്റ്, പുനര്‍വിവാഹം ചെയ്തിട്ടില്ലെന്ന സര്‍ട്ടിഫിക്കറ്റ്, കുടുംബാംഗങ്ങളുടെ പേര് റേഷന്‍ കാര്‍ഡില്‍ ഇല്ലെങ്കില്‍ ഫാമിലി മെമ്പര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് എന്നിവയും വിവാഹ ധനസഹായത്തിന് വിവാഹ സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. ഫോണ്‍- 8281004912,04936204243,7012609608.

പുതുക്കിയ ഉച്ചഭക്ഷണ മെനു ഇന്നുമുതല്‍

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഒന്ന് മുതല്‍ എട്ട് വരെയുള്ള ക്ലാസുകളിലെ പുതുക്കിയ ഉച്ചഭക്ഷണ മെനു ഇന്നുമുതല്‍ നടപ്പാക്കും. കുട്ടികളില്‍ ശരിയായ പോഷണം ലഭിക്കുന്നില്ല എന്ന കണ്ടെത്തലിനെ തുടർന്ന് ആണ് പുതിയ വിഭവങ്ങള്‍ സർക്കാർ നിർദേശിച്ചത്. ആഴ്ചയില്‍

ഇല്ല, മഴ കഴിഞ്ഞിട്ടില്ല! ഓഗസ്റ്റ് ആദ്യ ദിവസങ്ങളിലെ കാലാവസ്ഥ പ്രവചനം, വരും മണിക്കൂറിൽ 9 ജില്ലകളിൽ മഴ സാധ്യത, 3 ദിവസം വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്ത മഴക്ക് ശമനമായെങ്കിലും വരുന്ന 3 ദിവസം ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം. ഇത് പ്രകാരം ഓഗസ്റ്റ് ആദ്യ ദിവസങ്ങളിൽ തന്നെ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ

ഗോൾഡ് പർച്ചേയ്സ് പ്ലാൻ മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കം

ബോബി ചെമ്മണൂർ ഇന്റർ നാഷണൽ ഗ്രൂപ്പ് ഗോൾഡ് പർച്ചേയ്സ് പ്ലാൻ മെമ്പർഷിപ്പ് ക്യാ മ്പയിനിന്റെ ഉദ്ഘാടനം ചെമ്മണൂർ ജ്വല്ലേഴ്‌സ് കൽപറ്റ ബ്രാഞ്ചിൽ വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ പ്രസിഡന്റ് ജോജിൻ ടി

സ്പോട്ട് അഡ്മിഷന്‍

മീനങ്ങാടി ഗവ പോളിടെക്‌നിക് കോളേജിന് കീഴില്‍ ചുണ്ടയില്‍ പ്രവര്‍ത്തിക്കുന്ന ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ്ങില്‍, ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ടെക്നോളജി കോഴ്സിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. എസ്.എസ്.എല്‍.സി/ തത്തുല്യ പരീക്ഷ എഴുതി ഉന്നത

ലീഗല്‍ കം പ്രൊബേഷന്‍ ഓഫീസര്‍ നിയമനം

ജില്ലാ ശിശു സംരക്ഷണ യൂണിറ്റിലേക്ക് ലീഗല്‍ കം പ്രൊബേഷന്‍ ഓഫീസര്‍ തസ്തികയില്‍ ദിവസവേതനത്തിന് നിയമനം നടത്തുന്നു. അംഗീകൃത സര്‍വകലാശാലയില്‍ നിന്നും നിയമ ബിരുദവും സര്‍ക്കാര്‍/എന്‍ജിഒ/സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങള്‍ സംബന്ധിച്ച നിയമപരമായ കാര്യങ്ങളില്‍ അഭിഭാഷകരായി രണ്ട്

വിദ്യാര്‍ഥികള്‍ക്ക് സ്കൂളുകള്‍ വഴി ഇനി ആധാര്‍ കാര്‍ഡ്

തിരുവനന്തപുരം:സ്കൂളുകള്‍ വഴി വിദ്യാർഥികള്‍ക്ക് ആധാർ കാർഡുകള്‍ എടുക്കാനുള്ള സംവിധാനം രാജ്യത്തുടനീളം ഉടൻ നിലവില്‍ വരും. ആധാർ നല്‍കുന്ന സംഘടനയായ യുണീക് ഐഡന്‍റിഫിക്കേഷൻ അഥോറിറ്റി ഓഫ് ഇന്ത്യ (യുഐഡി ഐഎ) ഇതു സംബന്ധിച്ച്‌ തീരുമാനം എടുത്തുകഴിഞ്ഞു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.