സുൽത്താൻ ബത്തേരി നഗരസഭയുടെ ഫ്ലൈ ഹൈ പദ്ധതിയുടെ ഭാഗമായി പരിശീലകര്‍, പ്രൊജക്റ്റ് കോർഡിനേറ്റർ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. മലയാളം, ഇംഗ്ലീഷ്, കണക്ക്, മെന്റൽ എബിലിറ്റി, പൊതുവിജ്ഞാനം എന്നീ വിഷയങ്ങളിലാണ് നിയമനം. പരിശീലക തസ്തികയിലേക്ക് ഡിഗ്രി, ബിഎഡും, പ്രൊജക്റ്റ് കോർഡിനേറ്റർ തസ്തികയിലേക്ക് എംഎസ്ഡബ്ലിയുവുമാണ് യോഗ്യത.
ഉദ്യോഗാർത്ഥികൾ ഓഗസ്റ്റ് എട്ടിന് ഉച്ച ഒന്നിന് സുൽത്താൻ ബത്തേരി ഗവ. സർവജന ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് ടു വിഭാഗത്തിൽ ബയോഡാറ്റ, യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസൽ എന്നിവ സഹിതം എത്തിച്ചേരണം. സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ, എഴുത്തു പരീക്ഷ, കൂടിക്കാഴ്ച എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. ഫോൺ: 9446153019.