ജില്ലയില്‍ പ്രവാസി ദുരിതാശ്വാസ നിധിയായ സാന്ത്വന പദ്ധതി മുഖേന അദാലത്ത് സംഘടിപ്പിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന അദാലത്തില്‍ 41 പ്രവാസികളുടെ ചികിത്സ, വിവാഹ, മരണന്തര ധനസഹായ അപേക്ഷകളില്‍ വിവരശേഖരണം പൂര്‍ത്തിയാക്കി. സര്‍ക്കാര്‍ നടപ്പാക്കുന്ന സാന്ത്വന പദ്ധതിയില്‍ കൂടുതല്‍ അപേക്ഷകരെ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ സംബന്ധിച്ച വിവരങ്ങളും മാര്‍ഗനിര്‍ദേശവും ജനങ്ങളിലെത്തിക്കാന്‍ കൈകോര്‍ക്കണമെന്ന് അദാലത്തില്‍ പങ്കെടുത്ത് നോര്‍ക്ക റൂട്ട്സ് കോഴിക്കോട് സെന്റര്‍ മാനേജര്‍ സി രവീന്ദ്രന് പറഞ്ഞു. അദാലത്തില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്ക് നോര്‍ക്ക റൂട്ട്സിന്റെ www.norkaroots.org വെബ്സൈറ്റ് മുഖേന പദ്ധതിയിലേക്ക് അപേക്ഷിക്കാം. മരണാനന്തര ധനസഹായമായി ആശ്രിതര്‍ക്ക് പരമാവധി ഒരു ലക്ഷം രൂപ വരെയും ചികിത്സാ സഹായമായി പരമാവധി 50,000 രൂപയും മകളുടെ വിവാഹത്തിന് പരമാവധി 15,000 രൂപയും അംഗപരിമിത പരിഹാര ഉപകരണങ്ങള്‍ക്ക് (കൃത്രിമ കാല്, ഊന്നുവടി, വീല്‍ചെയര്‍) പരമാവധി 10,000 രൂപയും സാന്ത്വന പദ്ധതി പ്രകാരം പ്രവാസി കേരളീയര്‍ക്ക് ലഭിക്കും. പദ്ധതി സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്ടാക്ട് സെന്റര്‍ ടോള്‍ ഫ്രീ നമ്പറായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) എന്നിവയില്‍ ബന്ധപ്പെടാം. അദാലത്തില്‍ നോര്‍ക്ക റൂട്ട് അസിസ്റ്റന്റുമാരായ ധന്യ, ലികേഷ്, സീനത്ത്, സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

സ്പോട്ട് അഡ്മിഷന്
മാനന്തവാടി ഗവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് സെന്ററില്‍ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്സ് ടെക്നോളജിയിലേക്ക് സ്പോട്ട് അഡ്മിഷന് നടത്തുന്നു. വിദ്യാര്‍ത്ഥികള്‍ ഓഗസ്റ്റ് ആറിന് രാവിലെ 9.30 മുതല്‍ 11 വരെ നടക്കുന്ന സ്പോട്ട്