കേന്ദ്ര സര്‍ക്കാര്‍ നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയത്തിന്റെയും സംസ്ഥാന വ്യാവസായിക പരിശീലന വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് 11ന് രാവിലെ 10 മുതല്‍ 12.30 വരെ കെഎംഎം ഗവ ഐടിഐയില്‍ പ്രധാനമന്ത്രി നാഷണല്‍ അപ്രന്റീസ്ഷിപ്പ് മേള സംഘടിപ്പിക്കും. ഐടിഐ ട്രേഡുകൾ വിജയിച്ചവരും സർക്കാർ, പൊതുമേഖല, സ്വകാര്യ സ്ഥാപനങ്ങളിൽ അപ്രന്റീസ്ഷിപ്പ് പരിശീലനം നേടാൻ താത്പര്യമുള്ളവരുമായ ഉദ്യോഗാർഥികൾക്കും പരിശീലനം നല്കാൻ സന്നദ്ധരായ സ്ഥാപനങ്ങൾക്കും പങ്കെടുക്കാം. ഫോണ്‍: 9947866966, 04936 205519.

നല്ലൂര്‍നാട് കാന്‍സര്‍ കെയര്‍ സെന്ററില്‍ അഡ്വാന്‍സ്ഡ് ഓങ്കോളജി റീഹാബിലിറ്റേഷന്‍, മാമോഗ്രഫി സംവിധാനം
ജില്ലയില്‍ കാന്‍സര്‍ ചികിത്സാ രംഗത്ത് മുന്നേറ്റം സൃഷ്ടിക്കാന്‍ നല്ലൂര്‍നാട് കാന്‍സര്‍ സെന്ററില്‍ മാമോഗ്രഫി സംവിധാനം ഒരുങ്ങുന്നു. സ്തനാര്‍ബുദം, സ്തന സംബന്ധമായ രോഗങ്ങള്‍ എന്നിവ കണ്ടെത്താനുള്ള എക്സ്-റേ പരിശോധനയാണ് നല്ലൂര്‍നാട് സെന്ററില്‍ ആരംഭിക്കുന്നത്. എക്സ്റേ ചിത്രങ്ങളിലൂടെ