കമ്പളക്കാട്:
ലോകത്തെവിടെയും കാണാത്ത ഇസ് ലാമിക ചൈതന്യവും സമാധാനവും സൗഹൃദവും കേരളത്തിൽ നിലനിർത്തുന്നതിൽ സമസ്ത വഹിച്ച പങ്ക് മഹത്തരമാണെന്നും ഒരു നൂറ്റാണ്ടായി തുടരുന്ന ഉലമാ ഉമറാ കൂട്ടായ്മയും പരസ്പര ബഹുമാനവുമാണ് അതിന് നിമിത്തമെന്നും ആ ബന്ധം സുദൃഢമായി തുടരണമെന്നും മഹല്ല് ഫെഡറേഷൻ ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ അഹമ്മദ് ഹാജി പറഞ്ഞു. ഫെബ്രുവരിയിൽ കാസർഗോഡ് നടക്കുന്ന സമസ്ത 100-ാം വാർഷിക അന്താരാഷ്ട്ര സമ്മേളനത്തിന്റെ റെയ്ഞ്ച് തല സ്വാഗത സംഘ രൂപീകരണ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡണ്ട് ടി.വി അബ്ദുറഹ് മാൻ ഫൈസി അദ്ധ്യക്ഷനായി. കെ.ടി ഹംസ മുസ്‌ലിയാർ, സംഷാദ് മരക്കാർ മുഖ്യാഥിതികളായി. എസ്. മുഹമ്മദ് ദാരിമി മുഖ്യ പ്രഭാഷണവും ഇബ്റാഹിം ഫൈസി പേരാൽ പ്രമേയ പ്രഭാഷണവും നടത്തി. പി ഹനീഫ് ഹാജി , കെ.കെ മമ്മൂട്ടി, നെല്ലോളി കുഞ്ഞമ്മദ് , സിദ്ദീഖ് മാസ്റ്റർ, എം.കെ ശമീർ , എ.കെ സുലൈമാൻ മൗലവി , പി.സുബൈർ, അബ്ദുൽ ഖാദർ മടക്കിമല , ഉവൈസ് വാഫി , ശിഹാബ് ഖാസിമി, എം.കെ ഷമീർ , അശ്റഫ് ദാരിമി, മുഹമ്മദ് കുട്ടി ഹസനി, ഷാജഹാൻ ഫൈസി , പി. ഇബ്റാഹിം മൗലവി, മുജീബ് റഹ് മാൻ ചെങ്കോട്ട , അനസ് വാഫി സംബന്ധിച്ചു. ഹാരിസ് ബാഖവി സ്വാഗതവും ഖാസിം ദാരിമി നന്ദിയും പറഞ്ഞു
സംഘാടക സമിതി ഭാരവാഹികൾ
പോള ഇബ്റാഹിം ദാരിമി, എസ്. മുഹമ്മദ് ദാരിമി, കെ.കെ അഹ് മദ് ഹാജി , പി സി ഇബ്റാഹിം ഹാജി, വി.പി ശുക്കൂർ ഹാജി കോരൻകുന്നൻ മമ്മൂട്ടി ( മുഖ്യ രക്ഷാധികാരികൾ) ടി.വി അബ്ദുറഹ് മാൻ ഫൈസി ( ചെയർ) കെ. മുഹമ്മദ് കുട്ടി ഹസനി (വർ ചെയർ) വി കുഞ്ഞബ്ദുള്ള ഹാജി, കാവുങ്ങൽ മൊയ്തുട്ടി, കാട്ടി ഗഫൂർ,
ചോലേരി അമ്മത്, മുണ്ടോളി മോയിൻ , എ.കെ സുലൈമാൻ മൗലവി, മൊയ്തുട്ടി മാസ്റ്റർ, സുലൈമാൻ ബാഖവി, ജലീൽ ഫൈസി , പി. ഹനീഫ് ഹാജി , പി.പി ഖാസിം ഇ.ടി ഹംസ ഹാജി (വൈസ് ചെയർ) സി.പി ഹാരിസ് ബാഖവി (ജനറൽ കൺവീനർ) പി. ഇബ്റാഹിം മൗലവി ( വർ കൺ) അബ്ബാസ് വാഫി, റഫീഖ് തോപ്പിൽ, ശാഫി ഫൈസി, ഷാജഹാൻ ഫൈസി , റശീദ് ദാരിമി, കെ.ടി റസാഖ്, കെ.സിദ്ദീഖ് മാസ്റ്റർ , അനസ് വാഫി, ഇ.സി ജാഫർ (ജോ. കൺ) പി.ടി അശ്റഫ് ഹാജി (ട്രഷറർ) ശംസുദ്ദീൻ വാഫി , മുജീബ് ചെങ്കോട്ട ( പബ്ലിസിറ്റി)നെല്ലോളി കുഞ്ഞമ്മദ് , എം.കെ ശമീർ ( ഫൈനാൻസ്) എന്നിവർ ഭാരവാഹികളായി
റെയ്ഞ്ചിലെ മാനേജ് മെൻ്റ് പ്രസിഡണ്ട് , സെക്രട്ടറി, ട്രഷറർ ഖത്തീബ് ,എസ്.എം.എഫ്, എസ്.കെ.എം.എം.എം.എ,എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് , എസ്.ബി.വി ഭാരവാഹികൾ അടങ്ങിയ 101 അംഗ സംഘാടക സമിതിക്കാണ് രൂപം നൽകിയത്.